ജിത്തു അകത്തു കയറി എല്ലാം വീക്ഷിച്ചു നില്‍ക്കുമ്പോള്‍ സെറ്റ് സാരി ഉടുത്തു കൊണ്ട് മീനാക്ഷി അകത്തേക്ക് കയറി വന്നു..മുടിയില്‍ മുല്ലപ്പൂവു ചാര്‍ത്തി നെറുകില്‍ സിന്ദൂരം തൊട്ടു സുന്ദരി ആയി മീനാക്ഷി ജിത്തുവിന്‍റെ മുന്നില്‍ നിന്നു..
ജിത്തു അവളെ ഒന്ന് നോക്കിയത് കൂടെ ഇല്ല..അവന്‍റെ മനസു നിറയെ ഗായത്രി ആയിരുന്നു…അവള്‍ക്കു ഇപ്പോള്‍ സങ്കടം ആരിക്കും …എന്‍റെ കുട്ടി ഇപ്പോള്‍ വിഷമിച്ചിരിക്കുകയായിരിക്കും …പാവം,..ഗര്‍ഭിണി കൂടി ആയതിനാല്‍ അവള്‍ക്കു ഇതൊക്കെ താങ്ങാന്‍ കഴിഞ്ഞാല്‍ മതി ആരുന്നു…
കൊണ്ട് വന്ന പാല്‍ മേശയില്‍ വച്ചു മീനാക്ഷി തല കുനിച്ചു നിന്നു…ജിത്തു കൈയിലെ ഗുളിക പുറകില്‍ പിടിച്ചു…
“നോക്കു മീനാക്ഷി നീ വിചാരിച്ച ഒരു ജീവിതമോന്നും”
“എനിക്ക് കിട്ടില്ല എന്നെനിക്കറിയാം”
ജിത്തു പറഞ്ഞു തീരും മുന്നേ മീനാക്ഷി ഇടയ്ക്കു കയറി..ജിത്തു അവളെ അതിശയത്തോടെ നോക്കി…
“എനിക്കറിയാം നിങ്ങള്‍ക്ക് എന്നെ ഇഷ്ട്ടപ്പെട്ടിട്ടല്ല ഈ കല്യാണത്തിന് സമമതിച്ചത് എന്ന്..അതുകൊണ്ട് തന്നെ ഞാന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല…”
തല കുനിച്ചു കൊണ്ട് തന്നെ ആണ് മീനാക്ഷി അത് പറഞ്ഞത്..ജിത്തു ഒന്നും മനസില്കാത്ത പോലെ നിന്നു..എന്താണ് ഇവള്‍ പറഞ്ഞു വരുന്നത്..
“എനിക്കറിയാം നിങ്ങളുടെ അച്ഛനും എന്‍റെ അച്ചനും തമ്മില്‍ ഉള്ള ഒരു കരാര്‍ ആണ് ഈ കല്യാണം എന്ന്…മാത്രമല്ല അന്നു ഒരു വര്ഷം മുന്നേ രാത്രിയില്‍ നടന്ന ആ സംഭവം നിങ്ങള്‍ എന്നെ നോക്കി നില്‍ക്കുന്നത് ഞാന്‍ കണ്ടിരുന്നു ….നിങ്ങളുടെ മനസില്‍ എന്‍റെ രൂപവും സ്ഥാനവും എന്താന്നു എനിക്ക് നല്ലപ്പോലെ അറിയാം”
ഹേ ഇവള്‍ അന്ന് ഞാന്‍ അവളെ നോക്കി നിന്നത് കണ്ടിരുന്നോ…ഓഹോ അപ്പോള്‍ എല്ലാം അറിഞ്ഞുകൊണ്ടാണല്ലേ ഇവളും ഇതിനു സമ്മതിച്ചത്,,പക്ഷെ ഇവള്‍ പറഞ്ഞു വരുന്നത് ഇനിയും മനസിലാകുന്നില …ജിത്തു അവളുടെ മുഖത്തേക്ക് തന്നെ നോക്കി മീനാക്ഷി തുടര്‍ന്നു..
“എന്‍റെ അച്ഛനല്ല അത് രണ്ടാനച്ചന്‍ ആണ്…എന്‍റെ അച്ഛന്‍ കോടികള്‍ ഉണ്ടാക്കി വച്ചിട്ട് ചെറുപ്പത്തില്‍ തന്നെ ഞങ്ങളെ വിട്ടു പോയി,,അത് കഴിഞ്ഞു എന്‍റെ അമ്മക്ക് പറ്റിയ ഒരു അബന്ധമാണ് രണ്ടാനച്ചനും ആയുള്ള വിവാഹം..അമ്മയുടെയും എന്റെയും പേരില്‍ ഉള്ള കോടികള്‍ മാത്രം ആയിരുന്നു അയാളുടെ ലക്‌ഷ്യം…ആദ്യമൊക്കെ സ്നേഹമായിരുന്നു പിനീട് അയാള്‍ അമ്മയെ ഉപദ്രവിക്കാന്‍ തുടങ്ങി…എന്റെം അമ്മേടെ പേരില്‍ ഉള്ള സ്വത്തുക്കള്‍ മുഴുവന്‍ കൈക്കലാക്കി…ഞങളെ ആവശ്യത്തില്‍ കൂടുതല്‍ ഉപദ്രവിച്ചു..”
ജിത്തു ഇതെല്ലം അന്തം വിട്ടു കേള്‍ക്കുകയാണ് അവന്‍ പ്രതീക്ഷിച്ചത് ഒന്ന് നടന്നു കൊണ്ടിരിക്കുന്നത് മറ്റൊന്ന്..മീനാക്ഷിയുടെ ശബ്ദം സങ്കടം നിറഞ്ഞതായിരുന്നു..ഇടയ്ക്കിടയ്ക്ക് അവള്‍ തേങ്ങി..
“അന്ന് നിങ്ങള്‍ കണ്ടതല്ല സത്യം..എന്‍റെ പിറന്നാളിന് അച്ചന്റെ കൂട്ടുക്കാരുടെ മക്കള്‍ക്കൊപ്പം ഞാന്‍ പോകണം എന്ന് നിര്‍ബന്ധം പിടിച്ചുത് കൊണ്ട ഞാന്‍ പോയത് ഇല്ലങ്കില്‍ വയ്യാണ്ട് ഇരിക്കുന്ന എന്‍റെ അമ്മയെ അയാള്‍ ഉപദ്രവിക്കു എന്ന് എനിക്കറിയാമായിരുന്നു…ഒരിക്കല്‍ പോലും മദ്യപിച്ചിട്ടില്ല
ഏട്ടത്തിയമ്മ 3 [അച്ചു രാജ്]
Posted by