ഏട്ടത്തിയമ്മ 3 [അച്ചു രാജ്]

Posted by

“അമ്മ നിങ്ങളാരും എന്‍റെ ഇഷ്ട്ടങ്ങള്‍ക്ക് വില കല്പ്പിക്കാത്തത് എന്താണ്..ഈ കുട്ടിയെ കുറിച്ച് നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയുമോ?”
“എടാ നല്ല കാശ്ശുള്ള വീട്ടിലെ കുട്ടിയാ ഒറ്റമകള്‍.,,നല്ല പഠിപ്പും പിന്നെ എന്ത് വേണം നിനക്ക്”
അച്ഛന്‍ അവനെ നോക്കി പറഞ്ഞു..
“മോനെ അമ്മ പറയുന്നത് കേള്‍ക്കു…നാട്ടുക്കാരെ കൊണ്ട് ഇനിം ഓരോന്ന് കേള്‍പ്പിക്കാന്‍ വയ്യ..ഇവള്‍ക്ക് വയറ്റില്‍ ഉള്ളതാ..ഇവള്‍ എന്തെങ്കിലും കേള്‍ക്കുന്നതിനു മുന്നേ നിന്‍റെ കല്യാണം കഴിഞ്ഞാല്‍ എല്ലാവര്ക്കും അത് ആശ്വാസം ആകും?”
“എന്ത് പറയുന്നു നാട്ടുക്കാര്‍…ഏട്ടത്തിയമ്മ എന്തു കേള്‍ക്കുന്നു”
എല്ലാവരുടെയും മുന്നില്‍ വച്ചു ഇപ്പോളും വിളി ഏട്ടത്തിയമ്മ എന്ന് തന്നെ ആണ്…ഗായത്രിയു അമ്മയുടെ ആ വാക്കുകള്‍ കേട്ടു ഒന്നും മനസില്കാതെ അവരെ നോക്കി..
“എടാ മോനെ കഴിഞ്ഞ ദിവസം നിന്‍റെ അമ്മയുടെ ചില കൂട്ടുകാരികള്‍ ആണ് പറഞ്ഞത്…ഗായത്രിയും നീയും തമ്മില്‍ ചിലപ്പോള്‍ അരുതാത്ത ബന്ധം കാണും അതുകൊണ്ടാകും നീ എപ്പോളും അവളെ കൊണ്ട് ഷോപ്പിങ്ങിനും മറ്റുമൊക്കെ പോകുന്നത് എന്നൊക്കെ..നാട്ടുക്കാര്‍ നാറികള്‍ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ എന്ന് വക്കാം..പക്ഷെ ഈ കുട്ടിയുടെ വീട്ടില്‍ ഇനിം മൂന്നു പെണ്‍കുട്ടികള്‍ ഇല്ലേ..അതില്‍ ഒരാളുടെ കല്യാണം അടുത്ത നടത്താനിരിക്ക..അപ്പോള്‍ നാട്ടുക്കാര്‍ ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ എന്താകും അവസ്ഥ…ഇവരുടെ ചേച്ചി അവിടെ ഭര്‍ത്താവിന്‍റെ വീട്ടില്‍ അങ്ങനെ ആണ് എന്നൊക്കെ പറഞ്ഞാല്‍ …ആ കുട്ടികളുടെ ഭാവി നമ്മള്‍ കാരണം ഇല്ലണ്ടാകരുത്”
ഒരു ഇടിമിന്നല്‍ ഏറ്റ പോലെയാണ് അച്ചന്റെ വാക്കുകള്‍ ഗായത്രിയില്‍ മാറ്റൊലി കൊണ്ടത്‌…താന്‍ തന്‍റെ സുഖങ്ങളെ കുറിച്ച് ചിന്തിച്ചപ്പോള്‍ എന്‍റെ അനുജത്തിമാര്‍..ഈശ്വരാ…ഞാന്‍ എന്ത്..അവളുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ കുതിര്‍ന്നു..അവള്‍ ഓടി അകത്തേക്ക് പോയി..പുറകെ മോളെ എന്ന് വിളിച്ചു കൊണ്ട് അമ്മയും..
“കണ്ടോടാ..നീ ഒരു കല്യാണം കഴിച്ചാല്‍ എല്ലാം ശെരി ആകും…അപ്പൊ ഈ പറചിലോക്കെ ആളുകള്‍ നിര്‍ത്തും..പിന്നെ ഇത് വലിയ കാശുള്ള വീട്ടിലെ കുട്ടിയടാ”

Leave a Reply

Your email address will not be published. Required fields are marked *