അത് പറഞ്ഞു കേശവന്‍ നെടുവീര്‍പ്പിടുമ്പോള്‍ കുഞ്ഞിക്കണ്ണന്‍ കൈകള്‍ ഉയര്‍ത്തി മുകളിലോട്ടു നോക്കി…വിനു ഒന്നും തെളിച്ചു മനസിലാകാതെ കൊശവനെയും..കൊശവന്‍ ഒന്നും മിണ്ടാതെ നടത്തം തുടര്‍ന്നു…
അല്‍പ്പ ദൂരം അവിടം മുഴുവന്‍ മൌനം തളം കെട്ടി കിടന്നു…സമയം അതിക്രമിച്ചു കൊണ്ടിരുന്നു…രാത്രിയുടെ മധ്യ യാമങ്ങള്‍ ആ കാട്ടില്‍ തളം കെട്ടി നിന്നു..എങ്ങു നിന്നോ കേട്ട മൂങ്ങയുടെ കരച്ചില്‍ കേശവനിലും കുഞ്ഞിക്കണ്ണനിലും ഭയം ഉണ്ടാക്കി..രണ്ടു പേരും കൂടുതല്‍ ചേര്‍ന്ന് നിന്നു..
“എന്താ കേശവ ആ മൂങ്ങയുടെ കരച്ചില്‍ ഒരു അപശകുനം പോലെ…”
“ഹേയ് പേടിവേണ്ട നമ്പൂരി നമ്മള്‍ ഇപ്പോളും ചുടലക്കാടിനു പത്തു കാതം അകലെയാണ്…അതുവരെ അവളുടെ ശക്തിപ്രേഭാവം ഉള്ളു”
“അങ്ങനെ തീര്‍ച്ച കല്‍പ്പിക്കാന്‍ വരട്ടെ കേശവ…ആ മൂങ്ങയുടെ കരച്ചില്‍ നമുക്ക് അത്ര ശുഭകരമായി തോന്നുന്നില്ല…കാര്യം മന്ത്രവാദത്തില്‍ അത്ര പ്രാവിണ്യം ഇല്ലങ്കിലും അല്‍പ്പമൊക്കെ നമുക്ക് അറിയാം”
“പക്ഷെ ആ മൂങ്ങ…കാടല്ലേ…അതൊക്കെ സാദരണം മാത്രമല്ലേ”
“അല്ല …മൂങ്ങ നീട്ടി കരയാറില്ല…അങ്ങനെ കരയുന്നത് ശുഭ ലക്ഷണം അല്ല…ശെരിക്കും ഇനി എത്ര കാതം കൂടെ ഉണ്ട് അണിമംഗലത്തേക്ക്?”
“അതിപ്പൊ ചുരുങ്ങിയത് ഒരു അമ്പതു കാത്തതിന് കൂടുതല്‍ ഉണ്ട്”
“ഹയ്യ് കേശവന്‍ വീണ്ടും മണ്ടത്തരം പറയുന്നു നമ്മള്‍ നടക്കാന്‍ തുടങ്ങിയിട്ട് അമ്പതു കാതം പിന്നിട്ടെന്നോ…ഇല്ല കേശവ”:
“ഉവ് നമ്പൂരി…ഞാന്‍ ആദ്യമായി നടക്കണ വഴിയല്ല ഇത് ധാ അങ്ങോട്ട് നോക്കു അവിടെ അമ്പത് കാതം അടയാളപെടുത്തുന്ന വെള്ളച്ചാട്ടം ഉണ്ട്..ഈ വഴി വരുന്നവരെല്ലാം അവിടെ വിശ്രമിച്ചേ പോകാറുള്ളു…മാത്രമല്ല അവിടെ ഉള്ള ആ വെള്ളച്ചാട്ടത്തിനു മറ്റൊരു പ്രത്യകത കൂടെ ഉണ്ട്”
“അതെന്താണാവോ:
“പറയാം അവിടെ എത്തട്ടെ..വരൂ..എനിട്ട് ആ മൂങ്ങയുടെ കാര്യം അങ്ങ് വിസ്മരിക്കു”
“എങ്കില്‍ അങ്ങന ആകാം….പക്ഷെ കേശവ നമ്മുടെ അറിവിനെ പരിഹസിക്കണ്ട..മൂങ്ങ നീട്ടി കരഞ്ഞത് നല്ല ലക്ഷണമല്ല..”
കേശവന്‍ കുഞ്ഞിക്കണ്ണനെ നോക്കി ചിരിച്ചു കൊണ്ട് നടന്നു..വിനു കൊശവനെ നോക്കിയപ്പോള്‍ അവരെ അനുഗമിക്കാന്‍ ആവശ്യപ്പെട്ടു..അവന്‍റെ ഉള്ളില്‍ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നിറഞ്ഞു നിന്നു..മൂങ്ങ കരഞ്ഞത് നല്ല ലക്ഷണം അല്ലങ്കില്‍ ഇനി പോകുന്ന വഴിയില്‍ അശുഭകരമായി എന്തെങ്കിലും സംഭവിക്കുമോ?..അവന്‍റെ മനസു വായിച്ചറിഞ്ഞപ്പോലെ വിനുവിനെ ചരിഞ്ഞു നോക്കി തന്‍റെ മൊട്ടത്തല കൈകൊണ്ടു തഴുകി കൊണ്ട് കൊശവന്‍ പറഞ്ഞു
“കണ്ടറിയാന്‍ പോകുന്ന പൂരം ഇപ്പോളെ ഊഹിചെടുക്കണ്ട..അങ്ങേക്കും ചെയ്യാന്‍ പലതും ഉണ്ട് ഈ യാത്രയില്‍ യുവരാജന്‍”
കൊശവന്‍ അങ്ങനെ പറഞ്ഞപ്പോള്‍ വിനു ചെറുതായി ഒന്ന് ഞെട്ടി..യുവരാജന്‍..അപ്പോള്‍ താന്‍ ആണോ ആ യുഇവരാജന്‍…