ഒരുകാര്യം എനിക്കറിയാം നാളെ അയാൾ ഭൂമിയിൽ ഉണ്ടാവില്ല.ഇപ്പൊ ഒരു ചോദ്യം നിന്റെ മനസ്സിൽ കാണും. ഇത്രനാൾ ഒരു കുഞ്ഞിനായി എന്തെ എന്ന്?അതൊക്കെ ഒരു അനു:ഗ്രഹം ആണ് അരുൺ.അല്ലെങ്കിൽ മച്ചി എന്ന് വിധിച്ച ഞാൻ നിന്നിൽനിന്ന്….
മാം എന്താ പറഞ്ഞുവരുന്നത്.ഇനി എങ്ങനെ?
അരുൺ.കുറച്ചു നാളുകളായി നിന്റെ നിഴലുപോലെ ഞാനുണ്ട്.നിന്റെ മാറ്റം അത് അഞ്ചുവിന് പോലും അറിയില്ല. എനിക്കൊഴിച്ച്.സാറ അവളെ സേഫ് ആക്കണം.ഒപ്പം നീയും.നിന്റെ കുഞ്ഞ് എന്നിൽ ഉരുവായ നിമിഷം ഞാനും മാറുകയായിറുന്നു.നിന്റെ മനസ്സിനെ കുഴക്കുന്ന ചോദ്യം.അതിന് ഉത്തരം തരാൻ കൂടിയാണ് ഇപ്പോൾ നിന്നെ.
അവന്റെ കണ്ണുകൾ വിടർന്നു.ഒപ്പം അവൾ തുടർന്നു.”അവിടെ ബലി കൊടുക്കുന്ന ഇടത്തിന് പിന്നിൽ നിലത്ത് ഒരു വാതിലുണ്ട്.ഒരു മാറ്റ് കൊണ്ടാണ് അത് മറച്ചിരിക്കുന്നത്.
അതിന്റെ ഹുക്കിൽ പിടിച്ചുയർത്തുക
നിനക്ക് അതിലൂടെ ഒരു അണ്ടർ ഗ്രൗണ്ട് വിനെറിയിൽ എത്താം.
അതിൽ നിലത്ത് ഒരു ബാരെലുണ്ട്. അതിന്റെ വലതുവശത്തായി ഭിത്തി തട്ടിനോക്കുക.ഒരു വഴിയുണ്ടവിടെ. അത് ചെന്നുചേരുന്നത് എവിടെ എന്ന് അറിയില്ല.പക്ഷെ ഒന്നറിയാം അത് പുറത്തെവിടെയോ എത്തിക്കും
ഇതെങ്ങനെ മാമിനറിയാം.
ഇതിന് മുൻപും അവിടെ,ഇതുപോലെ നടന്നിട്ടുണ്ട്.അന്നുപോയുള്ള അറിവ്, പരിചയം.ബൈ ലക്ക്,അത് ഞാൻ കണ്ടു.പക്ഷെ ആ തുരങ്കപാത,അത് എനിക്കുമാത്രേ അറിയൂ.കാരണം അതിന്റെ വാതിൽ ഭിത്തിയിൽ തട്ടിനോക്കിയാൾ മാത്രേ അറിയാൻ കഴിയു.പുറമെ പൂട്ടോ മറ്റോ ഒന്നുമില്ല. തുരങ്കത്തിനകത്തു നിന്ന് തുറക്കാൻ ഒരു ഹാൻഡിൽ മാത്രമാണ് ഉള്ളത്.
നീയവളെ സേഫ് ആക്കണം.അവളെ ചേർത്തുനിർത്തണം.നിന്റെ ഇഷ്ട്ടം അവൾ സ്വീകരിക്കും.എനിക്കുറപ്പാ.
അപ്പൊ നമ്മുടെ കുഞ്ഞ്???
കുഞ്ഞിനെ എനിക്ക് വേണം.ഞാൻ വളർത്തും നമ്മുടെ കുഞ്ഞിനെ.നല്ല രീതിയിൽ തന്നെ.നിനക്കൊരിക്കലും ശല്യമാവില്ല.നിനക്ക് സാറയാ ചേർച്ച. എനിക്ക് നിന്നെ ഓർക്കാൻ,നമ്മുടെ കുഞ്ഞുണ്ട്.എവിടെയായാലും ഇടക്ക് വരണം,നമ്മുടെ കുഞ്ഞിന്റെയടുത്ത്.
അതുമതി എനിക്ക്.ഒരിക്കലും നിന്റെ കുഞ്ഞ് അപ്പനാരെന്ന് അറിയാതെ വളരില്ല.അറിഞ്ഞുതന്നെ വളരും.ഇത് വേറൊരാൾ അറിയില്ല,സത്യം.എല്ലാം നന്നായി വന്നാൽ ഞാൻ ഇവിടംവിടും ഒരു ജോബ് ഓഫർ,എന്റെ കസിൻ വഴി വന്നതാ.അതങ്ങ് സ്വീകരിക്കും.
ചെല്ല്,സമയം കുറവാണ്.ചെയ്യാൻ ഒരുപാടും.ചെന്ന് ചെയ്യേണ്ടത് ചെയ്യ്.
പ്രാർത്ഥനയോടെ ഞാനിവിടെയുണ്ട് നീ വിജയിച്ചുവരുന്നത് അറിയാൻ.
*****
അവൻ,അച്ചനൊരുക്കിയ മുറിയിൽ തന്റെ സാമഗ്രികൾ തയ്യാറാക്കി.രാത്രി ജേക്കബ് ഫാം ഹൗസിൽ നിന്നും പോന്നതിനു ശേഷം പുലർച്ചയോടെ അരുൺ അതിനുള്ളിൽ കയറി.
കർമ്മം നടക്കുന്ന ഇടം അവൻ ഒരു സ്റ്റേജ് ആയിക്കണ്ടു.കർമ്മിയും പങ്കാളികളും കാഴ്ച്ചക്കാർ.ഒരു കൂട്ടം ആളുകളുടെ ഇടയിൽ നിന്ന് താൻ പ്രവർത്തിക്കണം.അതിനായി അവർ ഒരുക്കിയ വസ്തുക്കക്കിടയിൽ തന്റെ സാമഗ്രികൾ ഒളിപ്പിച്ചു.പിന്നെയവൻ ശ്രമിച്ചത് ആ തുരങ്കപാത എവിടെ എത്തുന്നു എന്ന അന്വേഷണമാണ്.