“ഗായത്രി നീ വിചാരിക്കുന്ന പോലെ ഒന്നുമല്ല കാര്യങ്ങള്‍ അവളൊരു പാവമാ”
“ഓഹോ കൊള്ളാലോ..ഒറ്റ രാത്രി കൊണ്ട് അവള്‍ എന്നെക്കാള്‍ പാവമായോ..മിടുക്കിയാണല്ലോ അവള്‍…ഇത്രവേഗം നിന്നെ അവള്‍ വശീകരിച്ചോ”
“ഗായത്രി നീ എന്തൊക്കെയാ ഈ പറയുന്നേ…വാ വിട്ട വാക്ക് തിരിച്ചെടുക്കാന്‍ കഴിയില്ല”
“ഓ അവളെ പറഞ്ഞപ്പോള്‍ നിനക്ക് നൊന്തു അല്ലെ…ഒറ്റ രാത്രികൊണ്ട് അവള്‍ ഇത്രമാത്രം നിനെ മാറ്റി..ഹാ ധാ വന്നല്ലോ”
അത് പറഞ്ഞു അവള്‍ ജിത്തുവിന്‍റെ പുറകിലേക്ക് നോക്കി…മീനാക്ഷി അങ്ങോട്ടേക്ക് വന്നു ജിത്തു മിണ്ടാതെ നിന്നു..
“മോളെ മീനാക്ഷി ഒന്ന് ചേര്‍ന്ന് നിന്നെ നിന്‍റെ കെട്ടിയോനെ ഞാന്‍ ഒന്ന് കാണട്ടെ”
ഗായത്രി പുച്ചഭാവത്തോടെ ജിത്തുവിന്‍റെ മുഖത്ത് നോക്കി പറഞ്ഞു…മീനാക്ഷി ഗായ്ത്രിയെയും ജിത്തുവിനെയും മാറി മാറി നോക്കി..
“ഹാ അങ്ങോട്ട് നില്‍ക്ക് മോളെ..കാണട്ടെ”
അത് പറഞ്ഞു ജിത്തുവിന്‍റെ അടുത്തേക്ക് മീനാക്ഷിയെ അവള്‍ നീക്കി നിര്‍ത്തി..
“അഹ എന്നാ ഒരു ചേര്‍ച്ചയ,,,എന്നാടാ ജിത്തു അതിനു പറയുന്നേ ഹാ മൈഡ് ഫോര്‍ ഈച് അതര്‍..മീനാക്ഷി ഇനി അവനൊരു ഉമ്മ കൊടുത്തെ”
“ഗായത്രി നീ”
ജിത്തു ഇടയ്ക്കു കയറിയപ്പോള്‍ അവള്‍ കൈകൊണ്ടു വേണ്ട എന്ന് കാണിച്ചു..
“ഉമ്മ കൊടുക്കെടി”
ശബ്ദം വളരെ ഉയര്‍ത്തി മീനാക്ഷിയെ പേടിപ്പിച്ചുകോണ്ട് ഗായത്രി പറഞ്ഞപ്പോള്‍ മീനാക്ഷി ഭയന്നുക്കൊണ്ട് ജിത്തുവിന്‍റെ കവിളില്‍ ഉമ്മവച്ചതും ജിത്തു ഗായത്രിയെ തല്ലിയതും ഒരുമിച്ചായിരുന്നു..ഗായത്രി അവനെ നോക്കി കണ്ണ് കലങ്ങി റൂമിലേക്ക് പോയി …
ജിത്തു മീനാക്ഷിയെ നോക്കി..
“ഞാന്‍ ചേച്ചി പെട്ടന്നങ്ങനെ പറഞ്ഞപ്പോള്‍ പേടിച്ചു…ഞാന്‍ “
കൈകള്‍ കൂപ്പികൊണ്ട് മീനാക്ഷി അവന്‍റെ മുന്നില്‍ നിന്നു കൊണ്ട് കരഞ്ഞു..അവന്‍ മീനാക്ഷിയുടെ കൈ പിടിച്ചുകൊണ്ടു അകത്തേക്ക് പോയി..അവന്‍ അവിടെ വച്ചു മീനാക്ഷിയോട് എല്ലാം പറഞ്ഞു…ഗായത്രിയുടെ കല്യാണം കഴിഞ്ഞ അന്ന് മുതല്‍ ഉള്ള എല്ലാ കാര്യവും…മീനാക്ഷി അതെല്ലാം കേട്ടുക്കൊണ്ട് വാ പൊളിച്ചു നിന്നു..പിന്നെ കണ്ണ് നീര്‍ പൊഴിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി പോയി…
റൂമില്‍ കരഞ്ഞു കൊണ്ട് കിടന്ന ഗായത്രിയെ മീനാക്ഷി അവളുടെ തോളില്‍ കൈ വച്ചുകൊണ്ട് വിളിച്ചു…ഗായത്രി മീനാക്ഷിയെ ദേഷ്യത്തോടെ നോക്കി..
“എന്താ നിനക്ക് വേണ്ടത്?”
“എനിക്കറിയാം ചെചിക്കെനോട് ദേഷ്യം ആണെന്ന്…ചേട്ടന്‍ എന്നോട് എല്ലാം പറഞ്ഞു…എല്ലാം”
അതുകേട്ടു ഗായത്രി ദേഷ്യം അല്‍പ്പം വിട്ടൊഴിഞ്ഞു മീനാക്ഷിയെ കേട്ടു..അവള്‍ തലേ ദിവസം ജിത്തുവിനോട് പറഞ്ഞ തന്‍റെ ജീവിതം ഗായ്ത്രിയോടും പറഞ്ഞു..ഗായത്രി സങ്കടപ്പെട്ടു കൊണ്ട് മീനാക്ഷിയെ നോക്കി…
‘ചേച്ചി…ഞാന്‍ …എന്‍റെ അമ്മയുടെ കാലം കഴിയും വരെയെങ്കിലും ഇവിടെ നിന്നോട്ടെ …ആര്‍ക്കും ഒരു ശല്യവും ഉണ്ടാക്കില്ല ഞാന്‍ ചേച്ചിടെ ചേട്ടന്‍റെ കാര്യങ്ങള്‍ നോക്കി ഒരു വേലക്കാരിയായി എന്നെ ഇവിടെ കഴിയാന്‍ അനുവദിക്കണം..വേറെ വഴി എന്‍റെ മുന്നില്‍ ഇല്ലാത്തതുകൊണ്ടാണ്..എന്‍റെ അമ്മ അല്ലങ്കില്‍…”
ഏട്ടത്തിയമ്മ 3 [അച്ചു രാജ്]
Posted by