“ജേക്കബ് സർ പറഞ്ഞു.പ്രത്യേകിച്ച് നീ അറിയരുതെന്നും.ഈ പ്രത്യേക സാഹചര്യം കൊണ്ട് പറഞ്ഞതാണ്. അവളുടെ കാര്യങ്ങൾ പ്രീസ്റ്റ് ആണ് തീരുമാനിക്കുന്നത്.എതിർക്കുന്നവർ പിന്നെയുണ്ടാവില്ല.അവരുടെ കാവൽ മറികടന്ന് അവളെ കടത്തുന്നതും അസാധ്യം.സൊ വിട്ടുകളയെടാ. നമ്മുക്ക് ജീവിക്കണം.അതുമാത്രം ചിന്തിച്ചാൽ മതി.
പോലിസ് തിരഞ്ഞെത്തിയാൽ?
“അതുണ്ടാവില്ല.കമ്മീഷണർ നമ്മുടെ ആളാണ്.നമ്മുടെ ഗ്രൂപ്പിൽ ഉൾപ്പെട്ട ഡി എസ് പിയാണ് കേസ് കൈകാര്യം ചെയ്യുന്നത്.ഇവരെ മറികടന്ന് കേസ് അന്വേഷണം അവളിൽ എത്തില്ല.
മുകളിൽ പണം എറിഞ്ഞിട്ടുണ്ട്,സൊ കുറച്ചുദിവസത്തിനുള്ളിൽ ഈ കേസ് മാഞ്ഞുപോകും”ഒരുവിധം അവനെ സമാധാനിപ്പിച്ചശേഷം ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്ത് അഞ്ചു തന്റെ അടുത്ത ഉദ്യമത്തിനായി പുറപ്പെട്ടു.
*****
ലാൽബാഗ്,പതിവുപോലെ ഔട്ടിങ്.
“ഈയിടെയായി നീ വല്ലാതെ തിരക്ക് ആവുന്നുണ്ട് അഞ്ചു”
പുതിയൊരാളെ നമ്മുടെ ഗ്രൂപ്പിലേക്ക് എത്തിക്കണം.അത് എന്റെ ചുമലിൽ ആണ്.അതിന്റെയാ അല്പം തിരക്ക്. അല്ലാതെ നിന്നെ ഒഴിവാക്കിയതല്ല.
നീ വ്യക്തമാക്കി പറയ്.
ഒന്നുമില്ല,നിന്റെ കാര്യംതന്നെയെടുക്ക്
നീ ജോയിൻ ചെയ്‌ത നമ്മുടെ ഫസ്റ്റ് ഡേ വിധു മാം പറഞ്ഞതോർക്കുന്നോ
നിന്റെ പ്രൊഫൈൽ കണ്ടു എന്ന്.മാം
നിന്റെ ജന്മസമയം മനസ്സിലാക്കി.20 വർഷം മുൻപുള്ള ഒരു ദുഃഖവെള്ളി.
യേശുക്രിസ്തു കുരിശിലേറിയ നാൾ. സാത്താന്റെ പ്രിയപ്പെട്ട ദിവസം.അന്ന് ജനിച്ച നിന്നെ എങ്ങനെയും,എന്തു വിലകൊടുത്തും ഒപ്പം നിർത്താൻ ഞങ്ങൾ ആഗ്രഹിച്ചു.എന്നെയതിന് ചുമതലപ്പെടുത്തി.നിന്റെ സൗഹൃദവും വിശ്വാസവും നേടി.പിന്നീട് നിന്നെ ഞങ്ങളുടെ വഴിയിലേക്ക് എത്തിച്ചു.
അതിനായി എന്തും ചെയ്തുതരാൻ ആയിരുന്നു എനിക്കുള്ള നിർദ്ദേശം. അതുതന്നെ ചെയ്തു.അറിഞ്ഞു നീ എല്ലാ സുഖങ്ങളും.അതിനായി ഞാൻ എന്തിനും തയ്യാറായി.നീയറിയാത്ത സ്ത്രീസുഖം പകർന്നുനൽകി.നീ കൊതിച്ച മെറിനും ഫാത്തിമയും, അവരെയും നിനക്കായി നൽകി.ഇത് നീയറിഞ്ഞില്ല.അറിയാതെതന്നെ ഞങ്ങൾ തെളിച്ച വഴിയിലൂടെ നീ ഞങ്ങളിലേക്ക് എത്തി.നമ്മുടെ ഫസ്റ്റ് ഇയർ ബാച്ചിലെ പയ്യനില്ലേ അലക്സ് അവനാ ഇനി എന്റെ ലക്ഷ്യം.
എന്നെ ട്രാപ് ചെയ്യുവാരുന്നു അല്ലെ?
അല്ല.നിന്നെ ശരിയായ സ്ഥലത്ത് എത്തിക്കുകയായിരുന്നു.ചിന്തിച്ചു നോക്ക്.നിന്റെ ആവശ്യത്തിന് പൈസ യഥേഷ്ടം വന്നുചേരുന്നു.കള്ളും പെണ്ണും വേറെ.ഈ ലൈഫ് സ്വപ്നം കാണാൻ പറ്റുമോ. ജീവിച്ചുതന്നെ
അതറിയണം.
പിന്നെയെന്തിന് സാറ?
അവളെ നോട്ടം ഇല്ലാരുന്നു.നമ്മുക്ക് ആളെ നമ്മിലേക്ക് ആകർഷിക്കാൻ ചില മാനദണ്ടങ്ങളുണ്ട്.അവർക്ക് ലോകത്തിലെ ഏതെങ്കിലും ലൗകിക
ചിന്തയോട് വല്ലാത്ത ആകർഷണം ഉണ്ടാവും.നിന്റെ കാര്യത്തിൽ ഒരു അടിച്ചുപൊളി ലൈഫ് എന്നപോലെ.
അവരെ വളരെ എളുപ്പം സാധിക്കും. ബാക്കിയുള്ളവരെ അധികമില്ല കാരണം പബ്ലിക് ഇതറിഞ്ഞാൽ നമ്മുടെ നിലനില്പിനെ ബാധിക്കും. ഇനി സാറയിലേക്ക് വന്നാൽ,അവൾ ഒരു ഹാഫ് ജ്യൂതയാണ്.ഞാൻ ഇത് അറിഞ്ഞത് കുറച്ചുനാൾ മുന്നേ നിങ്ങടെ സംഭാഷണത്തിൽ നിന്നും.