ഫാം ഹൌസ് 1 [Master]

Posted by

“ബ്യൂട്ടിഫുള്‍..ഇല്ലേ ഹരീഷ്” കാറില്‍ നിന്നും ഇറങ്ങി ചുറ്റിലും കണ്ണോടിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു. പോര്‍ച്ചില്‍ കിടന്നിരുന്ന സില്‍വര്‍ നിറമുള്ള ബ്രെസ്സയില്‍ എന്റെ കണ്ണുകള്‍ ഉടക്കി. ഞങ്ങളെ കാത്ത് കിടക്കുകയാണ് അവള്‍.

“യെസ്..റിയലി” ബാഗ് എടുക്കുന്നതിനിടെ അവന്‍ പറഞ്ഞു. കമ്പനിയില്‍ നിന്നും രണ്ടു ജോലിക്കാര്‍ ബൈക്കില്‍ ഒപ്പം എത്തിയിരുന്നു. അവര്‍ ഞങ്ങളുടെ ലഗേജുകള്‍ ഉള്ളിലേക്ക് കൊണ്ടുപോയി.

“വൌ..എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇത്രയും മനോഹരമാണ് ഈ സ്ഥലം എന്ന് സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നതല്ല ഞാന്‍.” ആര്‍ത്തിയോടെ ആ ഗ്രാമ-നഗര മിശ്രിതഭംഗി ആസ്വദിച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു.

“ഈ സ്ഥലത്തെക്കാളും മനോഹരിയാണ് നീ” ഹരീഷ് കാതില്‍ മന്ത്രിച്ചു. ലജ്ജയോടെ അവനെ നോക്കിയിട്ട് ഞാന്‍ വീടിനു മുന്‍പിലുണ്ടായിരുന്ന കൂജയുടെ രൂപത്തില്‍ പണിതിരുന്ന കിണറിനു സമീപമെത്തി ഉള്ളിലേക്ക് നോക്കി. സ്ഫടികം പോലെ തിളങ്ങുന്ന ശുദ്ധമായ ജലം.

“നോക്ക് ഹരീഷ്, ഇതാണ് റിയല്‍ മിനറല്‍ വാട്ടര്‍. കുപ്പിയില്‍ വിഷം കലര്‍ത്തി നഗരത്തില്‍ ലഭിക്കുന്ന വെള്ളമല്ല ഇത്..” ഞാന്‍ തൊട്ടിയെടുത്ത് കിണറ്റില്‍ നിന്നും വെള്ളംകോരി മുഖം അതിലേക്ക് പൂഴ്ത്തി കുടിച്ചു.

“ഏയ്‌ ഹിമ, തിളപ്പിക്കാതെ കുടിക്കരുത്” ഹരീഷ് എന്നെ വിലക്കി. ഞാന്‍ നനഞ്ഞ മുഖം അവന്റെ നേരെ തിരിച്ച് പുഞ്ചിരിച്ചു.

“ഹരീഷ്, തിളപ്പിച്ച വെള്ളം ഡെഡ് ആണെന്നാണ് പറയുക. ഇതാണ് ഹെല്‍ത്തിനു നല്ലത്. ദ റിയല്‍ ലിവിംഗ് വാടര്‍..”

ഹരീഷ് തോളുകള്‍ കുലുക്കി തലയാട്ടി. ജോലിക്കാര്‍ തിരികെ എത്തി യാത്ര പറഞ്ഞു പോയപ്പോള്‍ ഞങ്ങള്‍ ഉള്ളിലേക്ക് കയറി. നഗരത്തില്‍ ഉള്ളതിനേക്കാള്‍ സൌകര്യങ്ങള്‍ ഓരോ മുറിയിലും ഞാന്‍ കണ്ടു. ആഡംബരം അതിന്റെ പാരമ്യതയില്‍. ജനറല്‍ മാനേജര്‍ തസ്തികയില്‍ ജോലിയുള്ള ഹരീഷിന് പദവിക്ക് അനുസരിച്ചുതന്നെയുള്ള സൌകര്യങ്ങളാണ് കമ്പനി നല്‍കിയിരിക്കുന്നത്.

അന്നത്തേക്കുള്ള ആഹാരം ജോലിക്കാരെ വിട്ടു ഹരീഷ് വാങ്ങിപ്പിച്ചു. അടുത്തദിവസം മുതല്‍ മതി കുക്കിംഗ് എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. വീട്ടിലേക്ക് ആവശ്യമായ സാധങ്ങള്‍ എല്ലാം തന്നെ, മത്സ്യവും മാംസവും പച്ചക്കറികളും ഒഴികെ അവിടെ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *