ഫാം ഹൌസ് 1 [Master]

Posted by

“ഹലോ യംഗ് ലേഡി..യു ലുക്ക് ഹോട്ട് ആന്‍ഡ് ലവ്ലി..മിസ്സിസ് ഹരീഷ്?” എന്നെ നോക്കി അയാള്‍ ചോദിച്ചു. ഹരീഷിന്റെ മുഖം വിവര്‍ണ്ണമാകുന്നത് ഞാന്‍ കണ്ടു. ഞാന്‍ ചിരിച്ചുകൊണ്ട് തലയാട്ടി.

“ബൈ ദ വെ മിസ്റ്റര്‍ ഹരീഷ്; എനിക്ക് നിങ്ങളുടെ ലിവിംഗ് റൂം കാണാന്‍ അനുവാദമുണ്ടോ?”

“ഓ ഷുവര്‍..പ്ലീസ് കമോണിന്‍” ഹരീഷ് വേഗം ഔപചാരികതയോടെ അയാളെ ക്ഷണിച്ചു. ഹരീഷിന് കൂടുതല്‍ ടെന്‍ഷന്‍ നല്‍കേണ്ട എന്ന് കരുതി ഞാന്‍ ഉള്ളിലേക്ക് പോയി.

“ഗുഡ്..ഇത്ര മനോഹരമായ ഒരു ലിവിംഗ് റൂം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ബ്യൂട്ടിഫുള്‍” അയാള്‍ പറയുന്നത് ഉള്ളില്‍ നിന്ന് ഞാന്‍ കേട്ടു. ടീഷര്‍ട്ടിന്റെ മീതെ ഒരു അയഞ്ഞ ഷര്‍ട്ട് ധരിച്ചിട്ട് ഞാന്‍ പുറത്തേക്ക് ചെന്നു. അയാള്‍ മീശ പിരിച്ചുകൊണ്ട് സോഫയിലേക്ക് ഇരുന്നിട്ട് എന്നെ നോക്കി.

“യുവര്‍ നെയിം?”

“ഹിമ”

“ഹിമയ്ക്ക് ജോലി കാണില്ല അല്ലെ? ഐ മീന്‍ യു ആര്‍ നോട്ട് എ വര്‍ക്കിംഗ് ലേഡി..റൈറ്റ്?” അയാള്‍ ചോദിച്ചു. അത്ഭുതത്തോടെ ഞാന്‍ അയാളെ നോക്കി.

“ഏയ്‌, യുനോ, ഈ വാക്കിന് ജാപനീസ് ഭാഷയില്‍ ലിഷര്‍ എന്നാണ് അര്‍ഥം. നമ്മുടെ നാട്ടില്‍ മഞ്ഞിനും ശീതകാലത്തിനും പറയുന്ന വാക്കുമാണ്. എന്തായാലും ഹിമ ശീതകാലത്ത് ഒഴിവുസമയം ചിലവഴിക്കുന്ന ആളാണ്‌. ഹഹഹ്ഹാ” വലിയൊരു ഫലിതം പറഞ്ഞതുപോലെ അയാള്‍ പൊട്ടിച്ചിരിച്ചു.

ഹരീഷിന്റെ അസ്വസ്ഥത എനിക്ക് മനസിലാകുന്നുണ്ടായിരുന്നു എങ്കിലും, ഞാനും ചിരിച്ചു. ഇല്ലെങ്കില്‍ അയാളെന്തു കരുതും.

“സര്‍, ഞാന്‍ താങ്കള്‍ക്ക് കുടിക്കാന്‍ എന്താണ് എടുക്കേണ്ടത്?” ആതിഥ്യമര്യാദയോടെ ഞാന്‍ ചോദിച്ചു.

“സര്‍? ഞാനോ? നെവര്‍. ഐ ഹേറ്റ് സംവണ്‍ അഡ്രസിംഗ് മി അസ് സര്‍. മിസ്സിസ് ഹരീഷ് എന്നെ അങ്കിള്‍ എന്ന് വിളിച്ചാല്‍ മതി. വേണമെങ്കില്‍ കേണല്‍ അങ്കിള്‍ എന്ന് വിളിച്ചോ” അയാള്‍ വീണ്ടും ഉറക്കെച്ചിരിച്ചു.

ഞാന്‍ തലയാട്ടി.

“ങാ, കുടിക്കാന്‍ ഒന്നും വേണ്ട. എന്റെ പക്കല്‍ ഡ്രിങ്ക് സദാ സ്റ്റോക്ക് ഉണ്ടാകും” പോക്കറ്റില്‍ നിന്നും ഹെന്നസിയുടെ സ്വര്‍ണ്ണനിറമുള്ള ടിന്‍ എടുത്തുകൊണ്ട് അയാള്‍ പറഞ്ഞു. ഹരീഷിന് മദ്യം വെറുപ്പാണ്. അയാള്‍ അത് തുറന്ന് കുടിക്കുമോ എന്ന് ഞാന്‍ ഭയന്നെങ്കിലും അങ്ങനെ ഉണ്ടായില്ല. അയാളത് തിരികെവച്ചു.

Leave a Reply

Your email address will not be published. Required fields are marked *