“ഐ വില്‍ ട്രൈ മൈ ബെസ്റ്റ് മാഡം” പൌലോസ് പറഞ്ഞു.
“ഒകെ മിസ്റ്റര്‍ പൌലോസ്; നിങ്ങള്‍ക്ക് പോകാം. നാളെ നിങ്ങള്‍ കമ്മീഷണറെ ചെന്നൊന്നു കാണണം. ആള്‍ ദ ബെസ്റ്റ്..” ഇന്ദുലേഖ പുഞ്ചിരിയോടെ പറഞ്ഞു.
പൌലോസ് സല്യൂട്ട് നല്‍കിയ ശേഷം പോകാനായി തിരിഞ്ഞു.
“മിസ്റ്റര്‍ പൌലോസ്..” ഇന്ദുലേഖ അയാളെ വീണ്ടും വിളിച്ചു. പൌലോസ് തിരിഞ്ഞു നിന്നു.
“ഇത് അണ്‍ ഒഫീഷ്യലാണ്; നിങ്ങളെക്കുറിച്ച് ഞാന്‍ കേട്ടിരിക്കുന്നത് നല്ല ഉശിരുള്ള, സീനിയര്‍ ഓഫീസര്‍മാരെപ്പോലും അന്യായം കണ്ടാല്‍ എതിര്‍ക്കുന്ന ആരെയും ഭയമില്ലാത്ത ഒരു വ്യക്തി ആണെന്നാണ്. പക്ഷെ ആ നിങ്ങള്‍ തന്നെയണോ എന്റെ മുന്‍പില്‍ നില്‍ക്കുന്നത് എന്നെനിക്കൊരു സംശയം. ആകെ ഒരു തണുപ്പന്‍ മട്ട്; വാട്ട് ഈസ് റോംഗ് വിത്ത് യു? ഈ ട്രാന്‍സ്ഫര്‍ നിങ്ങള്‍ക്ക് ഇഷ്ടമായില്ല എന്നുണ്ടോ?” ഇന്ദുലേഖ തൊപ്പി ഊരി വച്ചുകൊണ്ട് ചോദിച്ചു.
പൌലോസ് മ്ലാനവദനനായി അല്‍പനേരം നിന്നു.
“ഓക്കേ..ഞാന്‍ ചോദിച്ചെന്നെ ഉള്ളു; പറയാന്‍ വിഷമമുള്ള കാര്യമാണെങ്കില്‍ വേണ്ട. യു മേ ഗോ” അയാളുടെ ഭാവം കണ്ട് ഇന്ദുലേഖ പോകാന്‍ അനുമതി നല്‍കി.
“എനിക്ക് ഇരിക്കാമോ മാഡം?” അല്‍പ്പസമയത്തെ ആലോചനയ്ക്ക് ശേഷം പൌലോസ് ചോദിച്ചു.
“യെസ് പ്ലീസ്..” ഇന്ദുലേഖ കസേരയുടെ നേരെ വിരല്‍ ചൂണ്ടി.
പൌലോസ് ഇരുന്ന ശേഷം തൊപ്പി ഊരി മേശപ്പുറത്ത് വച്ചു. പിന്നെ ഇന്ദുലേഖയെ നോക്കി.
“ട്രാന്‍സ്ഫര്‍, അത് ഏതു നരകത്തിലേക്ക് ആയാലും എനിക്ക് പ്രശ്നമല്ല മാഡം. ട്രാന്‍സ്ഫറോ സസ്പെന്‍ഷനോ ഡിസ്മിസലോ ഒന്നും ഭയക്കുന്ന ആളുമല്ല ഞാന്‍. സാമാന്യം നല്ല സമ്പത്തുള്ള ഒരു വീട്ടിലെ ഏക ആണ്‍ സന്തതിയാണ് ഞാന്‍. രണ്ടോ മൂന്നോ തലമുറകള്‍ക്ക് കഴിയാനുള്ള വക എന്റെ അപ്പന്റെ അപ്പന്‍ ഉണ്ടാക്കി ഇട്ടിട്ടുണ്ടായിരുന്നു. അതിനോട് എന്റെ അപ്പനും കുറെ കൂട്ടി. ഒരു സഹോദരിയുണ്ട്, അവള്‍ വിവാഹിതയായി ക്യാനഡയിലാണ്. പറഞ്ഞു വന്നത്, ഞാന്‍ പോലീസില്‍ ജോലി ചെയ്യുന്നത് കുടുംബം പുലര്‍ത്താന്‍ വേണ്ടിയല്ല എന്നാണ്. ഈ സര്‍വീസ് എനിക്ക് ഒരു പാഷന്‍ ആണ്. സോഷ്യല്‍ സര്‍വീസ് ചെയ്യാന്‍ വേണ്ടി ഞാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് പോലീസ് പണി. മാഡം എന്നെക്കുറിച്ച് പറഞ്ഞത് ശരിയാണ്. ഇപ്പോള്‍ ഞാന്‍ മാനസികമായി തകര്‍ന്ന ഒരു അവസ്ഥയിലാണ്. മുന്‍പൊരിക്കലും ജീവിതത്തില്‍ ഇതുപോലെ ഒരു തളര്‍ച്ച എനിക്കുണ്ടായിട്ടില്ല…”
“കമോണ്‍..ടെല്‍ മി..എന്ത് പറ്റി? നിങ്ങളെപ്പോലെ ചങ്കുറപ്പ് ഉള്ള ഒരു ഓഫീസറുടെ മനസ്സ് തകരണം എങ്കില്‍, അതിനു മതിയായ കാരണം ഉണ്ടാകണമല്ലോ?” ഇന്ദുലേഖ കൌതുകത്തോടെ പറഞ്ഞു.
“കാരണമുണ്ട് മാഡം. ഇന്നലെ രാത്രിയാണ് ഞാന്‍ ഇവിടെ വാടകയ്ക്ക് എടുത്ത എന്റെ വീട്ടിലേക്ക് താമസിക്കാനായി എത്തിയത്. വരുന്ന വഴി സിറ്റിയുടെ പ്രാന്ത പ്രദേശത്ത് വച്ച് ഞാനൊരു ആക്സിഡന്റ് കണ്ടു.