“ജിത്തു..എനിക്ക്…പ്ലീസ് ജിത്തു…അന്ന് ഗര്‍ഭിണി കൂടി ആയിരിക്കുന്ന സമയത്ത് വേറെ എന്ത് ചെയ്യണം എന്നൊരു രൂപവും എനിക്കില്ലായിരുന്നു…നീ ഓര്‍ക്കുന്നോ ആദ്യമായി ഞാന്‍ നിന്‍റെ റൂമില്‍ വന്ന ദിവസം എനിക്കൊരു കാള്‍ വന്നത് അത് ..അത് ചെമ്പകത്തിന്റെ ആരുന്നു അവളായിരുന്നു എന്‍റെ താങ്ങും തണലുമായ കൂട്ടുക്കാരി…അന്ന് പിന്നെ ആ ഫോണിനെ കുറിച്ച് നീ ചോദിച്ചതുമില്ല ഞാന്‍ പറഞ്ഞതുമില്ല ..അവളുടെ അടുത്തേക്ക് ചെല്ലാന്‍ പറഞ്ഞപ്പോലെ മറ്റൊന്നും ഞാന്‍ ആലോചിച്ചില്ല..”
ഗായത്രി വീണ്ടും വീണ്ടും കരഞ്ഞു..
“അറിയാതെയും പറയാതെയും പോയ ആ ഫോണ്‍ കാള്‍ ഇരുപത്തി മൂന്നു വര്‍ഷമാണ് നമുക്ക് നഷ്ട്ടപ്പെടുത്തിയത് ഗായത്രി”
അത് പറയുമ്പോള്‍ ജിത്തുവിന്‍റെ കണ്ണില്‍ നിന്നും അടര്‍ന്നു വീണ കണ്ണ് നീര്‍ തുള്ളി ഗായത്രിയുടെ നെറുകില്‍ വീണു അവര്‍ ഇരുവരും പരസ്പരം വാരി പുണര്‍ന്നു…
“മതി മതി കരഞ്ഞതും പരിഭവം പറഞ്ഞതുമെല്ലാം…ദെ ഇങ്ങു നോക്കിക്കെ ഇനി ജിത്തു ചേട്ടനെ വിട്ടു ഒരു നിമിഷം എങ്ങാനും മാറി നിന്നാല്‍ ഉണ്ടാല്ലോ…ഹാ..”
അത് പറഞ്ഞു മീനാക്ഷി ഗായത്രിയുടെ ചുമലില്‍ സ്നേഹപൂര്‍വ്വം ഇടിച്ചു…ഗായത്രി പുഞ്ചിരിച്ചു കൊണ്ട് ജിത്തുവിന്‍റെ നെഞ്ചില്‍ കിടന്നു…അവന്‍ ഗൗരിയെ നോക്കി..അവള്‍ കരഞ്ഞു വിങ്ങി പൊട്ടി നില്‍ക്കുകയാണ്…ജിത്തു കൈ നീട്ടി അവളെ വിളിച്ചു..കരഞ്ഞുകൊണ്ട് ഗൗരി അവന്‍റെ അടുത്തേക്ക് ഓടി വന്നു..
“നമ്മുടെ…നമ്മുടെ മോളാ”
ഗായത്രി അത് പറഞ്ഞു ഗൗരിയുടെ കൈ പിടിച്ചു ജിത്തുവിന്‍റെ കൈയില്‍ വച്ചു..ജിത്തു അവളുടെ തലയില്‍ തലോടി..അവള്‍ ജിത്തുവിനെ കെട്ടിപ്പിടിച്ചു…രണ്ടുപ്പെരും ജിത്തുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു…ജിത്തു ഇരുവരെയും ചേര്‍ത്തു പിടിച്ചുക്കൊണ്ടു നെടുവീര്‍പ്പിട്ടു നിറകണ്ണുകളോടെ മീനാക്ഷിയെ നോക്കി ചിരിച്ചു….
ദിവസങ്ങള്‍ കടന്നു പോയി…വീണ്ടും ഒരു പ്രഭാതം വിരുന്നു വന്നു..
“അച്ഛാ…എണീറ്റെ…ഇങ്ങനെ കിടന്നുറങ്ങിയാല്‍ ശെരി ആകുല..ആറുമണിക്ക് റെഡി ആയി നില്ക്കാന്‍ പറഞ്ഞതല്ലേ ഞാന്‍ “
ജോഗ്ഗിംഗ് ഡ്രസ്സ് ഇട്ടുക്കൊണ്ട് ഗൗരി കിടന്നുറങ്ങുന്ന ജിത്തുവിനെ കുലുക്കി വിളിച്ചു
“നാളെ മുതല്‍ ഓടിയാല്‍ പോരെ മോളെ?”
കിടന്നു കൊണ്ട് തന്നെ ജിത്തു ചോദിച്ചു..
“പോര..ഇന്നത്തെ കാര്യം ഇന്ന് തന്നെ ചെയ്യണം..എനീക്കങ്ങിട്ടു..മടി കാണിക്കാതെ അച്ഛാ”
“അച്ഛന്‍ ഇച്ചിരി നേരം കൂടി ഉറങ്ങിക്കോട്ടെ മോളെ”
ബാത്രൂമില്‍ നിന്നും കുളി കഴിഞ്ഞു നൈറ്റി ഇട്ടു തലയില്‍ തോര്‍ത്ത് ചുറ്റിക്കൊണ്ട് വന്ന ഗായത്രി പറഞ്ഞു..