ഏട്ടത്തിയമ്മ 3 [അച്ചു രാജ്]

Posted by

“നിങ്ങളെ അല്ലാതെ മനസ് കൊണ്ട് ഒരു പെണ്ണിനെ അദ്ദേഹം ആഗ്രഹിക്കുമം എന്ന് നിങ്ങള്‍ എങ്ങനെ ചിന്തിച്ചു…തിരയാത്ത സ്ഥലങ്ങള്‍ ഇല്ല…തേടാത ദൈവങ്ങള്‍ ഇല്ല…കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷം ഒറ്റയ്ക്ക് ആരോടും പറയാതെ..ഇതിനെല്ലാം കാരണം ഞാന്‍ ആണല്ലോ എന്നോര്‍ക്കുമ്പോള്‍ ഈശ്വരാ…”
മീനാക്ഷി പൊട്ടി കരഞ്ഞു…ഗായത്രി അവളെ കെട്ടിപ്പിടിച്ചു തേങ്ങി…അവള്‍ ജിത്തുവിന്‍റെ മുഖത്തേക്ക് നോക്കി അപ്പോളും അവനു ഭാവമാറ്റങ്ങള്‍ ഉണ്ടായിരുന്നില്ല
ഗായത്രി മീനാക്ഷിയെ വിട്ടു ജിത്തുവിന്‍റെ മുന്നില്‍ നിന്നു..ഒരു നിമിഷം അവള്‍ അവനെ നോക്കി വിതുമ്പി …പൊട്ടിക്കരഞ്ഞുകൊണ്ട് ഗായത്രി അവന്‍റെ കാലില്‍ വീണു…അത് കണ്ടു നിന്ന ബാക്കി ഉള്ളവര്‍ എല്ലാം കരഞ്ഞു..ജിത്തു ചുണ്ട്കള്‍ കടിച്ചു പിടിച്ചു മുകളിലേക്ക് നോക്കി ഒരു നിമിഷം നിന്നു…
ഗായത്രി പൊട്ടി പൊട്ടി കരഞ്ഞു…ജിത്തു അവളെ പിടിചെനീല്‍പ്പിച്ചു…അവന്‍റെ മുഖത്തേക്ക് നോക്കി കരഞ്ഞുകൊണ്ട്‌ ഗായത്രി അവനു നേരെ കൈ കൂപ്പി…അവന്‍റെ മാറിലേക്ക്‌ അവള്‍ ആര്‍ത്തലച്ചു കരഞ്ഞുക്കൊണ്ട് വീണു…ജിത്തു അവളെ വാരി പുണര്‍ന്നു..
“ജിത്തു…ഞാന്‍ എനിക്ക്….മാപ്പ് ജിത്തു…എന്നോട്..”
കരച്ചിലിന്റെ ഇടയില്‍ ഗായത്രി പറഞ്ഞതൊന്നും ജിത്തു കേട്ടില്ല…വര്‍ഷങ്ങളുടെ സങ്കടം അവന്‍റെ മനസില്‍ മഞ്ഞുപര്‍വതം ഉരുകും പോലെ ഉരുകി ഒലിച്ചിട്ടും ഒരു കൊടുങ്കാറ്റിലും ഉലയാതെ നില്‍ക്കുന്ന ആല്‍മരം പോലെ ജിത്തു നിന്നു..
അവളുടെ മുഖം കൈകളില്‍ കോരി എടുത്തുകൊണ്ടു അവന്‍ നോക്കി..അവള്‍ അവന്‍റെ മുഖമാകെ നോക്കികൊണ്ട്‌ ആര്‍ത്തു കരഞ്ഞപ്പോള്‍ അവന്‍ അവളുടെ കണ്ണുകള്‍ തുടച്ചു..
“കരയണ്ട ഗായത്രി…നീ കരഞ്ഞാല്‍ അതെപ്പോള്‍ ആണെകിലും അതെന്‍റെ തോല്‍വിയാണ് എന്‍റെ മാത്രം തോല്‍വിയാണ് എന്ന് വിശ്വസിച്ചു പോരുന്നവനാണ് ഞാന്‍ കഴിഞ്ഞ ഇരുപത്തിമൂന്നു വര്‍ഷമായി ഞാന്‍ തോറ്റുകൊണ്ടേ ഇരിക്കുകയാണ്..ഇനിയും കരഞ്ഞുകൊണ്ട്‌ നീ എന്നെ വീണ്ടും തോല്പ്പിക്കല്ലേ”
“ജിത്തു”
ആര്‍ത്തലച്ചു കരയാന്‍ മാത്രമേ ഗായത്രിക്ക് കഴിഞ്ഞുള്ളൂ…അവളുടെ കരച്ചില്‍ ആ റൂമാകെ അലയടിച്ചു…
“ജിത്തു ആം ആം സോറി..എന്നോട് പൊറുക്കു ജിത്തു…നിന്നെ നഷ്ട്ടപെടാന്‍ മനസുണ്ടായിട്ടല്ലപക്ഷെ മീനാക്ഷി വന്നു അങ്ങനെ പറഞ്ഞപ്പോള്‍ ആര്‍ക്കും ഒരു ഭാരം ആകരുതേ എന്നെ ഞാന്‍ ആഗാഹിചിരുന്നുള്ള്..”
“പക്ഷെ നീ എനിക്കൊരു ഭാരമാകും എന്ന് മാത്രം ചിന്തിക്കാന്‍ വില കുറഞ്ഞതയിരുന്നോ ഞാന്‍ നിനക്ക് തന്നിരുന്ന സ്നേഹം”

Leave a Reply

Your email address will not be published. Required fields are marked *