“ഇല്ല..ഇത് ശെരിയായ നടപടിയല്ല…നീ എന്നെ പറഞ്ഞു ചതിക്കുകയാണ്…എന്‍റെ ഉള്ളില്‍ നീ മോഹം നിറയ്ക്കുകയാണ്….നിന്നിലെ ചതി,,,എന്നെ ശാന്തയാക്കി മാത്രമേ നിന്‍റെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ആകു എന്ന് നിനക്കറിയാം…പക്ഷെ അതെന്നില്‍ പ്രയോഗിക്കാന്‍ നിനക്ക് സാദിക്കില്ല..:”
“ഇല്ല അവന്തിക ഞാന്‍ നിന്നെ ചതിക്കുകയല്ല….അഹല്യക്ക് പോലും രാമന്റെ വരവിനായി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നില്ലേ …”
“ഇല്ല ചരിത്രം ആവര്‍ത്തിക്കപ്പെടില്ല ..നീ എന്നെ ചതിക്കുകയാണ്….വീരഗജസിംഹ നിന്‍റെ കുശാഗ്ര ബുദ്ധി നടക്കില്ല”
“അവന്തിക നീ എനിക്ക് വാക്ക് തന്നതാണ്…അത് പാലിക്കാന്‍ നീ ബാധ്യസ്തയാണ്”
“ഞാന്‍ ഒരു ദൈവത്തിന്‍റെയും അച്ചാരം വാങ്ങിയിട്ടുല്ലവള്‍ അല്ല എന്നെ തളക്കാന്‍ നിക്കകില്ല “
അത് പറഞ്ഞു അവന്തിക വീണ്ടും ക്രോധ ഭാവം പൂണ്ടു അവള്‍ വേഗത്തില്‍ അവിടെ നിന്നും പ്രകാശ രൂപത്തില്‍ മറയാന്‍ ശ്രമിക്കവെ കൈയിലെ ചിലങ്ക ആ പ്രകാശത്തിനു നേരെ രാജാവ് എറിഞ്ഞു…ആ പ്രകാശത്തില്‍ തട്ടിക്കൊണ്ടു ആ ചിലങ്ക പല ശിതിലങ്ങളായി ചിതറി …
അവ വീണിടമെല്ലാം ജലത്തുള്ളികള്‍ കൊണ്ട് നിറഞ്ഞു..
“അവന്തിക പറഞ്ഞ വാക്ക് പാലിക്കാത്ത നീ എന്‍റെ തലമുറയുടെ വരവിനായ് കാത്തിരിക്കു ….സംവത്സരങ്ങള്‍ കഴിയുമ്പോള്‍ എന്‍റെ തലമുറയിലെ യുവരാജാവ് നിന്നെ ചിത്ര രൂപത്തില്‍ വരചെടുത്തു നിനക്ക് ശാപമോക്ഷം തരും…അവന്‍ ആദ്യമായി നിന്നെ വരക്കുമ്പോള്‍ തടസങ്ങള്‍ നേരിടും കാരണം നീ എന്നെ ചതിച്ചു മറയാന്‍ ശ്രമിച്ച നീ അതിനു ശിക്ഷ അനുഭവിക്കണം…വീണ്ടും നൂറു വര്‍ഷങ്ങള്‍ നീ ഇവിടെ കാത്തിരിക്കു തലമുറകള്‍ ഒരുപാട് കഴിയുമ്പോള്‍ നിനക്കായി അവന്‍ വരും…അവന്‍റെ കൈയില്‍ നിന്നെ ആദ്യം കാണുന്ന നാള്‍ ഈ ചിലങ്ക ഉണ്ടാകും…അവന്‍ നിന്നില്‍ കുളിചെണീക്കും …”
അത് പറഞ്ഞുകൊണ്ട് രാജാവ് തന്‍റെ കൈയില്‍ ചുവന്ന പൊന്നാട പ്രകൃതിയിലേക്ക് വീശി അത് ചെന്ന് പതിചിടം വലിയ ഗര്‍ത്തമായി പരിണമിച്ചു ..അതിലേക്കു ആ ചിലങ്കയില്‍ നിന്നുള്ള ജലത്തുള്ളികള്‍ ആദ്യം ചെറുതായും പിന്നീട് ആര്‍ത്തലച്ചും കുതിചോഴുകി…”
കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ വിനു വാ പൊളിച്ചു തരിച്ചു നിന്നു….കുളിച്ചു നിന്ന അവന്‍റെ കൈയില്‍ കിടന്നുകൊണ്ട് ആ ചിലങ്ക ചെറുതായൊന്നു അനങ്ങി ..അവന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു …കൊശവന്‍ അവന്‍റെ ചുമലില്‍ കൈ വച്ചു…
“അവന്തിക”
കൊശവന്‍ അതെ എന്ന് തലയാട്ടി.വിനു വീണ്ടും അതിലേക്കു നോക്കി…
“ഇവളെ ഞാന്‍ പൂര്‍ണയാക്കും..എന്‍റെ അവന്തിക..:”
അത് പറഞ്ഞപ്പോള്‍ ആ വെള്ളച്ചാട്ടം വേഗത്തില്‍ കുതിച്ചു ചാടി അവന്‍റെ നെറ്റിയില്‍ ചെറു ജലത്തുളികള്‍ വന്നു അവനെ തഴുകി തലോടികൊണ്ട് ഒഴുകി പോയി…
“പക്ഷെ യുവരാജന്‍ എന്‍റെ ചോദ്യത്തിനുള്ള ഉത്തരം ആദ്യം തരു”