മൃഗം 26 [Master]

Posted by

പറഞ്ഞതും അവന്റെ വലതുകാല്‍ അവന്റെ വാരിയെല്ലില്‍ ഊക്കോടെ പതിഞ്ഞതും ഒപ്പമായിരുന്നു. ഒരു അലര്‍ച്ചയോടെ അവന്‍ വീഴുന്നത് കണ്ട ജാനറ്റ് ഭീതിയോടെ കണ്ണുകള്‍ പൊത്തി. ബാക്കി ഉണ്ടായിരുന്ന ഗുണ്ടകള്‍ ഭയന്നു വിറച്ച് അവന്റെ മുന്‍പില്‍ കൈ കൂപ്പി. പിന്നെ റോഡിലേക്ക് ശരവേഗത്തില്‍ പാഞ്ഞു. ഒരു വാഹത്തിന്റെ ടയറുകള്‍ ഉരയുന്ന ശബ്ദം കേട്ടു ജാനറ്റും വാസുവും ഡോണയും റോഡിലേക്ക് നോക്കി. പോലീസ് ജീപ്പില്‍ നിന്നും പൌലോസ് പുറത്തേക്കിറങ്ങുന്ന കാഴ്ചയാണ് അവര്‍ കണ്ടത്. ഓടിച്ചെന്ന ഗുണ്ടകള്‍ അയാളെ കണ്ടു ഞെട്ടിത്തരിച്ചു നിന്നു.
“ഉം..കേറിക്കോ..നിങ്ങക്ക് പോകാനുള്ള വണ്ടി തന്നെ..” പൌലോസ് പറഞ്ഞു.
പോലീസുകാര്‍ അവരെ പിടികൂടി ഉള്ളില്‍ കയറ്റുന്ന സമയത്ത് പൌലോസ് എത്തി നോക്കി. മൂന്നു പേര്‍ നിലത്ത് നിന്നും എഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണ്. നേതാവ് എങ്ങനെയോ തപ്പിപ്പിടിച്ച് എഴുന്നേറ്റ് കഴിഞ്ഞിരുന്നു. പൌലോസ് വാസുവിനെ നോക്കി.
“അപ്പൊ പണി കഴിഞ്ഞു..പിന്നെന്തിനാ ഇവളെന്നെ ഇങ്ങോട്ട് വിളിപ്പിച്ചത്”
“സാറിന് ഒന്നും ബാക്കി വക്കാന്‍ പറ്റിയില്ല..ക്ഷമിക്കണം” വാസു വിനയാന്വിതയായി പറഞ്ഞു. അത് കണ്ടപ്പോള്‍ പൌലോസ് ഉറക്കെ ചിരിച്ചു.
“പോയി വണ്ടിയേല്‍ കേറടാ..നിന്റെയൊക്കെ ഗുണ്ടാപ്പണി ഇന്നോടെ തീര്‍ന്നു..ഉം..ക്യുക്ക്” പൌലോസ് ഗുണ്ടകളോട് ആജ്ഞാപിച്ചു. അവന്മാര്‍ നാലുപേരും വണ്ടിയുടെ അടുത്തേക്ക് പോയിക്കഴിഞ്ഞപ്പോള്‍ ജോണി കതക് തുറന്ന് വെളിയിലെത്തി.
“ഇച്ചായാ..അങ്ങേരെ രണ്ട് പറഞ്ഞിട്ടേ പോകാവൂ..അയാള് കാരണം ആണ് ടീച്ചര്‍ ഒന്നും പറയാത്തത്” ഡോണ പൌലോസിന്റെ കാതില്‍ മന്ത്രിച്ചു.
“ഏറ്റടി ഭാവി ഭാര്യെ..” പൌലോസ് പിറുപിറുത്തു.
“വല്യ ഉപകാരം സര്‍..ഇവന്മാര് കാരണം ജീവിക്കാന്‍ പറ്റാതായിരിക്കുകയാണ്..” ജോണി ഭയം വിട്ടുമാറാതെ കൈകള്‍ കൂപ്പിക്കൊണ്ട്‌ പറഞ്ഞു.
“നിങ്ങള്‍ ഗുണ്ടകളെ പേടിക്കുന്നതാണ് അവരുടെ വിജയം. ദാ ഇവന്‍ പ്രതികരിച്ചത് കണ്ടില്ലേ? ആറുപേര്‍ക്ക് ഒരൊറ്റ ഒരുത്തന്‍ മതി എന്ന് മനസിലായില്ലേ? നോക്കണം മിസ്റ്റര്‍….?” പൌലോസ് ചോദ്യഭാവത്തില്‍ അയാളെ നോക്കി.
“ജോണ്സന്‍” ജോണി പൂരിപ്പിച്ചു.
“ങാ..മിസ്റ്റര്‍ ജോണ്‍സന്‍..കുറ്റകൃത്യം നടത്തുന്ന ആളുകളെ നിയമത്തിന്റെ മുന്‍പില്‍ എത്തിക്കുക, അവരെ എതിര്‍ക്കേണ്ട സമയത്ത് എതിര്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ നമ്മള്‍ ഓരോരുത്തരും ചെയ്യേണ്ട കര്‍ത്തവ്യമാണ്..ക്രിമിനലുകള്‍ ഉണ്ടാകാന്‍ കാരണം തന്നെ നട്ടെല്ലില്ലാത്ത നിങ്ങളെപ്പോലെ ഉള്ള ആളുകള്‍ ആണ്.. കുറേപ്പേര്‍ സംഘം ചേര്‍ന്നു എന്ത് പോക്രിത്തരം കാണിച്ചാലും അതിനെതിരെ ശബ്ദിക്കാതെ,

Leave a Reply

Your email address will not be published. Required fields are marked *