ഫാം ഹൌസ് 1 [Master]

Posted by

“ദാ അവിടെയാണ് പശുക്കളും ആടുകളും പിന്നെ കോഴികളും. ഇത്ര ഉള്ളിലായതുകൊണ്ട് ഇവറ്റകളുടെ വിസര്‍ജ്യത്തിന്റെ നാറ്റം പുറത്തേക്ക് വരില്ല. അല്ലെങ്കിലും അതൊക്കെ കൈയോടെ ക്ലീന്‍ ചെയ്തിടാന്‍ സംവിധാനമുണ്ട്. അങ്ങോട്ട്‌ പോകണോ അതോ എന്റെ ഫാം ഹൌസില്‍ കയറി അല്പം റസ്റ്റ്‌ എടുക്കുന്നോ?”

അല്പം മാറി തൊഴുത്തില്‍ നില്‍ക്കുന്ന പശുക്കളെ ഞാന്‍ കണ്ടു. അടുത്തുതന്നെ കുറയേറെ ആടുകളും ഉണ്ട്.

“അല്പം റസ്റ്റ്‌ എടുക്കാം അങ്കിള്‍” ഞാന്‍ പറഞ്ഞു. ഏതാണ്ട് മുക്കാല്‍ മണിക്കൂറായി ഞങ്ങള്‍ നടക്കുകയാണ്. കാലു കഴച്ചുതുടങ്ങിയിരുന്നു.

“ആള്‍റൈറ്റ്”

ഇരുഭാഗത്തും വളര്‍ന്നു നിന്നിരുന്ന വലിയ കുറ്റിച്ചെടികള്‍ക്ക് നടുവിലുള്ള കല്‍പ്പാതയിലൂടെ അയാള്‍ നടന്നു; പിന്നാലെ ഞാനും. ആ നടത്ത അവസാനിച്ചത് വലിയ, പഴയ മോഡലില്‍ പണിത ഒരു ഓടിട്ട കെട്ടിടത്തിന്റെ മുന്‍പിലാണ്. കഴുത്തില്‍ കറുത്ത ചരട് കെട്ടിയ വെള്ളനിറമുള്ള ഒരു സുന്ദരിപ്പൂച്ച കരഞ്ഞുകൊണ്ട് അയാളുടെ അടുത്തേക്ക് ഓടിയെത്തി.

“ഹായ് മൈ സ്വീറ്റ് പുസ്സി..മൈ ഡാര്‍ലിംഗ്” അയാള്‍ അവളെ കോരിയെടുത്തുകൊണ്ട് പറഞ്ഞു.

“ഇവളാണെന്റെ ഇവിടുത്തെ കൂട്ടുകാരി; പുസ്സി”

ആ വാക്ക് എന്റെ മുഖം തുടുപ്പിച്ചു. അയാളത് മനസ്സിലാക്കിയോ എന്തോ. പൂച്ചയെ നിലത്തുനിര്‍ത്തിയ ശേഷം അയാള്‍ താക്കോലെടുത്ത് മുന്‍വാതില്‍ തുറന്നു.

“മിസ്സിസ് ഹരീഷ് കേറിയാലും” വശത്തേക്ക് മാറിയിട്ട് അയാള്‍ പറഞ്ഞു.

“അങ്കിള്‍..”

“ഓ..ഓകെ ഓകെ. ഹിമമോള് കേറിയാലും”

ഞാന്‍ ചിരിച്ചു. പിന്നെ സ്വീകരണമുറിയിലേക്ക് കയറി. പഴയകാലത്തിന്റെ ഓര്‍മ്മ ഉണര്‍ത്തുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ആയിരുന്നു അതിന്റെ ഉള്ളില്‍. കരണ്ടും ഫാനും ഉള്ളതൊഴികെ. പ്ലാസ്റ്റിക് വരിഞ്ഞ കസേരകളും, ചൂരല്‍ കസേരകളും തടിബെഞ്ചും പഴമയുണര്‍ത്തുന്ന പെയിന്റിങ്ങുകളും ഒക്കെയായി ഏതാണ്ട് ഒരു അമ്പത് വര്‍ഷം പിന്നിലേക്ക് പോയ പ്രതീതി എനിക്കുണ്ടായി.

“ഇറ്റ്‌ ലുക്സ് ക്വയറ്റ് ആന്റിക്ക് അങ്കിള്‍” അത്ഭുതത്തോടെ അതിനകം വീക്ഷിച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു.

“യെസ്, ആ കാലത്തുണ്ടായിരുന്ന സാധനങ്ങള്‍ തന്നെയാണ് ഇതെല്ലാം. ഇവിടെ കഴിവതും പഴമയുടെ ഓര്‍മ്മ നല്‍കുന്ന വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. എനിക്ക് എന്റെ ബാല്യകാലം വളരെ ഇഷ്ടമായിരുന്നു. ഒരു ഡ്രിങ്ക് സിപ് ചെയ്ത് ഇവിടെ തനിച്ചിരിക്കുമ്പോള്‍ ഞാന്‍ ആ കാലത്തേക്ക് മടങ്ങിപ്പോകും. മോള്‍ക്ക് ഇതൊക്കെ ഇഷ്ടമാണെന്നറിഞ്ഞതില്‍ സന്തോഷം. സാധാരണ ഇന്നത്തെ തലമുറയ്ക്ക് ഇതൊക്കെ പുച്ഛമാണ്. ഇവിടെ പത്തായവും മണ്‍പാത്രങ്ങളും മണ്ണെണ്ണ വിളക്കുകളും ഉറിയും ആട്ടുകല്ലും അരകല്ലും എല്ലാമുണ്ട്. ഇടയ്ക്ക് ഞാനിവിടെ ഉണ്ടുറങ്ങാറുമുണ്ട്‌”

Leave a Reply

Your email address will not be published. Required fields are marked *