വാസു അയാളെ ഒന്ന് നോക്കിയ ശേഷം പുറത്തിറങ്ങി.
“അയാള്‍ ഈഗോയുടെ മജിസ്ട്രേറ്റ് ആണ്..വൃത്തികെട്ടവന്‍” വാസുവിന്റെ ഒപ്പം ബൈക്കില്‍ പോകവേ ഡോണ പറഞ്ഞു.
“അങ്ങേര്‍ക്ക് പത്രക്കാരോടും ടിവിക്കാരോടും എന്തോ കടുത്ത വൈരാഗ്യമുണ്ട്. അതാണ് കാരണം. ആ ധാരണ ശരിയല്ല എന്ന് നീ തെളിയിച്ചു കൊടുക്കണം…” വാസു പറഞ്ഞു.
“എന്തിന്? പോകാന്‍ പറ അയാള്‍. എനിക്ക് ആരെയും ഒന്നും തെളിയിച്ചു കൊടുക്കേണ്ട ആവശ്യമില്ല. നീ ഹോസ്പിറ്റലിലേക്ക് പോ..നമുക്ക് മീനയുടെ സംസ്കാരത്തിന് വേണ്ടത് ചെയ്യണം..”
ബൈക്ക് ലേക്ക് ഷോര്‍ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി കുതിച്ചു.
—————
“കദളി ചെങ്കദളി പൊന്‍ കദളി പൂ വേണോ…” ദിവാകരന്‍ ഗ്ലാസ് തലയില്‍ വച്ചുകൊണ്ട് നൃത്തം ചെയ്തു. മുസ്തഫയും രവീന്ദ്രനും മൊയ്തീനും അയാളുടെ ആട്ടം കണ്ടു തലയറഞ്ഞു ചിരിച്ചു.
“ഇയാള് വലിയൊരു പാട്ടുകാരന്‍ ആണല്ലോ..എടൊ ദിവാകരാ താന്‍ ആ മാനസമൈനെ ഒന്ന് പാടടോ”
രവീന്ദ്രന്‍ ഗ്ലാസിലേക്ക് മദ്യം ഒഴിച്ചുകൊണ്ടു പറഞ്ഞു. നാലുപേരും ദിവാകരന്റെ വീട്ടിലായിരുന്നു. ഉറച്ച ശബ്ദത്തില്‍ ടിവി സീരിയല്‍ കാണുകയായിരുന്ന ദിവാകരന്റെ അമ്മ പുറത്ത് വരാന്തയില്‍ നടക്കുന്ന ആഘോഷം അറിയുന്നുണ്ടായിരുന്നില്ല.
“സാറെ അത് ദുഖഗാനം ആണ്; ഇന്ന് അടിച്ചു പൊളിക്കേണ്ട ദിവസമല്ലേ..ആ മാരണം പൌലോസ് മാറിപ്പോയതിന്റെ സന്തോഷം ആഘോഷിക്കാന്‍ കൂടിയ നമ്മള്‍ ദുഖഗാനമാണോ പാടേണ്ടത്..അടി എന്നടി റാക്കമ്മ..”
അയാള്‍ അടുത്ത പാട്ട് തുടങ്ങി. മറ്റുള്ളവര്‍ അയാള്‍ക്ക് താളം പിടിച്ചു കൊടുത്തു. ഗ്ലാസ് കാലിയായപ്പോള്‍ ദിവാകരന്‍ വന്നിരുന്നു.
“ഒന്നൂടെ ഒഴി സാറെ” അയാള്‍ പറഞ്ഞു. രവീന്ദ്രന്‍ അയാളുടെ ഗ്ലാസിലേക്കു മദ്യം ഒഴിച്ചപ്പോള്‍ മൊയ്തീന്‍ കോഴിക്കാല്‍ കടിച്ചു വലിക്കുകയായിരുന്നു.
“രാമദാസ് സാറ് രണ്ട് മൂന്ന്‍ ദിവസത്തിനകം ചാര്‍ജ്ജ് എടുക്കും. നമുക്ക് എന്ത് സഹായം വേണേലും സാറ് ചെയ്ത് തരും. ഇനി ഇവിടെ നമ്മുടെ ഭരണമാണ് സാറേ നടക്കാന്‍ പോകുന്നത്.”
മുസ്തഫ ആടിന്റെ കരളു വറുത്തത് എടുത്ത് വായിലേക്ക് ഇടുന്നതിനിടെ പറഞ്ഞു.
“അവന്റെയും ആ നാറി വാസുവിന്റെയും ശല്യം പാടെ ഇല്ലാതായതോടെ എനിക്കിനി അവളുടെ വീട്ടില്‍ കേറി ഒന്ന് മേയണം. എത്ര നാളായി ഞാന്‍ കൊതിച്ചു കൊതിച്ചു നടക്കുകയാണ്..ഹോ..എന്റെ സാറെ ആ പെണ്ണിനെ ഓര്‍ത്തോര്‍ത്താണ് ഞാനിത്ര മെലിഞ്ഞത്. അവള് മാത്രമോ? എന്റെ ചേട്ടത്തി എന്താ ഉരുപ്പടി? ഇനി ഒട്ടും പേടിക്കാതെ എനിക്കങ്ങോട്ട് ചെല്ലാം..ചേട്ടനോട് കുറച്ച് സ്നേഹം കൂടുതല് കാണിക്കണം.ഹ്മം” ദിവാകരന്‍ വികരപരവശനായി പറഞ്ഞു.
“എടൊ താന്‍ ഒറ്റയ്ക്ക് അങ്ങ് തിന്നല്ലേ അവളെ; എന്റെയും വലിയ ഒരു മോഹമാടോ അവള്‍. എന്റെ മോനും അവളും തമ്മില്‍ ലൈനായിരുന്നു. പക്ഷെ എല്ലാം ആ പരനാറി വാസു കൊളമാക്കി. ഇനി മെല്ലെ അവളെ ലൈനാക്കി എടുക്കാന്‍ അവനോടു പറയണം. പെണ്ണ് ഒരുമ്പെട്ട സാധനമാടോ..അവളെ കിട്ടിയില്ലെങ്കില്‍ ചത്തു കഴിഞ്ഞാല്‍ എന്റെ ആത്മാവിനു പോലും ശാന്തി കിട്ടത്തില്ല” ദിവ്യയുടെ മധുര സ്മരണ അയവിറക്കി രവീന്ദ്രന്‍ പറഞ്ഞു.
“ങാ സാറേ..എന്റെ അനന്തിരവനും കൂട്ടര്‍ക്കും രണ്ടുതവണ പിഴച്ചു. ഒന്നാം തവണ അവള് തന്നെ രക്ഷപെട്ടെങ്കില്‍ രണ്ടാം തവണ പൌലോസ് ആയിരുന്നു കുഴപ്പമുണ്ടാക്കിയത്. അവര്‍ മൂന്നാമതും ഇവിടെത്തും. അവളെ അവര് കൊണ്ട് പോകുന്നതിനു മുന്‍പ് നിങ്ങള്‍ ആഗ്രഹം സാധിച്ചോണം. പിന്നെ എന്നോട് ഞഞ്ഞാപിഞ്ഞാ പറയരുത്” മുസ്തഫ ഓര്‍മ്മിപ്പിച്ചു.