“എങ്കില്‍ പേടിക്കണ്ട..അവളെ നമുക്ക് യാതൊരു പരിചയവുമില്ല..ദാറ്റ്സ് ആള്‍..”
“പക്ഷെ എടാ അര്‍ജുന്‍..അവളുടെ മൊബൈലില്‍ എന്റെയും അവളുടെയും ഫോട്ടോകള്‍ ഉണ്ട്..ഊമ്പീ മോള്‍ക്ക് എന്നോട് വല്യ പ്രേമം അല്ലെ..അതെങ്ങാനും ആ ഇന്ദുലേഖയ്ക്ക് കിട്ടിയാല്‍ പണി പാളും”
“അവളത് നല്‍കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?” സ്റ്റാന്‍ലി ചോദിച്ചു.
“എന്റെ പേര് അവള്‍ പറഞ്ഞില്ലേ? അപ്പോള്‍ എങ്ങനെ വിശ്വസിക്കും.. കഷ്ടകാലത്തിന് അവളത് കൊടുത്താലോ?”
“നീ ഇരി..എന്നിട്ട് ഞാന്‍ പറേന്നത് കേള്‍ക്ക്. ഈ നാദിയയും നീയും തമ്മില്‍ അവിഹിതബന്ധമുണ്ട്. അതിനപ്പുറം അവളുമായി നിനക്ക് ഒരു ബന്ധവുമില്ല എന്നായിരിക്കണം അവര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ കിട്ടിയാല്‍ നീ പറയേണ്ട ന്യായം. അഥവാ അവള്‍ നിന്റെ പേരിനും അപ്പുറം ഒന്നും പറഞ്ഞിട്ടില്ല എങ്കില്‍, അവളെ പരിചയമില്ല എന്നുള്ള സ്റ്റാന്‍ഡില്‍ തന്നെ നിനക്ക് നില്‍ക്കാം” സ്റ്റാന്‍ലി പറഞ്ഞു.
“അളിയാ പക്ഷെ ഇന്ദുലേഖ അല്‍പ്പം പ്രശ്നക്കാരി ആണ്. നാദിയയുടെ വായ അവള്‍ തുറപ്പിച്ചത് കരണ്ടിയെ കാണിച്ചാണ്. കരണ്ടിയാണ് തന്നെ അയച്ചത് എന്ന അവളുടെ വാദത്തെ പൊളിച്ചടുക്കിയാണ് ഇന്ദു അവളെക്കൊണ്ട് സത്യം പറയിച്ചത്. ഇനി അവരവളെ കൂടുതല്‍ ചോദ്യം ചെയ്ത് ഞാനും അവളും തമ്മിലുള്ള ബന്ധം തെളിയിക്കുകയും നമുക്ക് വേണ്ടിയാണ് അവളത് ചെയ്തത് എന്ന് വരുകയും ചെയ്താല്‍, പ്രശ്നം നമുക്ക് മൂന്നു പേര്‍ക്കുമാണ്. എന്തെങ്കിലും ഉടനെ ചെയ്തെ പറ്റൂ…”
“നീ വക്കീലിനെ വിളിച്ച് അവളുടെ ജാമ്യ ഹര്‍ജിയുടെ കാര്യം എന്തായി എന്ന് ചോദിക്ക്. എത്രയും വേഗം അവളെ ജാമ്യത്തില്‍ ഇറക്കാന്‍ വേണ്ടത് ചെയ്യാന്‍ അങ്ങേരോട് പറ” അര്‍ജുന്‍ പറഞ്ഞു.
“ശരി..” മാലിക്ക് ഫോണുമായി പോയപ്പോള്‍ സ്റ്റാന്‍ലി കബീറിനെ നോക്കി.
“ഇടതും വലതും മുന്‍പിലും കീഴിലും എല്ലാം പ്രശ്നങ്ങള്‍ തന്നെ. വരുമ്പോള്‍ എല്ലാം കൂടി ഒരുമിച്ചാണ്..പണം കൊടുത്താലും വഴങ്ങാത്ത കുറെ പോലീസുകാരാണ് അതിനെക്കാള്‍ വലിയ തലവേദന” അവന്‍ പറഞ്ഞു.
“ആരാ ഈ നാദിയ?” കബീര്‍ ചോദിച്ചു.
“ഒരു ചരക്കാണ് മോനെ….എല്ലാം ഇയാളുടെ മുംതാസ് കേസുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ആണ്” സ്റ്റാന്‍ലി ചിരിച്ചുകൊണ്ട് പറഞ്ഞു.
“മുംതാസ് കേസോ? അത് തീര്‍ന്ന ചാപ്റ്റര്‍ അല്ലെ”