” എനിക്കേ…. കുറച്ചു സിന്ദൂരം നെറുകയിൽ ഇട്ടു തരാമോ… എന്റെ ബാഗിൽ സിന്ദൂരച്ചെപ്പ് ഉണ്ട്. അതിന്നൊന്നെടുക്കാനാ…. ഇന്നലെ വീട്ടിൽ കയറും മുന്നേ അത് തുടച്ചു കളയേണ്ടി വന്നപ്പോ സങ്കടം വന്നു… അപ്പോഴേ ഓർത്തതാ… “
” എങ്കിൽ പിന്നേ അത് ഇട്ടു തന്നിട്ടേ ഉള്ളൂ… സിന്ദൂരം ഞാൻ എടുക്കാം…. ഇവിടെനിന്നും അനങ്ങരുത്…. “
ഒറ്റ നിമിഷം കൊണ്ടു സിന്ദൂരച്ചെപ്പുമായി അവനെത്തിj. നെറുകയിൽ അവന്റെ കൈ കൊണ്ടു തൊടുന്ന സിന്ദൂരത്തിനു ഒരു വല്ലാത്ത
അനുഭൂതിയാണ്…..കണ്ണടച്ചു നിന്നു അതിൽ അലിഞ്ഞു… .
ആ നിശ്വാസം എന്റെ കഴുത്തിൽ ഏറ്റപ്പോ ഞെട്ടി പുറകിലേക്ക് മാറി…. ഓരോ ചുവടു ഞാൻ പുറകിലേക്ക് വെച്ചപ്പോഴും അവൻ ഓരോ ചുവടു എന്നിലേക്ക് അടുത്ത് വന്നുകൊണ്ടിരുന്നു….. ഞാൻ ഭിത്തിയിൽ തട്ടി നിൽക്കും വരെ….ആ കണ്ണുകൾ അതൊരു കാന്തം പോലെ…. ആ നോട്ടം അവനിലേക്ക് വലിച്ചടുപ്പിക്കും….. . ആ ശരീരം എന്നോട് ചേർത്തു കൈകൾ ഇരുവശത്തേക്കും ചുവരിലേക്ക് ചേർത്തു പിടിച്ചു അവൻ എന്നിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു…….
” അച്ചു……. എനിക്ക് വെള്ളം വേണം…… “
അവൻ ഒരടി പുറകിലേക്ക് മാറി പുറകിലേക്ക് കൈ കെട്ടി വെച്ചു നിന്നിട്ടു… എന്നെ തല മുതൽ കാലു വരെ ഒന്നു നോക്കി…..
” മം… ok വെള്ളം വേണം….. പിന്നേ വേറെ എന്തൊക്കെ വേണം… ഇപ്പൊ പറഞ്ഞോണം….. “
ആ കുറുമ്പന്റെ മുഖം ഒന്നു കാണേണ്ടതായിരുന്നു…..
അവൻ ആഗ്രഹിക്കുന്നതൊക്കെ എനിക്ക് നന്നായി മനസ്സിലാവുന്നുണ്ടായിരുന്നു….. മനസ്സു മുഴുവൻ ആകെ ഒരു പരിഭ്രമം….. നിമിഷങ്ങൾ കൊണ്ടു വെള്ളവും ആയി ആളെത്തി….. ഒരു സിപ് എടുത്തപ്പോഴേക്കും ആ നനവ് അവൻ ഒപ്പി എടുത്തിരുന്നു….
എന്നെ കോരി എടുത്തു ആ ബെഡിലേക്ക് കിടത്തി എന്നിലേക്ക് ചായുന്ന അവന്റെ ആ കണ്ണുകളുടെ തീക്ഷ്ണത നേരിടാനാവാതെ ഞാൻ മുഖം പൊത്തി…
ജീവന്റെ ഓരോ കണികയിലും നിറഞ്ഞു തുളുമ്പുന്ന പ്രണയമായി അവൻ…. അവനെന്നിൽ ഒരു ലഹരിയായി കത്തിപ്പടർന്നു…….