“എന്തൊരു കുരുട്ടു ബുദ്ധി ആടോ തനിക്കു…ഇതൊക്കെ നടക്കോ?”
“നടക്കണം ജിത്തു..എന്‍റെ അനിയത്തിമ്മര്‍ക്ക് ഞാന്‍ കാരണം ഒരു ജീവിതം ഇല്ലണ്ടാകരുത്..മാത്രമല്ല എനിക്ക് നിന്നെ നഷ്ട്ടപെടാനും വയ്യ..അപ്പോള്‍ ഇതേ ഉള്ളു മാര്‍ഗം…ഇത് മാത്രം…ഇതല്ലാതെ വേറെ എന്തെങ്കിലും ഉണ്ടെങ്കില്‍ നീ പറ…എനിക്കിങ്ങനെ അറിയൂ..എനിക്ക് നിന്നെ നഷ്ട്ടപെടാന്‍ വയ്യ കൂട്ടത്തില്‍ അവരുടെ ജീവിതം തകര്‍ക്കാനും”
ജിത്തുവിന്‍റെ മുന്നിലും വേറെ വഴി ഒന്നും ഇല്ലായിരുന്നു ഇതല്ലാതെ..അങ്ങനെ മനസിലാ മനസോടെ ആണ് ജിത്തു അതിനു സമ്മതിച്ചത്,,,ഗായത്രി സമ്മതിപ്പിച്ചു എന്ന് പറയുന്നതാകും ശെരി…ലീവ് കിട്ടാത്തതുകൊണ്ട് നാട്ടിലേക്ക് വരാന്‍ കഴിയാത്ത ഏട്ടനെ അധികം ആരും വഴക്ക് പറയാഞ്ഞത് ഒന്നാമത് ഷോര്‍ട്ട് നോട്ടിസ് കല്യാണം പിന്നെ ഇപ്പോള്‍ വന്നാല്‍ ഗായത്രിയുടെ പ്രസവ സമയത്ത് വരാന്‍ കഴിയില്ല എന്നതാരുന്നു..
അങ്ങനെ ആ ദിവസം വന്നെത്തി ജിത്തുവിന്‍റെ കല്യാണ ദിവസം..തലേ ദിവസം ഗായത്രിയും ജിത്തുവും ഒഴികെ എല്ലാവരും സന്തോഷത്തില്‍ ആരുന്നു..ജിത്തു അധികം ആര്‍ക്കും മുഖം കൊടുക്കാതെ നടന്നു..ഇടയ്ക്കിടയ്ക്ക് നിഷ പുറകെ നടന്നത് ഗായത്രിക്ക് ഇഷ്ട്ടമായില്ല അവളുടെ എല്ലാ കാര്യങ്ങളും ജിത്തു ഗായത്രിയോടു പറഞ്ഞിട്ടുണ്ട്..നിഷയെ കണ്ടില്ലെന്ന ഭാവത്തില്‍ തന്നെ ആണ് ജിത്തു നടന്നത്..
ഇടയ്ക്കു വച്ചു ഗായത്രിയെ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ ജിത്തു പറഞ്ഞു..
“ഗായത്രി നീ ഇപ്പൊ വാ നമുക്ക് എങ്ങോട്ടെങ്കിലും പോകാം..എനിക്ക്…എനിക്ക് പറ്റുന്നില്ല ഇത്..ഇങ്ങനെ എല്ലാം”
“ജിത്തു നോക്കു നമുക്ക് വേണ്ടി അല്ലെ ..നമ്മുടെ കുഞ്ഞിനു വേണ്ടി പ്ലീസ്”
ഒരിക്കല്‍ ഫോണ്‍ വിളിച്ചപ്പോള്‍ തങ്ങളുടെ പ്ലാന്‍ ഏട്ടനോട് പറഞ്ഞപ്പോള്‍ അത് തന്നെ ആണ് ശരി എന്നത് ഏട്ടനും പറഞ്ഞിരുന്നു…
പിറ്റേ ദിവസം കല്യാണ സമയം ആയി…പെണ്ണിന് പോകാനുള്ള കാര്യങ്ങള്‍ എല്ലാം തന്നെ ശെരി ആയി…എല്ലാവരും പല പല വണ്ടികളില്‍ കയറി..ജിത്തു റെഡി ആയി റൂമില്‍ തന്നെ നില്‍ക്കുകയാണ്..പെട്ടന്ന് ഗായത്രി അങ്ങോട്ടേക്ക് വന്നു…ഗര്‍ഭിണി ആയതുകൊണ്ട് അല്‍പ്പ ദൂരം യാത്രയുള്ളത്‌കൊണ്ട്അവള്‍ അവന്‍റെ കൂടെ പോകുന്നില്ലായിരുന്നു ..
“ജിത്തു,,,ഞാന്‍..നമുക്ക്..നമുക്ക് പോകാം ജിത്തു…നീ നീ ഈ കല്യാണം കഴിക്കണ്ട ജിത്തു..എനിക്ക് എനിക്കത് ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല ജിത്തു..വാ ജിത്തു..നമുക്ക് പോകാം”
പരവേശത്തോടെ സങ്കടത്തോടെ വല്ലാത്ത ഒരു അവസ്ഥയില്‍ ആയിരുന്നു ഗായത്രി അപ്പോള്‍…ജിത്തു ആകെ തരിച്ചുപോയി എന്ത് പറയണം എന്നതു അറിയാതെ അവന്‍ നിന്നു..എന്താണ് ഇവളീ അവസാന നിമിഷം..
“ഹാ നീ ഇവിടെ നില്കുവാണോ വേഗം വാടാ ഇറങ്ങാന്‍ സമയം ആയി”
ഏട്ടത്തിയമ്മ 3 [അച്ചു രാജ്]
Posted by