അണിമംഗലത്തെ ചുടലക്കാവ് 7 [ Achu Raj ]

Posted by

എല്ലാവരേം കണ്ടു പല്ലക്കില്‍ ചെറു ശീതള പാനിയങ്ങള്‍ കുടിക്കുന്നതിനിടക്കാണു വീരഗജസിംഹന്റെ കണ്ണില്‍ ആ പെണ്‍കുട്ടിയുടെ മുഖം തടഞ്ഞത്..
സുന്ദരിയും സുമുഖയും ആയിരുന്നു അവള്‍…കറുത്ത നിറമെങ്കിലും അവളുടെ കണ്ണുകള്‍ വെള്ളാരം കണ്ണ് പോലെ തിളങ്ങി..ചെറിയ അധരങ്ങളും വട്ടമുഖവും രാജാവിന്‍റെ കണ്ണുകളില്‍ അവളോട്‌ പ്രേമം അണപ്പോട്ടി ഒഴുകി…പക്ഷെ പ്രശനം രണ്ടാണ് ഒന്ന് രാജാവിനു ഇപ്പോള്‍ തന്നെ രണ്ടു ഭാര്യമാരുണ്ട്..രണ്ടാമത് അവള്‍ ഒരു മുക്കുവ പെണ്ണാണ് എന്നുള്ളതും ആണ്…പക്ഷെ രാജാവിനു എന്ത് നിയമങ്ങള്‍..
ഉടനെ തന്നെ രാജാവ് പല്ലക്ക് നിര്‍ത്തി ഇറങ്ങി..എല്ലാവരും അദ്ധേഹത്തെ താണ് വണങ്ങി…ജാതിയുടെ ഈറ്റില്ലം മനസില്‍ പേറുന്ന മന്ത്രി പുങ്കവന്മാര്‍ക്കും മറ്റുള്ളവര്‍ക്കും പക്ഷെ അത് സഹിച്ചില്ല….ഇവരെ കാണാന്‍ അദ്ദേഹം വരുന്നതെ തെറ്റ് അതിന്‍റെ ഇടയില്‍ ഇതും പക്ഷെ രാജാവാണ് മിണ്ടിയാല്‍ തല പോകും….
വീരഗജസിംഹന്‍ ആ പെണ്‍കുട്ടിയുടെ അടുത്തേക്ക് ചെന്നപ്പോള്‍ അവള്‍ ഭയം കൊണ്ട് അല്‍പ്പം പിന്നോട്ട് നിന്നു..പ്രാകൃതമായ ഒരു വസ്ത്രം ആണ് അവള്‍ അണിഞ്ഞിരിക്കുന്നത്‌….രാജാവിനെ കണ്ട അവള്‍ തൊഴുതു തല കുനിച്ചു നിന്നു..
“എന്താണ് നിന്‍റെ പേര്?”
അവളെ നോക്കി രാജാവ് ചോദിച്ചു,
“അവന്തിക”
“ആഹ അവന്തിക ..നാമം ബഹു കേമം…”
“അടിയന്‍റെ മകളാണ്..അടുത്തേക്ക് നീങ്ങി നിന്നു ഒരാള്‍ കുനിഞ്ഞു നിന്നു കൈ വായുടെ അവിടെ വച്ചു പറഞ്ഞു…
“ഉം…ഇവളുടെ വയസു”
“ഈ മേടത്തിലേക്കു ഇരുപതു കഴിയും”
“ഉം..നല്ലത്…നാം മനസില്‍ കാണുന്ന ഒരു ചിത്രം മെനയുവാന്‍ ഇവള്‍ അഭികാമ്യമാണ്…ഇവളെ ഇന്ന് തന്നെ കൊട്ടാരത്തിലേക്ക് അയയ്ക്കു”
അത് പറഞ്ഞു കൈ നീട്ടിയപ്പോള്‍ അടുത്ത് നിന്ന ഭൃത്യന്‍ കൈയില്‍ ഒരു കിഴി വച്ചു അത് അയാള്‍ക്ക്‌ കൊടുത്തുകൊണ്ട് രാജാവ് തിരിഞ്ഞു നടന്നു..പറഞ്ഞത് വിശ്വസിക്കാന്‍ കഴിയാതെ എല്ലാവരും നിന്നപ്പോള്‍ മന്ത്രി പുങ്കവനമാരും മറ്റുള്ളവരും പല്ല് കടിച്ചു…എല്ലാവരും അവന്തികയുടെ ഭംഗിയെ വാഴ്ത്തിപ്പാടി….
വൈകുന്നേരം സന്ധ്യാ പൂജകള്‍ കഴിഞ്ഞു രാജാവ് അറയിലേക്ക് വന്നു…റാണി സുമോധിനി ആദ്യ പത്നി അവരാണ് അടുത്തേക്ക് വന്നു..
“രാജന്‍”
“പറയു”
“അവന്തിക…ചിത്രാ കലാരൂപത്തിന് അവളെക്കാള്‍ ഭംഗിയുള്ള തോഴിമാര്‍ ഇവിടെ ഉണ്ടല്ലോ…അപ്പോള്‍ പിന്നെ അങ്ങനെ ഒരാളുടെ…കീഴജാതിയാണ്…കൊട്ടാരത്തില്‍ മുറുമുറുപ്പുണ്ട്”
“ആണോ കേള്‍ക്കട്ടെ എന്താണ് ആ മുറുമുറുപ്പുകള്‍ എന്നത്..”
“അത് പിന്നെ”

Leave a Reply

Your email address will not be published. Required fields are marked *