“നീ എന്നെ ചതിക്കില്ല എന്നാരു കണ്ടു….നീയും രാജരക്തമാണ്..ചതി നിന്നിലും അലിഞ്ഞു ചേര്‍ന്നിട്ടുണ്ട് “
“ഇല്ല എന്‍റെ വാക്കിന് മാറ്റമില്ല…ഞാന്‍ പറയുന്നത് നീ അനുസരിച്ചാല്‍ നിനക്ക് മോക്ഷം ഞാന്‍ തന്നിരിക്കും ഇതെന്‍റെ വാക്ക്”
അവന്തിക ശാന്തയായി..കാറ്റും കോളും വിട്ടു ഭൂമി പൂര്‍വ സ്ഥിതിയിലേക്ക് വന്നു…
“എനിക്ക് മുന്നില്‍ ഇരിക്കു”
അവന്തിക പ്രകാശ രൂപം വിട്ടു സ്വത രൂപത്തില്‍ വന്നു കൊണ്ട് രാജാവിന് മുന്നില്‍ ഇരുന്നു…അയാളെ പ്രതീക്ഷയോടെ അവള്‍ നോക്കി..
“അവന്തിക എന്‍റെ കാരണവന്മാര്‍ നിന്നോട് ചെയ്ത തെറ്റിന് നീ പ്രതികാരം ചെയ്തു കഴിഞ്ഞു..പക്ഷെ നന്മയുടെ ലോകത്ത് നീ അതിനുള്ള ശിക്ഷ അനുഭവിച്ചേ മതിയാകു”
“ചതി”
“ഇല്ല ഞാന്‍ നിന്നെ ചതിക്കുകയില്ല…നിന്‍റെ നഷ്ട്ടപ്പെട്ട പ്രണയം ഞാന്‍ വീണ്ടെടുത്ത് തരും…നിന്‍റെ പ്രാണ നാഥന്‍ നിന്നെ ജീവന് തുല്യം പ്രണയിക്കും”
അവന്തികയുടെ മുഖം സന്തോഷം കൊണ്ട് ചുവന്നു അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു…
“പക്ഷെ ഈ കോലത്തില്‍ അവന്‍ എന്നെ എങ്ങനെ പ്രണയിക്കും”
ചുക്കി ചുളിഞ്ഞ ശരീരം നോക്കി അവള്‍ പറഞ്ഞു..
“ഇല്ല നിന്നെ എന്‍റെ വരും തലമുറയിലെ യുവരാജന്‍ അവന്‍റെ കൈകള്‍ കൊണ്ട് വരചെടുക്കും…ഈ ലോകത്തിലെ ഏറ്റവും സുന്ദരിയായി നീ അവന്‍റെ കൈയാല്‍ പുനര്‍ജനിക്കും…അവന്‍ നിന്നെ ജീവനോളം പ്രണയിക്കും…അവന്‍റെ ഭാര്യയായി അവന്‍റെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി നീ ഒരു സ്ത്രീ ജന്മം പൂര്‍ത്തീകരിക്കും”
അവന്തികയുടെ മനസു സന്തോഷം കൊണ്ട് ചുവന്നു തുടിച്ചു….അവള്‍ നൃത്തം ചവിട്ടി…പരിസ്ഥിതി അവള്‍ക്ക്കായി സംഗീതം പൊഴിച്ചു…അവളുടെ നൃത്തം ദേവന്മാരില്‍ പോലും അസൂയ ഉണ്ടാക്കി..
“പക്ഷെ അവന്തിക”
രാജാവിന്‍റെ ശബ്ദം അവളുടെ നൃത്ത ചുവടുകള്‍ തെറ്റിച്ചു..
“നിന്‍റെ പ്രവര്‍ത്തികള്‍ക്ക് നീ അനുഭവിച്ചേ മതിയാകു…ഈ ചിലങ്കയില്‍ അവന്‍റെ വരവിനായി നീ കാത്തിരുന്നേ മതിയാകു”
“എത്ര കാലം”
“സംവത്സരങ്ങള്‍”