അങ്ങനെ ഒടുവിൽ സലീം സേട്ട് തന്നെ സൈറയോടും അർമാനോടും വേഗം ഡ്രെസ്സും കാര്യങ്ങളും ഒക്കെ കൊടുത്തു കാര്യങ്ങൾ തീരുമാനിച്ചു ഇറങ്ങാൻ പറഞ്ഞു. ഷഹനാസിന് ഉറപ്പായി എന്തോ പ്രോബ്ലം ഉണ്ടെന്നു, അങ്ങനെ സൈറ മുൻകൈ എടുത്തു കാര്യങ്ങൾ ഒക്കെ പറഞ്ഞു തീരുമാനിച്ചു, കല്യാണത്തിന് ഡേറ്റ് കാണാൻ ഒരു ദിവസം വീട്ടിലേക്കു വരാൻ പറഞ്ഞു തസ്ലീമയോട്. അവൾ തല കുലുക്കി എന്നിട്ട് ഷഹനാസിനെ നോക്കി അല്പം വിഷമത്തോടെ, അങ്ങനെ ഷഹനാസ് എല്ലാം ഓക്കേ പറഞ്ഞു പിന്നെ സലീം സേട്ടും സൈറയും അർമാനും അവിടുന്ന് ഇറങ്ങി, അപ്പോഴും തസ്ലീമയുടെയും സലീം സേട്ട്ന്റെയും മുഖങ്ങൾ വികൃതമായിരുന്നു.
അവർ പോയതിനു ശേഷം ഷഹനാസ് അകത്തേക്ക് വന്നു, തസ്ലീമ അവളുടെ ബെഡ്‌റൂമിൽ കുത്തി ഇരിക്കുന്നു ശോകാവസ്ഥയിൽ. ഷഹനാസ് മുറിയിൽ വന്നു വാതിൽ അടച്ചു അല്പം ദേഷ്യത്തോടെ എന്നിട്ട് തസ്ലീമയോട് ചോദിച്ചു.
ഷഹനാസ് :- ഉമ്മ ചെയ്തത് ശരിയായില്ല, അവരോടു ഒന്നും മിണ്ടാതെ…. ഛെ ഞാൻ നാണം കെട്ട് പോയി.
തസ്ലീമ ഒന്നും മിണ്ടാതെ തന്നെ ഇരുന്നു, ഷഹനാസിന് അതു കണ്ടു വീണ്ടും ദേഷ്യം വന്നു, അവൾ മേശയിൽ അടിച്ചു കൊണ്ട് ചോദിച്ചു.
ഷഹനാസ് :- ഉമ്മ എന്താണ് ഒന്നും മിണ്ടാത്തത്? ഞാൻ ഉമ്മയോട് ആണ് സംസാരിക്കുന്നത്.
തസ്ലീമ :- മോളെ, നമുക്ക് ഈ ബന്ധം വേണ്ട!
ഷഹനാസ് :- (അതുകേട്ടു ഞെട്ടി ) ഉമ്മ എന്താണ് പറഞ്ഞത്?!! ബന്ധം വേണ്ടന്നോ?!! അതെന്താ?!
തസ്ളീമ :- ഞാൻ പറയുന്നത് കേൾക്കു, ഈ ബന്ധം വേണ്ട നമുക്ക്. പ്ലീസ്.
ഷഹനാസ് :- ശരി, ഉമ്മാക്ക് ഇഷ്ടം അല്ലെങ്കിൽ എനിക്കും വേണ്ട, ബട്ട് ഒരു കാര്യം പറഞ്ഞേ മതിയാവു. എന്തുകൊണ്ട് വേണ്ട ? ആർമാൻ എന്താണ് ഒരു കുറവ് അതു ഉമ്മ പറ.
തസ്ലീമ :- അർമാൻ ഒരു കുറവും ഇല്ല, ബട്ട്…….
ഷഹനാസ് :- ബട്ട് ?!…..