മുള ചീന്തുന്ന ശബ്ദത്തോടെ മീനാക്ഷി പൊട്ടി കരഞ്ഞു…ഗായ്ത്രിക്കും അതെല്ലാം കേട്ടു കരച്ചിലടക്കാന്‍ ആയില്ല…അവള്‍ മീനാക്ഷിയെ കെട്ടിപ്പിടിച്ചു കരഞ്ഞു..
അന്നത്തെ ദിവസം എന്തുകൊണ്ടോ ജിത്തു ഗായത്രിയുടെ അടുത്തേക്ക് പോയില്ല..അവന്‍ ആവശ്യത്തില്‍ കൂടുതല്‍ മദ്യപിച്ചു ലക്ക് കേട്ടു കിടന്നുറങ്ങി…പിറ്റേന്ന് രാവിലെ മീനാക്ഷി പരിഭ്രമത്തോടെ ആണ് അവനെ വിളിച്ചത്..
“ചേട്ടാ..ചേട്ടാ ഗായത്രി ചേച്ചിയെ കാണാന്‍ ഇല്ല”
ഒരു നിമിഷം ജീവന്‍ തന്നെ പോകുന്ന പോലെ ആണ് ജിത്തുവിന് തോന്നിയത് അവന്‍ ചാടി എണീറ്റ് താഴേക്കു പോയി..അവിടെ അമ്മ കരഞ്ഞുകൊണ്ട് നില്‍ക്കുന്നു..രാവിലെ അവളെ കാണഞ്ഞപ്പോള്‍ അകത്തു കയറി നോക്കി അവളുടെ ഡ്രസ്സ് വച്ച ബാഗുകളും കാണാന്‍ ഇല്ല എന്ന് അമ്മ പറഞ്ഞു..
അവിടെ ഉള്ളവരെല്ലാം ഗായത്രിയെ അന്വേഷിച്ചു നാല് ദിക്കിലേക്കു പാഞ്ഞു..ബസ് സ്റ്റേഷന്‍ ട്രെയിന്‍ അങ്ങനെ എല്ലാടത്തും അന്വേഷിച്ചു ദിവസങ്ങളോളം പോലീസും അന്വേഷിച്ചു..പക്ഷെ ഗായത്രിയെ എങ്ങും കണ്ടെത്താനായില്ല…ജിത്തു കരഞ്ഞു കരഞ്ഞു തളര്‍ന്നു…ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും പൊഴിഞ്ഞു വീണു …ഗായത്രി മാത്രം തിരികെ വന്നില്ല..
ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം കാലം മാറി മാറി വന്ന വസന്ത കാലത്തെയും വരവേറ്റു അന്നത്തെ ആ പൊന്‍ പ്രഭാതത്തെ വരവേറ്റു…വലിയൊരു ആശുപ്പത്രിയുടെ വരാന്തയില്‍ ജിത്തു വന്നു നിന്നു…നീല ജീനും വെള്ള ഷര്‍ട്ടും മുഖത്തൊരു കണ്ണടയും വച്ചുക്കൊണ്ട് ജിത്തു നിന്നു …നല്ലപ്പോലെ താടി വളര്‍ന്നിരിക്കുന്നു അവനിപ്പോള്‍ പ്രായം എടുത്തു കാണിച്ചുക്കൊണ്ട് അവന്‍റെ മുടിയുടെ വശങ്ങള്‍ അല്‍പ്പാല്‍പ്പമായി നരച്ചിരിക്കുന്നു…കൃതാവും നരച്ചു തുടങ്ങി…
മുഖത്തെ കണ്ണാട നേരെ വച്ചു ജിത്തു തിരിഞ്ഞു നോക്കിയപ്പോള്‍ ചുവന്ന സാരി ഉടുത്തു മുഖത്ത് അല്പപം മാത്രം പ്രായം തോന്നിച്ചു മീനാക്ഷി പുറത്തേക്കു വന്നു..കൂടെ ഇരുപതു വയസു പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും…ആ പെണ്‍കുട്ടി വന്നു അവന്‍റെ കൈകള്‍ പിടിച്ചു..
“വാ ചായ കുടിക്കാം”
“ഉം”
ജിത്തു അത് പറഞ്ഞു മീനാക്ഷിയുടെ കൂടെ നടക്കാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ നിന്നും..
“എക്സ്ക്യൂസ് മി…”
സുന്ദരിയായ ഒരു പെണ്‍കുട്ടി അവരെ നോക്കി ചിരിച്ചു കൊണ്ട് വന്നു..ജിത്തുവും മീനാക്ഷിയും പരസ്പരം നോക്കി…ഇരുപതു വയസടുത്തു പ്രായം ജീനും ടോപ്പുമാണ് വേഷം കഴുത്തില്‍ ഒരു ഐടി കാര്‍ഡ് തൂക്കി ഇട്ടിരിക്കുന്നു കൈയില്‍ ഒരു ഫോണും..
“ആര്‍ യു മിസ്റ്റര്‍ ജിതിന്‍,,”
“യെസ്”
“മീനാക്ഷി”
അതെ എന്ന് മീനാക്ഷി തലകുലുക്കി കൊണ്ട് ജിത്തുവിന്‍റെ മുഖത്തേക്ക് നോക്കി..ജിത്തുവിനും ഒന്നും മനസിലാകുന്നില്ല..
“മോളാണോ”
ഏട്ടത്തിയമ്മ 3 [അച്ചു രാജ്]
Posted by