“വാസുവേട്ടാ എന്റെ കൂടെ കോളജില്‍ നാളെ വരുമോ”
“മോളെ നീ കുട്ടികളെപ്പോലെ ആകാതെ..കോളജില്‍ കയറി അടിപിടി ഉണ്ടാക്കാന്‍ പറ്റുമോ..അതൊന്നും വേണ്ട” ജോണി പറഞ്ഞു.
“അതെ അതൊന്നും വേണ്ട..കേറിപ്പോടീ അകത്ത്”
വാസു അവളുടെ നേരെ നോക്കി കപട കോപത്തോടെ പറഞ്ഞു. ഭയന്നു പോയ ജാനറ്റ് ഉള്ളിലേക്ക് ഓടി. ഡോണ അതുകണ്ട് ചിരിച്ചു.
——————
“ഇങ്ങോട്ട് മാറി നില്‍ക്കടാ”
ഇന്ദുലേഖയുടെ പക്കല്‍ ഹാജരാക്കിയ കരണ്ടിയോട് അവള്‍ ആജ്ഞാപിച്ചു. അയാളുടെ വലതുകൈയുടെ തള്ളവിരലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നു. പൌലോസും സന്നിഹിതനായിരുന്നു അവിടെ.
“നീ എന്ന് മുതലാണ് ഡെവിള്‍സിന്റെ ഏജന്റ്റ് ആയത്?” ഇന്ദുലേഖ ചോദിച്ചു.
“ഞാന്‍ അങ്ങനെ ആരടേം സ്ഥിരം ആളല്ല സാറേ. ഓരോ സമയത്ത് കിട്ടുന്ന പണി അനുസരിച്ച് ചെയ്യുമെന്ന് മാത്രം”
“മുന്‍പും നീ അവന്മാര്‍ക്ക് വേണ്ടി ഇതുപോലെ ചെയ്തിട്ടുണ്ടോ?”
“കുറെ മാസം മുന്‍പ്..”
“അത് എന്തായിരുന്നു?”
“ഒരു ചെറിയ അടിപിടി..കോളനിയില്‍..”
“ഉം..നീ ഞങ്ങളോട് പറഞ്ഞത് അതെപടി കോടതിയിലും പറയുമോ അതോ അവിടെ നീ കളം മാറ്റി ചവിട്ടുമോ?”
“ഇല്ല സാറേ..എന്റെ ഈ വെരല് കണ്ടില്ലേ..ഞാന്‍ വാക്ക് മാറത്തില്ല..ഒറപ്പാ..”
“ഉം.എടൊ അവളെ കൊണ്ടുവാ..” ഇന്ദുലേഖ ഒരു പോലീസുകാരനെ നോക്കി പറഞ്ഞു.
“നിന്നോട് പറഞ്ഞതൊക്കെ ഓര്‍മ്മ ഉണ്ടല്ലോ..അവള്‍ വരുമ്പോള്‍ നിന്റെ സ്വഭാവം മാറിയാല്‍ കാലു തല്ലിയൊടിക്കും ഞാന്‍..” ഇന്ദുലേഖ അയാളെ രൂക്ഷമായി നോക്കി പറഞ്ഞു.
“ഇല്ല സാറേ..” കരണ്ടി കൈകള്‍ കൂപ്പി.