വലിക്കണ്ട ഷാൾ കീറുമെന്ന് പറഞ്ഞു.. അവള് ഷാൾ കഴുത്തിൽ നിന്നും ഊരാൻ തുടങ്ങി.. ഞാൻ അത് തടഞ്ഞു.. എന്നിട്ടവളോട് എന്റെ കൈ കാട്ടിയിട്ട് വാച്ചിൽ നിന്നും ഊരിയെടുത്തോളാൻ പറഞ്ഞു… അവളെന്റെ കയ്യിൽ പിടിച്ചു വാച്ചിലെന്തൊക്കെയോ ചെയ്യുന്നുണ്ട് ഊരുന്നതാണോ അതോ എന്നൂടെ മുറുക്കി കെട്ടിയതാണോ എന്തോ അവളതിൽ നോക്കി എന്തൊക്കെയോ പിറുപിറുത്തു… ഞാനവളുടെ കരിമഷിയിട്ട കണ്ണുകളിലേക്കും ചെറുതായി നനഞ്ഞ് തുളുമ്പി നിക്കുന്ന ചുണ്ടിലേക്കും മാറി മാറി നോക്കി നോക്കിയിരിക്കയാണ്…. ഇത്ര അടുത്ത് ഇത്ര കാലത്തെ പ്രണയം ഇത്ര പെട്ടെന്ന് എല്ലാം കൺമുന്നിൽ നടക്കുന്നതെനിക്ക് വിശ്വസിക്കാനേ പറ്റുന്നുണ്ടായില്ല…പള്ളിപ്പെരുന്നാള് അങ്ങ് പള്ളിയിലല്ല ന്റെ ഖൽബിലായിരുന്നു….
അവളെന്റെ മുഖത്തേക്ക് പെട്ടെന്ന് നോക്കി..ഞാൻ അവളെ തന്നെ നോക്കിയിരിപ്പായിരുന്നു.. അവളാകെ നാണിച്ചത് പോലെ പെട്ടെന്നവളുടെ മുഖത്തിന്റെ കളറ് മാറി വെളുത്തു തുടുത്തു… അവള് ചിരിച്ചു…. ന്റെ പൊന്ന് ചക്കരതങ്കക്കുടമേ ആ ചിരിയിൽ അവളുടെ കണ്ണുകൾ ചെറുതായി എന്റെ നെഞ്ചില് പെരുന്നാളിന്റെ വെടിക്കെട്ട് കത്തിപ്പിടിച്ചു… വീട്ന് പുറത്തും വെടിയൊച്ച ന്റെ ഖൽബിലോ….??? എനിക്ക് നിയന്ത്രിക്കാനായാല്ല അവളുടെ കയ്യിൽ കേറി പിടിച്ചു ആ കൈ വള്ളയിൽ ചുണ്ട് അമർത്തിവെച്ചൊരുമ്മ കൊടുത്തു…. അവളാകെ കോരിത്തരിച്ചു നിന്നു.. അവളുടെ കൈ തണ്ടയിലെ രോമം മുഴുവൻ എന്റെ കൺമുന്നിൽ എണീച്ച് നിന്നു… അവൾ കൈ വലിച്ചു..
എന്തു പറ്റി,ഇഷ്ടപ്പെട്ടില്ലേ?? ഞാൻ ചോദിച്ചു
അവൾ മിണ്ടിയില്ല..
ഓകെ ഇഷ്ടമായില്ലെങ്കിൽ സോറി,ഞാൻ പെട്ടെന്ന് തരാൻ തോന്നിയപ്പോൾ ചെയ്ത് പോയതാണ് എന്ന് പറഞ്ഞു…
അവൾ ചിരിച്ചു.. എന്നിട്ട് കൈ വീണ്ടും എനിക്ക് നീട്ടി തന്നു.. എന്റെ മനസ്സില് വീണ്ടും പെരുമ്പഴ മുഴങ്ങി… ഞാൻ അവൾ നിന്നിരുന്ന റൂമിലെക്ക് കടന്നു നിന്നു.. അവൾ നീട്ടിയ കയ്യിന്റെ പുറമെയിൽ ഒരു മുത്തവും കൂടി അമർത്തി വെച്ചു അവളെ നോക്കി… അവൾ കണ്ണടച്ച് ചുമരും ചാരി അങ്ങനേ നിപ്പാണ്… നിക്കണ നിപ്പിൽ അവളെ ചുമരോട് ചേർത്തി മുറുക്കെയങ്ങ് പിടിക്കാൻ മനസ്സ് പിടിച്ച് നിപ്പാണ്.. പക്ഷെ അവൾക്കിഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി വെറുതെ അവളുടെ മുഖത്തോട് മുഖം നോക്കി അടുത്ത് ചേർന്ന് നിന്നു.. അവൾ കണ്ണടച്ച് നിപ്പാണ്.. എന്റെ ശ്വാസം അവളുടെ മൂക്കിൽ തട്ടുന്നുണ്ടാകണം അത്ര അടുത്ത് ചേർന്ന് നിന്നു ഞാൻ… അവൾ കണ്ണുകൾ മുറുകെ അടച്ചു ചുണ്ടുകൾ പതിയെ വിടർത്തി.. ചുവന്ന് തുടുത്ത ആ തക്കാളിപ്പഴം പോലത്തെ ചുണ്ടുകൾ വായിലേക്ക് ഒറ്റയടിക്ക് വിഴുങ്ങാനുള്ള കൊതിയുണ്ടെനിക്കപ്പോൾ..