കേശവേട്ടനും മറ്റുള്ളവരും കൂടി ഞങ്ങളെ രണ്ടാളെയും പിടിച്ചു മാറ്റുന്നു…ആ സമയത്തു അവൻ വീണ്ടും എന്നെ എന്തൊക്കെയോ ചീത്ത പറഞ്ഞു കൊണ്ട് അവിടെ നിന്നു പോകുന്നു…. ഞാനപ്പോൾ അതെ ദേഷ്യഭാവത്തിൽ തന്നെ കേശവേട്ടന്റെ ചായക്കടയുടെ ബെഞ്ചിൽ ഇരിക്കുന്നു….
ആ സമയത്ത് കേശവേട്ടൻ :നീയെന്തുട്ടാ ദിലീ,,, ഇവിടെ കിടന്നു കാണിച്ചത്,,,,
പെട്ടന്ന് തന്നെ മറുപടിയായി ഞാൻ :അതിനു ഞാനാണോ കേശവേട്ടാ,,, അനാവശ്യം പറഞ്ഞത്,, അവനല്ലേ,,,, എന്നിട്ട് ഞാനത് കേട്ടുകൊണ്ട് നിൽക്കണോ?
കേശവേട്ടൻ :ആൾക്കാർക്ക് അതിനു അതും ഇതും പറയാനുള്ള അവസരം ഉണ്ടാക്കിയതും നീ തന്നെ അല്ലെ,,,, അവൻ മാത്രല്ല ഈ നാട്ടിലെ പലരും നിന്നെ കുറിച്ച് മോശായി പറയാൻ തുടങ്ങി
അത് കേട്ടപ്പോൾ പെട്ടെന്നെന്റെ രക്തം തിളക്കാൻ തുടങ്ങി….. അതുകൊണ്ട് തന്നെ പെട്ടന്നൊരു ദേഷ്യത്തിൽ ഞാൻ,,,, കേശവേട്ടന്റെ ചായക്കടയുടെ ഡെസ്കിൽ എന്റെ കൈവള്ള കൊണ്ട് ആഞ്ഞടിച്ചു കൊണ്ട് :അതിനിപ്പോ ആർക്കൊക്കെ ആണെടാ ഇവിടെ ഇത്ര വല്ല്യ കുത്തികഴപ്പുള്ളത്,,,, എന്നാ നിങ്ങള് കേട്ടോ,,,,ഞാനും പപ്പിയുമായി നീയൊക്കെ പറഞ്ഞു പരത്തുന്നതെന്താണോ അതൊക്കെ തന്നെ ഉണ്ട്,,, ഞാനും അവളും തമ്മില് വല്ല്യ ഇഷ്ടത്തിലാ,,,, വേണ്ടി വന്നാൽ ഞാനവളെ കെട്ടും ചെയ്യും,,,,ആർക്കൊക്കെയാടാ ഇനി എന്നോടതിനെ കുറിച്ച് ചോദിക്കാനുള്ളത്
പെട്ടന്ന് ഞാനങ്ങനെ പറഞ്ഞപ്പോൾ കേശവേട്ടൻ അവിടെയുള്ള എന്റെ കൂട്ടുകാരോട് തത്കാലം അവിടെ നിന്നു പോകാൻ പറയുന്നു…. .
എന്നിട്ട് എന്നോട് :നീയിതെന്തൊക്കെയാ ദിലീ,,, വിളിച്ചു കൂവിയെ,,,, ഭാഗ്യത്തിന് ഇവിടെ ഇപ്പൊ നിന്റെയാ രണ്ടു കൂട്ടുകാര് മാത്രമുണ്ടായത് ഭാഗ്യം,,, ഇല്ലെങ്കിലോ നീയിപ്പോ പറഞ്ഞത് നാട്ടില് തീ പോലെ പടർന്നേനെ,,,, നീയെന്താ പറഞ്ഞെ,,,, നീയവളെ കെട്ടുമെന്നോ?
ഞാനതിനു മറുപടിയായി :ആാാാ ഞാനവളെ കെട്ടാൻ തീരുമാനിച്ചൂ
അന്നേരം കേശവേട്ടൻ എന്റെ നേരെ കയ്യോങ്ങി കൊണ്ട് :അടി,,, നിന്റെ ചെപ്പകുറ്റിക്ക് നോക്കി നല്ല അടി കിട്ടും,,,, ചെക്കന് വേറാരും കിട്ടാല്യാഞ്ഞിട്ടല്ലേ രണ്ടു പെറ്റ ആ തള്ളേനെ കെട്ടാൻ ഒരുങ്ങുന്നെ,,,, ഇനി നീയാ പേര് പറഞ്ഞ അപ്പൊ കിട്ടും എൻറെന്നു
കേശവേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ നിശ്ശബ്ദനായിരുന്നു,,,, കാരണം കേശവേട്ടൻ എനിക്കെന്റെ അച്ഛനെ പോലെ ആയിരുന്നു….