ഏട്ടത്തിയമ്മ 3
Ettathiyamma Part 3 | Author : Achu Raj
Previous Part
ഈ കഥയെ എന്റെ എല്ലാ കഥകള്‍ പോലെയും നെഞ്ചില്‍ ഏറ്റിയ എല്ലാവര്ക്കും ഒരുപാടു ഒരുപാട് നന്ദി….
ഗായത്രിയും ജിത്തുവും പരസ്പരം നോക്കി..അവളുടെ മുഖം ചുവന്നു..സങ്കടം അലകടല്‍ പോലെ അവളുടെ മുഖത്തേക്ക് ഇരച്ചെത്തി..അവള് വേഗത്തില്‍ തന്നെ റൂമിലേക്ക് നടന്നു…
“അമ്മെ എന്താ..ഈ അച്ഛന് ഇപ്പോള്‍ എന്താ പറഞ്ഞിട്ട് പോയത് എനിക്കൊന്നും മനസിലാകുന്നില്ല.”
അന്തം വിട്ടു നില്ക്കുന്ന അമ്മയുടെ മുഖത്ത് നോക്കി ജിത്തു ചോദിച്ചു..
“ഇതിലിത്ര മനസിലാക്കാന്‍ എന്താ ഉള്ളത് സമയമാകുമ്പോള്‍ കല്യാണം കഴിക്കുക എന്നതു നാട്ടു നടപ്പല്ലേ…ഇതിലിത്ര അതിശയിക്കാന്‍ എന്താ ഉള്ളത്?”
അകത്തു നിന്നും ഇറങ്ങി വന്നുക്കൊണ്ട് അച്ഛന് ചോദിച്ചു..
“അല്ല പെട്ടന്നിപ്പോള്‍ ഇങ്ങനെ”
“പെട്ടന്നല്ലലോ..രണ്ടാഴ്ചയില്ലേ…പിന്നെ പെണ്‍കുട്ടി എല്ലാം നല്ല കുട്ടിയാ..ഇതാ ഫോട്ടോ…നല്ല പണക്കാരാ”
കൈയിലെ ഫോട്ടോ അവനു നേരെ നീട്ടിക്കൊണ്ടു അച്ഛന് പറഞ്ഞു..
“നീ പറഞ്ഞു മനസിലാക്കു മകനെ…ആളുകള്‍ കൂടുതല്‍ പറയാന്‍ ഇട വരണ്ട”
ഫോട്ടോ നോക്കിയ അവന് ഞെട്ടി..ഇതാ പെണ്ണല്ലേ..അന്ന് കുടിച്ചു ബോധമില്ലാതെ റോഡില്‍ കണ്ട ആളുകളുടെ കൂടെ അഴിഞ്ഞാടിയ പെണ്ണ്..അവന് മനസിലോര്‍ത്തു..അവരുടെ സംസാരം കേട്ടുക്കൊണ്ട് ഗായത്രി ഇറങ്ങി വന്നു…അവളുടെ കണ്ണുകള്‍ കലങ്ങിയിരുന്നു…അവള് അവന്റെ അടുത്ത് വന്നു ഫോട്ടോ മേടിച്ചു നോക്കി..പിന്നെ അവനെയും നോക്കി..
“നല്ല കുട്ടി അല്ലെ മോളെ?”
അച്ഛന് അത് ചോദിച്ചപ്പോള്‍ അവള് അതെ എന്ന് തലയാട്ടി..
“എനിക്കിപ്പോള്‍ കല്യാണം ഒന്നും വേണ്ട…ആകുമ്പോള്‍ ഞാന്‍ പറയാം”
“അത് നീ അല്ല തീരുമാനിക്കുന്നെ”
അച്ഛന്റെ ശബ്ദം ഉയര്‍ന്നു.
“എന്റെ കല്യാണമല്ലേ..ഞാന്‍ അല്ലെ ജീവിക്കണ്ടത് അപ്പോള്‍ ഞാന്‍ തന്നെ ആണ് തീരുമാനിക്കുന്നത്..”
“മോനെ അച്ഛന് പറയുന്നത് കേള്ക്കു…ഞങ്ങള്‍ നിന്റെ നല്ല ഭാവിക്ക് വേണ്ടി അല്ലെ പറയു”
അമ്മയും അച്ഛനു പക്ഷം പിടിച്ചു കൊണ്ട് നിന്നു…