രണ്ടാനമ്മയുടെ അടിമ 7 [Sagar Kottappuram]

Posted by

മമ്മി പുറത്തേക്കിറങ്ങി . ഞാൻ മമ്മി കഴിച്ച പ്ലട്ടും എന്റെ പ്ളേറ്റും അടക്കം എല്ലാം കഴുകി വെച്ചു. വെള്ളത്തിനു നല്ല തണുപ്പാണ് . കൈ ഒക്കെ വെള്ള തട്ടുബോൾ മരവിക്കുന്നുണ്ടെന്നു എനിക്ക് തോന്നി .എന്നാല്മ ഒരുവിധം കഴുകി വെച്ചു ഞാൻ ഉമ്മറത്തേക്കെത്തി . മമ്മി കാലിൽ ലേഡീസ് ഷൂ ഒകെ ധരിച്ചു റെഡി ആയി കാലിന്മേൽ കാലുകയറ്റി വെച്ചു പത്രം വായിക്കുന്നുണ്ട് .എന്നെ കണ്ടപ്പോൾ മമ്മി പത്രം മടക്കി നിലത്തേക്കിട്ടു എഴുനേറ്റു.

മമ്മി ;”മ്മ്.എല്ലാം ഓക്കേ അല്ലെ “

ഞാൻ ;”മ്മ് ”
ഞാൻ മൂളി വീടിന്റെ മുൻ വാതിൽ ചാരി .

മമ്മി ;”ശരി..എന്ന പോകാം…കയറിക്കോ,”

മമ്മി ഡോർ അൺലോക്ക് ചെയ്തു കൊണ്ട് പറഞ്ഞു . കിളി ചിലക്കുന്നശബ്ദത്തോടെ വണ്ടി ശബ്‌ദിച്ചു ഡോർ അൺലോക്ക് ആയി . മമ്മി ചിരിച്ചുകൊണ്ട് പോർച്ചിലേക്കിറങ്ങി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഞാൻ പിറകെ കയറി തൊട്ടു പിന്നിലുള്ള സീറ്റിലായി കയറി ഇരുന്നു .

മമ്മി ഡോർ ലോക്ക് ചെയ്തു ഗ്ലാസ് താഴ്ത്തി വെച്ച ശേഷം വണ്ടി ഒന്ന് റൈസ് ചെയ്തു .ആക്സിലറേറ്റർ പ്രസ് ചെയ്തു ഒന്ന് റൈസ് ചെയ്ത ശേഷം മമ്മി വണ്ടി വേഗത്തിൽ മുന്നോട്ടെടുത്തു .

മഞ്ഞു ഒകെ കുറഞ്ഞു തെളിഞ്ഞു തുടങ്ങിയിരുന്നു അപ്പോഴേക്കും . എസ്റ്റേറ്റിൽ നിന്നും പത്തു മിനുട്ടു ഡ്രൈവ് ചെയ്യേണ്ട കാര്യമേ ഉള്ളു തേയില തോട്ടത്തിൽ എതാൻ. അവിടെ തന്നെ ഫാക്ടറിയും ഉണ്ട് .ഞാൻ പുറത്തെ കാഴ്ചകളൊക്കെ കണ്ടു അങ്ങനെ ഇരുന്നു. മമ്മി മിററിലൂടെ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നു എനിക്ക് തോന്നി .

പത്തുമിനുട്ടുകഴിഞ്ഞപ്പോൾ ഞങ്ങൾ ടീ ഫാക്ടറിയിലെത്തി . മമ്മിയും ഞാനും വണ്ടിയിൽ നിന്നിറങ്ങി . ഫാക്ടറിയുടെ മുൻപിലൂടെ നടന്നു നീങ്ങുന്ന തൊഴിലാളികൾ മമ്മിയെ നോക്കി ചിരിച്ചു അവരുടെ ആദരവ് പ്രകടിപ്പിച്ചുകൊണ്ട് അല്പം കുനിഞ്ഞു സലാം പറഞ്ഞു .മമ്മി തിരിച്ചു ഒന്ന് ചരിച്ചു. പിന്നെ എന്നെ നോക്കി .

മമ്മി ;”നീ ഇവിടെ ഇരിക്ക് ..ഞാൻ കണക്കൊക്കെ നോക്കിയിട്ടു വരാം”

Leave a Reply

Your email address will not be published. Required fields are marked *