അണിമംഗലത്തെ ചുടലക്കാവ് 7 [ Achu Raj ]

Posted by

“ഹയ്യ്‌ എന്താ കേശവ ഈ പറയണത്…നമുക്ക് മധുരമീനാക്ഷിയിലോക്കെ കമ്പക്കാരന്‍ ആണ് നാം എന്ന് അവിടുല്ലോര്‍ അറിഞ്ഞാല്‍ എന്താ നിരീക്ക കേശവ…അതൊക്കെ മാനം പോകുന്ന കാര്യമല്ലേ”
“അതിനു നമ്പൂരി അവിടെ വന്നോന്നും പറയണ്ട…അതൊക്കെ ഈ കേശവന്‍ നായര് നോക്കികോളാം പക്ഷെ കഴിക്കുമ്പോള്‍ അതിലൊരു കഷണം എനിക്ക് കൂടി വേണ്ടി മാറ്റി വയ്ക്കുന്നതില്‍ വിരോധമില്ലല്ലോ അല്ലെ?”
കൈ പ്രത്യക തലത്തില്‍ ചലിപ്പിച്ചുകൊണ്ട് കേശവന്‍ അത് ചോദിക്കുമ്പോള്‍ കണ്ണുകളില്‍ കാമം തുടിച്ചു കൊണ്ട് കുഞ്ഞിക്കണ്ണന്‍ ചിരിച്ചു ..
“അതിലൊന്നും മുഷിച്ചില്‍ ഇല്ല കേശവ…”
അത് പറഞ്ഞു രണ്ടു പേരും ചിരിച്ചപ്പോള്‍ വിനുവും പതിയെ പുഞ്ചിരിച്ചു…കൊശവന്‍ അവനെ നോക്കി മ്ലെച്ചന്‍ എന്ന് പറഞ്ഞപ്പോള്‍ അവന്‍ അപമാനിതനെപ്പോലെ തല താഴ്ത്തി…
“അല്ല കേശവ എന്താണ് അണിമംഗലത്തെ പുതിയ വിശേഷം..ഇശ്ച്യയായി അവിടെത്തെ വിശേഷങ്ങള്‍ അറിഞ്ഞിട്ടു”
“അവിടെ ബഹു വിസേഷമല്ലേ നമ്പൂരി….നാളെ കഴിഞ്ഞു ഉത്സവത്തിനു കൊടിയേറ്റും അതിന്‍റെ പത്താംനാള്‍ യുവരാജാവിന്റെ പട്ടാഭിഷേകം…ആ പത്തു ദിവസവും അണിമംഗലത്തിനു ഉത്സവത്തിന്‍റെ നാളുകള്‍ മാത്രമാണ്”
“അല്ല കേശവ രാജാവ് ജീവിച്ചിരിക്കുമ്പോള്‍ എന്തെ യുവരാജാവിന്റെ പട്ടാഭിഷേകം?”
അത് ചോദിച്ചപ്പോള്‍ ഉത്തരം പറയും മുന്നേ ആ ഇരുട്ട് വീണു കിടക്കുന്ന കാനനവീധി ഒന്ന് വീക്ഷിച്ചു കേശവന്‍ ..എന്നിട്ട് അല്‍പ്പം കൂടി കുഞ്ഞിക്കണ്ണന്റെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് കേശവന്‍ പതിയെ നേര്‍ത്ത ശബ്ദത്തില്‍ പറഞ്ഞു..
“അത് പിന്നെ നമ്പൂരി…നാടാകെ പറഞ്ഞത് രാജാവിന് ദേഹാസ്വാസ്ഥ്യം കാരണം തുടര്‍ ചികിത്സ വേണമെന്നും അതുകൊണ്ട് ഭരണ കാര്യങ്ങള്‍ യുവരാജാവിനെ ഏല്‍പ്പിക്കുന്നു എന്നുമാണ് പക്ഷെ സത്യം അതല്ല..അന്ന് രാജഗുരു പറഞ്ഞത് എന്‍റെ ചെവിയില്‍ ഇപ്പോളും മുഴങ്ങുന്നുണ്ട് ഒരു വലിയ അപകടം പോലെ”
“എന്താ അത് കേശവ”
“അങ്ങ് ഇത് ആരോടും പറയരുത് രാജ്യരഹസ്യമാണ് “
“ഹൈ നാം ആരോടും പറയില്ലാന്നെ..കേശവന്‍ ദൈര്യമായി പറഞ്ഞോള്”
കേശവന്‍ അത് പറയാന്‍ ചുണ്ടുകള്‍ അനക്കിയതും പെട്ടന്ന് വന്ന ഭീമ്കാരമായ ആ കാറ്റിന്റെ ശബ്ദം എവിടെയോ മരം മുറിഞ്ഞു വീഴുന്ന വലിയ ശബ്ദങ്ങള്‍ അതിലും വലിയ മറ്റെന്തൊക്കെയോ ശബ്ദങ്ങള്‍ കാരണം വിനുവിന് അവര്‍ പറഞ്ഞതൊന്നും തന്നെ കേള്‍ക്കാന്‍ കഴിഞ്ഞില്ല…

Leave a Reply

Your email address will not be published. Required fields are marked *