മൃഗം 26 [Master]

Posted by

“ടാ കരണ്ടി..നിനക്കെതിരെ ഞങ്ങള്‍ കേസ് എടുക്കുന്നില്ല. നീ അസീസിനെ വധിക്കാന്‍ ചെന്നവളെ രക്ഷിക്കാന്‍ ശ്രമിച്ചു എന്നത് ഞങ്ങള്‍ മറക്കുന്നു. പക്ഷെ എപ്പോള്‍ വിളിച്ചാലും നീ വന്നോണം. അതേപോലെ ഞങ്ങളോട് പറഞ്ഞത് അതേപോലെ കോടതിയില്‍ പറഞ്ഞില്ല എങ്കില്‍, നിന്നെ ഒരു പത്തുകൊല്ലം ജയിലില്‍ ഇടാനുള്ള വകുപ്പ് ഞങ്ങള്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്..ഓര്‍മ്മ വേണം..” ഇന്ദു താക്കീതിന്റെ രൂപത്തില്‍ അവനോടു പറഞ്ഞു.
“വല്യ നന്ദി സാറേ..വല്യ നന്ദി. കരണ്ടി ഇനി ഇത്തരം ജോലികള്‍ക്ക് പോത്തില്ല..ഒരിക്കലും പോത്തില്ല..” അയാള്‍ സന്തോഷത്തോടെ പറഞ്ഞു.
“ഉം പൊക്കോ”
അയാള്‍ ഇന്ദുവിനെയും പൌലൊസിനെയും നോക്കി കൈകള്‍ കൂപ്പിയ ശേഷം പുറത്തേക്ക് പോയി.
“നല്ല പുരോഗതി ഉണ്ട് മാഡം. ഡോണയോട് ആ രണ്ട് സാക്ഷികളും സംസാരിച്ചു കഴിഞ്ഞു. വാസു അവരെക്കൊണ്ട് സംസാരിപ്പിക്കാന്‍ എന്തോ മാര്‍ഗ്ഗം കണ്ടിരുന്നു എങ്കിലും അത് വേണ്ടി വന്നില്ല. ഡെവിള്‍സ് തന്നെ അതിനുള്ള അവസരം ഒരുക്കി നല്‍കി..” പൌലോസ് ചിരിച്ചു.
“അതെ..അവര്‍ തന്നെ അവര്‍ക്കുള്ള കുഴി തോണ്ടി..അതല്ലെങ്കില്‍ ആ ഗുണ്ടകളെ അന്ന് തന്നെ അങ്ങോട്ട്‌ അയയ്ക്കേണ്ട കാര്യം ഉണ്ടായിരുന്നില്ലല്ലോ..മുംതാസ് കേസ് ഏതാണ്ട് നല്ല രീതിയില്‍ തന്നെ പ്രസന്റ് ചെയ്യാന്‍ പറ്റും എന്നാണ് എന്റെ പ്രതീക്ഷ…കബീറിന്റെ കാര്യം എന്തായി? വാസുവിന്റെ ഭീഷണിക്ക് വഴങ്ങി അവന്‍ എത്തുമോ? അതോ ഞാന്‍ എന്റെ വഴിയിലൂടെ അവനെ വരുത്താന്‍ ശ്രമിക്കണോ?”
“ഒരാഴ്ച എന്നല്ലേ അവന്‍ പറഞ്ഞിരുന്നത്..നമുക്ക് നാളെ കൂടി വെയിറ്റ് ചെയ്യാം..അവന്‍ വരാന്‍ ചാന്‍സില്ല..പക്ഷെ റാവുത്തര്‍ നന്നായി ഭയന്നിട്ടുണ്ട്‌..വാസുവിനെ ഒരിക്കല്‍ക്കൂടി കാണാന്‍ അയാള്‍ ആഗ്രഹിക്കുന്നുണ്ടാകില്ല”
“ലെറ്റ്സ് സീ”
—————————–
അറേബ്യന്‍ ഡെവിള്‍സിന്റെ കൊട്ടാരത്തിന്റെ മുന്‍പിലേക്ക് ഒരു ബി എം ഡബ്ലിയു കാര്‍ ഒഴുകിയെത്തി നിന്നു. സമയം പകല്‍ പത്തുമണി കഴിഞ്ഞിരുന്നു. കാറിന്റെ പിന്നിലെ സീറ്റില്‍ നിന്നും ഏതാണ്ട് ആറടി ഉയരവും, ഒത്ത ശരീരവുമുള്ള ആര് കണ്ടാലും ഒന്ന് നോക്കിപ്പോകത്തക്ക സൗന്ദര്യവും ഉള്ള സുമുഖനായ ഒരു യുവാവ് പുറത്തിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *