“ലോറി എതിര്‍ ദിശയിലൂടെ വന്ന ബൈക്കിനെ ചെന്നിടിക്കുന്നത് ചിലരൊക്കെ കണ്ടിരുന്നു. ആ നായിന്റെ മോന്‍ പണി നേരെ ചൊവ്വേ ചെയ്യാതെയാണ് പോയത്. അസീസ് മരിച്ചുമില്ല. പോലീസിന്റെ ശ്രദ്ധയില്‍ പെടുത്താനാണ് അവള്‍ ഈ ഫീച്ചര്‍ ചെയ്തത്. പക്ഷെ അവളുടെ ഫീച്ചര്‍ വരുന്നതിനും മുന്‍പേ എ സി പി ഇന്ദുലേഖ ഈ അപകടം അന്വേഷിക്കാന്‍ പൌലോസിനു നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. സംഗതി പുലിവാല്‍ ആകുന്ന ലക്ഷണമാണ്. ആ നായിന്റെ മോന്‍ യാതൊരു സ്വാധീനത്തിനും വഴങ്ങുന്നവന്‍ അല്ല..എന്തെങ്കിലും ഉടനടി ചെയ്യണം” അര്‍ജ്ജുന്‍ ആശങ്കയോടെ കൂട്ടുകാരെ നോക്കി.
“നീ പേടിക്കണ്ട. ആ വണ്ടി കണ്ടെത്തിയാല്‍ അല്ലെ അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റൂ. അവന്‍ പണി നടത്തി എപ്പോഴേ മംഗലാപുരത്ത് എത്തിക്കഴിഞ്ഞു. വണ്ടിയുടെ നമ്പര്‍ പ്ലേറ്റില്‍ കൊടുത്തിരുന്ന നമ്പര്‍ റോംഗ് ആണ്. ആ നമ്പര്‍ തേടി പൌലോസ് പോയാല്‍ ചെന്നെത്തുന്നത് വേറെ വല്ലയിടത്തും ആയിരിക്കും. നമ്മള്‍ പേടിക്കേണ്ടത് അസീസിനെ ആണ്. അവന്‍ ജീവനോടെ ഉണ്ടെന്നുള്ളതാണ് നമ്മുടെ പ്രശ്നം. ആ കള്ളപ്പാണ്ടി നേരെ ചൊവ്വേ പണി ചെയ്തിരുന്നെങ്കില്‍ ആ തലവേദനയും ഉണ്ടാകില്ലായിരുന്നു. അസീസ് ജീവിച്ചിരിക്കാന്‍ പാടില്ല. അവനെ തട്ടണം..ഉടന്‍” സ്റ്റാന്‍ലി ആലോചനയോടെ പറഞ്ഞു.
“അതെ..ലോറി ഏതാണ് എന്ന് പോലീസ് കണ്ടുപിടിക്കാന്‍ പോകുന്നില്ല. അക്കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ട. പക്ഷെ അസീസ്, അവന്‍ ജീവനോടെ ഇരുന്നാല്‍ പ്രശ്നമാണ്. കള്ളപ്പന്നി പൌലോസ് അവനു പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവന്‍ ജീവനോടെ ആശുപത്രിയില്‍ നിന്നും പുറത്ത് വരാന്‍ പാടില്ല. അതിനുള്ള വഴിയാണ് നമ്മള്‍ നോക്കേണ്ടത്” മാലിക്ക് പറഞ്ഞു.
“വഴിയുണ്ട്…” അര്‍ജ്ജുന്‍ ആലോചനയോടെ പറഞ്ഞു.
“വളരെ കരുതലോടെ വേണം ചെയ്യേണ്ടത്. നമ്മളാണ് ഇതിന്റെ പിന്നിലെന്ന് ആ നായിന്റെ മോള്‍ക്ക് ഉറപ്പായും സംശയം കാണും. പൌലോസ് അതറിഞ്ഞാല്‍, നമ്മളിലേക്ക് എത്താനുള്ള വഴി ഉണ്ടാക്കാന്‍ മാത്രമേ അയാള്‍ ശ്രമിക്കൂ. അതുകൊണ്ട് ഒരു കാരണവശാലും അബദ്ധം സംഭവിക്കരുത്. എന്താണ് നിന്റെ പ്ലാന്‍?” മാലിക്ക് ചോദിച്ചു.
