അനുതപിക്കുന്ന പാപിയെ അവൻ കൈവിടില്ല,കുരിശേറിയവൻ.അതാ
വന്നത്”അദ്ദേഹം നോക്കുമ്പോൾ കുമ്പസാരക്കൂടിനു മുന്നിൽ മുട്ടു മടക്കിയിരുന്നു അരുൺ.നഷ്ട്ടപ്പെട്ട കുഞ്ഞാടിനെ കണ്ടുകിട്ടിയ ഇടയന്റെ സന്തോഷം ആ മുഖത്തു തെളിഞ്ഞു. അദ്ദേഹം കുമ്പസാരക്കൂട്ടിലേക്ക് പ്രവേശിച്ചു.
*****
അച്ചനൊപ്പം അല്പം ഗൗരവം നിറഞ്ഞ
ചർച്ചയിൽ ആണ് അരുൺ.”അച്ചന് സാറയുടെ കാര്യത്തിൽ എന്താ ഇത്ര താല്പര്യം”
“സാറ”പറഞ്ഞുവരുമ്പോൾ എന്റെ ചോരയാണ്.എന്റെ പെങ്ങളുടെ ഒരെ ഒരു മകൾ.അവളെ കാണാനില്ല എന്ന് അറിയുമ്പോ എങ്ങനെയാടൊ ഞാൻ.
അച്ചനെങ്ങനെ ഞങ്ങളിലേക്ക്?
പറയാം,ഒന്ന്-അവളുടെ ജന്മരഹസ്യം.
തനിക്കും മനസ്സിലായിക്കാണുമല്ലോ. രണ്ട്-നിങ്ങളുടെ പ്രിൻസിപ്പൽ പ്രൊ. ജേക്കബ്…..
ജേക്കബ് സർ?
അതെ തനിക്കും അറിയാവുന്നതല്ലെ.
പോലീസ് അന്വേഷണം ഒന്നുമായില്ല. ഒടുക്കം വീട്ടുകാർ തിരക്കിയിറങ്ങി.
അങ്ങനെ നിങ്ങളുടെ കോളേജിലും ഞാൻ വന്നു.അദ്ദേഹത്തെ കണ്ടു.ആ വാക്കുകളിലെ കൂസലില്ലായ്മ,ഇത്
തന്നെ ബാധിക്കുന്ന കാര്യമല്ല,എന്ന
മട്ടിലുള്ള സംസാരരീതി.കൂടാതെ അയാളുടെ കയ്യിൽ കിടന്ന മോതിരം,
അതിലെ ചിഹ്നം.അപ്പോൾ ഞാൻ സംശയിച്ചു തുടങ്ങി അയാളുടെ പങ്ക്. അങ്ങനെയാണ് പിന്തുടരുന്നതും, അവിചാരിതമായി നീയും അവരിൽ ഒരാളാണെന്ന് മനസ്സിലാക്കുന്നതും.
എല്ലാം കൂട്ടിക്കിഴിച്ചു നോക്കിയപ്പൊ എനിക്ക് മനസ്സിലായി ഞങ്ങളുടെ കുട്ടിക്ക് അധികം ആയുസില്ല എന്ന്.
ഇതൊക്കെ മറ്റാർക്കെങ്കിലും.
എനിക്കും,ഗ്രിഗറിക്കും ഒന്നുരണ്ട് സുഹൃത്തുക്കൾക്കും മാത്രം.അവളെ
ഇതെങ്ങനെയാ അറിയിക്കുക.
ഇനി എങ്ങനെ?നമ്മുക്കധികം സമയം
കളയാനില്ല.ഒരാഴ്ച്ചമാത്രം. ഈ 13 വെള്ളിയാഴ്ച്ച,അന്ന് അവർ…..അന്നേ
ഒരവസരം ലഭിക്കു.പോലീസിന്റെ സഹായം പ്രതീക്ഷിക്കരുത് അവരിൽ തന്നെ ആൾക്കാരുണ്ട്.അതവൾക്ക് ആപത്ത് സൃഷ്ടിക്കും.
വഴികാണണം,കണ്ടേപറ്റു.ഞങ്ങൾക്ക്
ഞങ്ങടെ കുട്ടിയെ വേണം.
തെറ്റിലൂടെയായിരുന്നു ജീവിതം.
എന്റെ ജീവൻ നഷ്ട്ടപ്പെട്ടാലും,സാറ
അവളെ ഞാൻ ഈ കൈകളിൽ എത്തിക്കും.
വികാരപ്രകടനം അല്ല വിവേകമാണ് ഇവിടെ പ്രവർത്തിക്കേണ്ടത്.അത്ര നിസ്സാരമല്ല കാര്യങ്ങൾ.അറിയാല്ലോ തനിക്ക്.
അച്ചനെന്താ ഉദ്ദേശിക്കുന്നത്.