ഫാം ഹൌസ് 1 [Master]

Posted by

“അപ്പോള്‍ ആഹാരമൊക്കെ?”

“ജോലിക്കാരനുണ്ട്. വിറകടുപ്പിലാണ് പാചകം. സംഭവം ഒരു രസമാണ്”

“അതെ അങ്കിള്‍. വളരെ ഡിഫറന്റ് ലൈഫ്സ്റ്റൈല്‍ ആണ് അങ്കിളിന്റേത്. യു ആര്‍ റിയലി ഗ്രേറ്റ്”

“ഓ..താങ്ക് യൂ. ങാ പിന്നെ മോളെ, ഞാന്‍ സ്വന്തമായി ഉണ്ടാക്കുന്ന വൈന്‍ ഉണ്ട്. ഒരല്‍പം കുടിച്ചാല്‍ ഈ നടന്ന ക്ഷീണമൊക്കെ പമ്പ കടക്കും. നീ ഇരിക്ക്. ഞാന്‍ എടുത്തുകൊണ്ടുവരാം”

“ഞാനും വരുന്നു അങ്കിള്‍. എനിക്ക് ഈ വീട് മുഴുവനും കാണണം”

“ഒകെ..ദെന്‍ കം വിത്ത് മി”

അങ്കിളിന്റെ കൂടെ ഞാന്‍ പഴമയുടെ ഗന്ധമുള്ള ആ വീടിന്റെ ഉള്ളിലേക്ക് കയറി. ധാരാളം മുറികളുണ്ട് അതിനെന്ന് എനിക്ക് തോന്നി. എല്ലാ മുറികളില്‍ നിന്നും അടുത്തതിലേക്ക് കയറാന്‍ വാതിലുകലുണ്ട്. ഏറ്റവും പിന്നിലെ വിശാലമായ മുറിയിലെത്തി അങ്കിള്‍ നിന്നു. അതിനുള്ളില്‍ വലിയ ഒരു പത്തായവും രണ്ടുമൂന്നു ബെഞ്ചുകളും പിന്നെ ഉരല്‍, ആട്ടുകല്ല് എന്നിവ ഉണ്ടായിരുന്നു. ജനലഴികളിലൂടെ നോക്കിയാല്‍ ഒരു കാടിന്റെ നടുവില്‍ അകപ്പെട്ടതുപോലെയാണ് തോന്നുക.

“ഇതാണ് ഈ വീടിന്റെ ഡൈനിംഗ് മുറി. നിലത്തോ ബെഞ്ചിലോ ഇരുന്നു ഭക്ഷണം” പത്തായത്തിന്റെ അരികിലെത്തി അതിന്റെ അടപ്പ് തുറന്നുകൊണ്ട് അങ്കിള്‍ പറഞ്ഞു. ഞാന്‍ കൌതുകത്തോടെ നോക്കി. അങ്കിള്‍ അതിന്റെ ഉള്ളില്‍ നിന്നും വലിയ ഒരു കുപ്പി പുറത്തെടുത്തു.

“ഒന്നാന്തരം മുന്തിരി വൈന്‍. ഇത് കര്‍ണാടകയില്‍ എന്റെ ബറ്റാലിയനിലെ ഒരു മേജര്‍ മിസ്റ്റര്‍ രാമഗൌഡ അവന്റെ സ്വന്തം മുന്തിരിത്തോട്ടത്തില്‍ വിഷമൊന്നും ചേര്‍ക്കാതെ സ്വന്തം ഉപയോഗത്തിനുണ്ടാക്കുന്ന മുന്തിരിയില്‍ നിന്നും ഉണ്ടാക്കിയതാണ്. ഇത്ര പ്യുവര്‍ വൈന്‍, യു വോണ്ട് ഗെറ്റ് എനിവെയര്‍”

ഞാന്‍ ചുണ്ട് വക്രിച്ച് തോളുകള്‍ കുലുക്കി.

“പക്ഷെ അങ്കിള്‍ ഞാന്‍ ഇതൊന്നും ഉപയോഗിക്കാറില്ല. ഹരീഷും”

“റിയലി? എങ്കില്‍ ഇന്ന് യൂസ് ചെയ്യണം. ചത്തുമുകളില്‍ ചെന്നിട്ട് കുടിക്കാനിരിക്കുകയാണോ രണ്ടാളും” ഒരു ഫലിതം പറഞ്ഞമട്ടില്‍ അങ്കിള്‍ ചിരിച്ചു. ഞാനും.

Leave a Reply

Your email address will not be published. Required fields are marked *