വൈകിട്ട് അച്ചന്റെ നിർദ്ദേശത്തിന് കാക്കുകയാണ് അരുൺ.പ്രാർത്ഥന കഴിഞ്ഞ് അച്ചന്റെ വരവും കാത്ത് അവൻ പള്ളിമേടയിൽ ഉലാത്തുന്നു.
തിരിയുമ്പോൾ തന്റെമുന്നിൽ ഒരു ചെറുചിരിയോടെ അച്ചനുണ്ട്.
എന്താടോ അവിടെത്തന്നെ നിന്നത്. അകത്തേക്ക് ഇരിക്കാരുന്നല്ലൊ.
സാരമില്ല,ഓരോന്ന് ആലോചിച്ചു ഒരു എത്തുംപിടിയും കിട്ടുന്നില്ല.
എന്നാൽ വാ പറയട്ടെ.ഒരു വഴിയുണ്ട്.
അവനെയും കൂട്ടി ഗോമസ്സ് അകത്തു കയറി.തന്റെ മുറിയിലേക്ക് അവനെ കൂട്ടി.”അപ്പോൾ പറഞ്ഞുവന്നത്.ആ പൂജ മുടങ്ങണം അതിന് വഴിയുണ്ട്. നിനക്കത് ഇമ്പ്ലിമെന്റ് ചെയ്യാൻ പറ്റും”
എങ്ങനെ?
അതായത്,നിനക്ക് അറിയാവുന്നതാ
അവരുപയോഗിക്കുന്ന വസ്തുക്കൾ.
കർമ്മം നടക്കുമ്പോൾ കർമ്മിയുടെ മുന്നിൽ ദൈവികമായ വസ്തുക്കൾ എത്തിപ്പെടണം.ഉദാഹരണത്തിന് തുളസിയില പോലെ.അത്തരത്തിൽ കർമ്മിയുടെ ഏകാഗ്രത കുറയണം.
കർമ്മത്തിലെ ശ്രദ്ധ നഷ്ട്ടപ്പെടണം അതിനിടയിൽ നിങ്ങളുടെ രക്ഷയും
ഒപ്പം അവരുടെ നാശവും.
അവിടെ എനിക്കെന്ത് പ്രസക്തി?
കർമ്മത്തിനിടയിൽ നീ നിന്റെ വിദ്യ പ്രയോഗിക്കണം.നീ സൃഷ്ടിക്കുന്ന മതിഭ്രമത്തിൽ പൂജ തടസ്സപ്പെടണം. അയാളുടെ കണ്ണുകെട്ടിയാൽ പകുതി വിജയിച്ചു.
അവിടെവരെ ഓക്കേ,അതിനുശേഷം
അറിയാം.ഞാണിന്മേൽ കളിയാണിത്
കടുകുമണിയുടെ വ്യത്യാസം മതി എല്ലാം കൈവിട്ടുപോവാൻ.
മനസ്സിലായച്ചോ.എന്റെ കഴിവതും ശ്രമിക്കും.
ഇനി നമ്മൾ ഒരു മീറ്റിംഗ് അതുവേണ്ട.
ഇനി ഏതാനും ദിവസം.നിനക്ക് തീർക്കാൻ ഒരുപാടുണ്ട്.ദാ കുറച്ചു പണം വച്ചോളു ആവശ്യങ്ങൾക്ക് എടുക്കാം.പിന്നെ ഈ ബോക്സിൽ ജെലാറ്റിൻ നിറച്ചിട്ടുണ്ട്.എവിടെ എങ്ങനെ എന്ന് ആലോചിക്കുക.
അച്ചനിത് എങ്ങനെ?
അതൊരു രഹസ്യമാണ്.പട്ടക്കാരനാ, പക്ഷെ അതിന് മുന്നേ അല്പം ചരിത്രം എനിക്കുണ്ട്.അല്പം വിപ്ലവം തലക്ക് പിടിച്ചിരുന്ന കാലം.അന്നത്തെ ബന്ധം വച്ചു കിട്ടിയതാണ്.സൂക്ഷിക്കണം.
എന്നാൽ ഒരു കൈ നോക്കായിരുന്നു.
വയസും പ്രായോം ഒക്കെയായി.
ശരീരം വഴങ്ങുന്നില്ല.അല്ലെങ്കിൽ….
ഇറങ്ങട്ടെ അച്ചോ.പ്രാർത്ഥിക്കണം. പറഞ്ഞതുപോലെ ഇനിയൊരു കൂടിക്കാഴ്ച്ച, അതുവേണ്ട.ഒരു ഫാം ഹൗസ് ഉണ്ട് ദേവനഹള്ളിയിൽ.
അതാണ് സ്ഥലം.കൃത്യമായി എവിടെ നിൽക്കണമെന്ന് ഞാൻ അറിയിക്കാം
പുറത്തെത്താനുള്ള മാർഗം അതാണ് കണ്ടുപിടിക്കേണ്ടത്.അതിനെനിക്ക് സാധിചില്ല എങ്കിൽ ഞങ്ങളെ മറക്കേണ്ടിവരും.എന്നേക്കുമായി.
അതിന് ഇടവരാതിരിക്കട്ടെ ദൈവം
കൂടെയുണ്ടാവും.
*****