“ആശുപത്രിയില്‍ വച്ച് അവനൊരു സയനൈഡ് ഇന്‍ജക്ഷന്‍..അതിനു നമുക്കൊരു ഡോക്ടര്‍ വേണം..” അര്‍ജ്ജുന്‍ പറഞ്ഞു.
“ഡോക്ടറെ എന്തായലും കൊച്ചിയില്‍ നിന്നും വേണ്ട. നീ അച്ഛന് ഫോണ്‍ ചെയ്ത് പറ്റിയ ഒരാളെ ഉടന്‍ ഇങ്ങോട്ട് അയയ്ക്കാന്‍ പറ. ഏതെങ്കിലും കാരണവശാല്‍ അവന്‍ പോലീസ് പിടിയിലായാല്‍, നമ്മുടെ പേര് പറയാന്‍ പാടില്ല. അങ്ങനെ ആരെ എങ്കിലും മാത്രമേ ഈ പണി ഏല്‍പ്പിക്കാവൂ..” സ്റ്റാന്‍ലി പറഞ്ഞു.
“ഡോക്ടര്‍ക്ക് പകരം നേഴ്സ് ആയാലോ? അതല്ലേ കൂടുതല്‍ സുരക്ഷിതം?” മാലിക്ക് ചോദിച്ചു.
“ഏത് നേഴ്സ്?” അര്‍ജ്ജുന്‍ ചോദ്യഭാവത്തില്‍ അവനെ നോക്കി.
“ഒക്കെയുണ്ട്. കാര്യം നടന്നാല്‍ പോരെ? അവളെ ഞാന്‍ വരുത്താം. എടാ നമ്മുടെ നാദിയ..മറന്നുപോയോ അവളെ..” മാലിക്ക് ചോദിച്ചു.
“ഓ..നാദിയ….ഞാന്‍ അവളെ അങ്ങ് മറന്നിരുന്നു..വരട്ടെ..അവളെ ഒന്ന് ടേസ്റ്റ് ചെയ്തിട്ട് കുറെ നാളായി” സ്റ്റാന്‍ലി ഉത്സാഹത്തോടെ പറഞ്ഞു.
“നാളെ അവള്‍ വന്നു പണി നടത്തിയിട്ട് പോകും..ക്ലീനായി..” മാലിക്ക് സ്വയമെന്ന പോലെ പറഞ്ഞു.
“പോകുന്നതിനു മുന്‍പ് അവളുടെ ഭര്‍ത്താവ് നാട്ടില്‍ ഇല്ലാത്തതിന്റെ വിഷമം നമുക്കൊന്ന് തീര്‍ത്ത് കൊണ്ടുക്കണ്ടേടാ അളിയാ” അര്‍ജ്ജുന്‍ ചോദിച്ചു.
“അതൊക്കെ ആകാം..ആദ്യം കാര്യം നടക്കട്ടെ” മാലിക്ക് പറഞ്ഞു.
————————-
ലേക്ക്ഷോര്‍ ആശുപത്രിയുടെ മുന്‍പില്‍ വന്നു നിന്ന ഓട്ടോയില്‍ നിന്നും നഴ്സിംഗ് വേഷമണിഞ്ഞ നാദിയ പുറത്തിറങ്ങി. മുപ്പത് വയസു പ്രായമുള്ള വടിവൊത്ത ശരീരമുള്ള സുന്ദരിയായിരുന്നു അവള്‍. അവള്‍ നേരെ റിസപ്ഷനില്‍ ചെന്ന് ഹായ് പറഞ്ഞ ശേഷം ഉള്ളിലേക്ക് കയറി. അസീസിന്റെ മുറിയുടെ നമ്പര്‍ അറേബ്യന്‍ ഡെവിള്‍സ് അവള്‍ക്ക് നല്‍കിയിരുന്നു. അവള്‍ ലിഫ്റ്റില്‍ കയറി അസീസ് കിടക്കുന്ന ഫ്ലോറില്‍ എത്തി.