ഏട്ടത്തിയമ്മ 3 [അച്ചു രാജ്]

Posted by

ഗൗരി അത് പറയുമ്പോള്‍ ജിത്തുവിന്‍റെ ഉള്ളം പുകയുകയായിരുന്നു സ്വന്തം മകള്‍ തന്നെ പരിചയ പെടുത്തിയ രീതി ഓര്‍ത്തിട്ടു.അപ്പോളേക്കും മീനാക്ഷി അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു
“മിസ്റ്റര്‍ ജിതിന്‍ അല്ല…നിന്‍റെ അച്ഛന്‍ ആണിതു…അങ്ങനെ ആണ് പറയണ്ടത്”
ഗൗരി അഭിയെ നോക്കി അഭി അവരോടായി ചിരിച്ചു…
അവര്‍ എല്ലാവരും ഗായത്രിയുടെ അടുത്തേക്ക് നടന്നു..വാതില്‍ തുറന്നു വരുന്ന ആളുകളെ കണ്ടു ഗായത്രി അമ്പരന്നു..അവള്‍ കണ്ണ് നീര്‍ പൊഴിച്ചു…ഗൗരി അവളുടെ അരികിലായി നിന്നു..മീനാക്ഷി ഓടി വന്നു അവളുടെ കട്ടിലില്‍ ഇരുന്നുകൊണ്ട് അവളെ കെട്ടിപിടിച്ചു..
ഗായ്ത്രിക്കും മുടി അവിടങ്ങളിലായി ഇച്ചിരി നരച്ചതോഴിച്ചാല്‍ ഇപ്പോളും ആ പഴയ സുന്ദരി തന്നെ…അവള്‍ ജിത്തുവിനെ നോക്കി അവന്‍ അവളെ തല ചരിച്ചു പിടിച്ചു കണ്ണുകള്‍ നിറച്ചു നോക്കി നിന്നു..
“എന്തിനാ ചേച്ചി..എന്തിനാ ഞങ്ങളോട് അങ്ങനെ ഒക്കെ…ഞാന്‍ പറഞ്ഞതാല്ലായിരുന്നോ ചേച്ചി..”
മീനാക്ഷി അവളുടെ തോളില്‍ കിടന്നു പൊട്ടിക്കരഞ്ഞു…ഗായത്രി അവളുടെ മുഖം ഉയര്‍ത്തി പറഞ്ഞു..
“അന്ന് നീ റൂമില്‍ വന്നു കയറിയപ്പോള്‍ നിന്നെ കൊല്ലാന്‍ ഉള്ള ദേഷ്യം ഉണ്ടായിരുന്നു എനിക്ക് പക്ഷെ നീ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ എന്നെ തന്നെ ആണ് നിന്നില്‍ കണ്ടത്..പിന്നെ ഞാന്‍ എങ്ങനെ അവിടെ നില്‍ക്കും ..വേറെ എന്ത് ചെയ്യും ഞാന്‍…ആരെയും വിഷമിപ്പിക്കാന്‍ വയ്യായിരുന്നു ആരെയും നഷ്ട്ടപെടനും വയ്യായിരുന്നു അതുകൊണ്ട് അന്ന് അങ്ങനെ ചെയ്തു”
അത് പറഞ്ഞു അവള്‍ ജിത്തുവിനെ നോക്കി…അവന്‍ അപ്പോളും ഒന്നും മിണ്ടാതെ അവളെ നോക്കി നില്‍ക്കുകയാണ്.
“പക്ഷെ ചേച്ചി”
“ഇല്ല മോളെ നിന്നെ പോലെ ഒരാളെ ആയിരുന്നില്ല അന്ന് കല്യാണം വന്ന ദിവസം ഞങ്ങള്‍…ഞാന്‍ പ്രതീക്ഷിച്ചത്…. എന്‍റെ സ്വാര്‍ത്ഥ മോഹങ്ങള്‍ ആയിരുന്നു എല്ലാം..പക്ഷെ നിന്നെ വേദനിപ്പിക്കാന്‍ കഴിയില്ലായിരുന്നു “
.പെട്ടന്ന് വാതില്‍ തുറന്നുകൊണ്ട് ഒരാള്‍ അവിടേക്ക് കയറി വന്നു..കാണാന്‍ തെറ്റിലാത്ത ജിത്തുവിന്‍റെ പ്രായം തോന്നിക്കുന്ന ഒരാള്‍..മനസിലാകാത്ത ആളെ കണ്ടു ഗായത്രി മീനാക്ഷിയുടെ മുഖത്തേക്ക് നോക്കി..മീനാക്ഷി പറഞ്ഞു
“എന്‍റെ..എന്‍റെ ഭര്‍ത്താവാണ്”
വലിയൊരു ഇടിമിന്നല്‍ ഏറ്റപ്പോലെ ആയിരുന്നു ഗായത്രിക്ക് അത് കേട്ടപ്പോള്‍..ഗൗരിയും അന്തം വിട്ടു നിന്നുപോയി…ഗായത്രി ജിത്തുവിന്‍റെ മുഖത്തേക്ക് നോക്കി അവന്‍ അവളെ ചെറു പുഞ്ചിരിയോടെ നോക്കി..
“ജിത്തു..നീ”
ഗായത്രിയുടെ ശബ്ദം തൊണ്ടയില്‍ ഉടക്കി..
“നിങ്ങള്‍ ഇല്ലാതെ ഈ മനുഷ്യന്‍ ഒരു നിമിഷം എങ്കിലും ജീവിക്കും എന്ന് ചേച്ചിക്ക് എങ്ങനെ തോന്നി ചേച്ചി…ഈ മനുഷ്യന്‍റെ സ്നേഹം മറന്നു എങ്ങനെ നിങ്ങള്ക്ക് ജീവിക്കാന്‍ കഴിഞ്ഞു..നിങ്ങള്‍ പോയ അന്ന് മുതല്‍ ഇന്ന് ഈ നിമിഷം വരെ ആ മുഖത്തൊരു ചിരി ഞങ്ങള്‍ കണ്ടിട്ടില്ല…നിങ്ങളെ ജീവന് തുല്ല്യം സ്നേഹിച്ച അദ്ധേഹത്തെ നിങ്ങള്‍ മനസിലാക്കാതെ പോയതെന്തേ ചേച്ചി”

Leave a Reply

Your email address will not be published. Required fields are marked *