“ഒടുക്കത്തെ ഭാഗ്യമാണ് അവള്‍ക്ക്. ഞാനും അവള്‍ കാരണം ഡെവിള്‍സിനെ കഴിവില്ലാത്തവര്‍ എന്ന് ധരിച്ചിരുന്നു. പക്ഷെ അവന്മാരുടെ ശരിയായ ചരിത്രം ഈ അടുത്തിടെ ആണ് ഞാന്‍ അറിയുന്നത്. കൊച്ചിയല്ല, കേരളത്തില്‍ അവന്മാരെപ്പോലെ കൊടും ക്രിമിനലുകള്‍ വേറെ ഇല്ല. ആ അവരുടെ കൈയില്‍ നിന്നും രണ്ട് തവണ രക്ഷപെടുക എന്ന് പറഞ്ഞാല്‍ ചില്ലറ ഭാഗ്യമൊന്നുമല്ല..” രവീന്ദ്രന്‍ മദ്യം സിപ് ചെയ്യുന്നതിനിടെ പറഞ്ഞു.
“അതെ സാറേ..അവര്‍ക്ക് ആദ്യമായാണ് ഇതുപോലെ ഒരു തോല്‍വി ഉണ്ടാകുന്നത്. അതുമൊരു സാദാ പെണ്ണിന്റെ മുന്‍പില്‍. അവന്മാര്‍ക്ക് വാശി കൂടിയിരിക്കുകയാണ്. എന്ത് വില കൊടുത്തും അവളെ പൊക്കിക്കൊണ്ട് പോകാന്‍ തന്നെയാണ് അവരുടെ തീരുമാനം. ഇത്തവണ അവര്‍ക്ക് പിഴയ്ക്കില്ല. പൌലോസ് ഇവിടെ നിന്നും പോകാനായി കാത്തിരിക്കുകയായിരുന്നു അവര്‍. അതുകൊണ്ട് ഏതു സമയവും അവരിവിടെ എത്താം. എത്തിയാല്‍ പിന്നെ അവളെ നിങ്ങള്‍ക്ക് ഒരിക്കലും കിട്ടില്ല..അവര്‍ മതിവരുന്നത് വരെ ഉപയോഗിച്ചിട്ടു വല്ലവര്‍ക്കും വില്‍ക്കും..വിറ്റാല്‍ ലക്ഷങ്ങള്‍ അല്ല, കോടികള്‍ തന്നെ കൊടുക്കാന്‍ ആള് കാണും..അത്രയ്ക്ക് പീസല്ലേ പെണ്ണ്”
ദിവാകരന്‍ ആര്‍ത്തിയോടെ അയാളെ നോക്കി. അവന്റെ മനസ്സില്‍ കണക്കുകൂട്ടലുകള്‍ നടക്കുകയായിരുന്നു. ദിവ്യയെ നഷ്ടപ്പെടുത്തിക്കൂടാ. അവളെ തനിക്ക് വേണം. തന്ത്രപൂര്‍വ്വം സ്നേഹം നടിച്ച് വീണ്ടും അവിടെ കയറി കൂടണം. ചേട്ടനെ കൈയിലെടുക്കാന്‍ എളുപ്പമാണ്. ചേച്ചിയെ മെരുക്കാന്‍ അല്‍പം പാട് പെടേണ്ടി വരും. പെണ്ണ് അന്ന് എന്തിനും തയാറായാണ് രാത്രി തന്നെ വിളിച്ചത്. അതുകൊണ്ട് അവളെ വളയ്ക്കാന്‍ വലിയ പ്രയാസം ഉണ്ടാകില്ല. ഹാ..ഓര്‍ത്തപ്പോള്‍ അയാളുടെ രക്തം ചൂടായി.
“എന്നാടോ ദിവാകരാ ഒരാലോചന..താന്‍ ഇവിടെങ്ങുമല്ലേ?” രവീന്ദ്രന്‍ അയാളുടെ ഭാവം കണ്ടു ചോദിച്ചു.
“ദിവാകരന്‍ ചേട്ടന്‍ ഡെവിള്‍സ് അവളെ പൊക്കുന്നതിനു മുന്‍പ് എന്ത് കുതന്ത്രമാണ് പ്രയോഗിക്കേണ്ടത് എന്ന ചിന്തയിലാണെന്ന് തോന്നുന്നു” മൊയ്തീന്‍ പറഞ്ഞു. ദിവാകരന്‍ ചമ്മലോടെ ഇരുന്നപ്പോള്‍ മറ്റു രണ്ടുപേരും ചിരിച്ചു. രവീന്ദ്രന്റെ മനസിലും ദിവ്യയുടെ വെളുത്തു കൊഴുത്ത ദേഹമായിരുന്നു. അവളെ എങ്ങനെയും തന്റെ കിടപ്പറയില്‍ എത്തിക്കണം. അതിനു വേണ്ടിവന്നാല്‍ തന്റെ മകന്റെ സഹായം തന്നെ തേടണം. അവന്‍ അത്ര നല്ലപുള്ളി ഒന്നുമല്ല. അയാള്‍ കണക്കുകൂട്ടി.
——————–
നാലുമണിയോടെ പൊതു ശ്മശാനത്തിലേക്ക് നീങ്ങിയ ആ ആംബുലന്‍സിന്റെ ഉള്ളില്‍ മീനയുടെ മൃതദേഹം മുഖം മൂടാതെ കിടത്തിയിരുന്നു. അവളുടെ ശരീരത്തിന്റെ മേല്‍ ഡോണ വച്ച ഒരൊറ്റ പൂച്ചെണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സമൂഹത്തിലെ തള്ളപ്പെട്ട വര്‍ഗ്ഗത്തിന്റെ വക്താവായ മീനയുടെ മരണം ആര്‍ക്കും ഒരു വലിയ സംഭവമല്ലല്ലോ. ആ ശരീരത്തില്‍ മുഖം അമര്‍ത്തി അസീസ് കിടപ്പുണ്ടായിരുന്നു. ആംബുലന്‍സില്‍ അവനെ കൂടാതെ ഡോണയും വാസുവും അസീസിന്റെ സെക്യൂരിറ്റിക്ക് ഇട്ടിരുന്ന പോലീസുകാരും മാത്രമേ ഉള്ളായിരുന്നു.
ശ്മശാനത്തില്‍ ആംബുലന്‍സ് എത്തി നിന്നപ്പോള്‍ ശരീരം വയ്ക്കാനുള്ള സ്ട്രെച്ചറുമായി ജോലിക്കാര്‍ എത്തി. മീനയുടെ ദേഹം അതിലേക്ക് അവര്‍ ഇറക്കി വച്ചു. അസീസ് അലമുറയിട്ടു കരഞ്ഞുകൊണ്ട് അവളുടെ മുഖത്ത് തെരുതെരെ ചുംബിച്ചു. പ്രേമിച്ചു വിവാഹം കഴിച്ചു എന്ന കാരണം കൊണ്ട് അവളുടെ മാതാപിതാക്കള്‍ മരിച്ചിട്ട് പോലും എത്തിയിരുന്നില്ല. അസീസിന്റെ വീട്ടുകാരും അതെ നിലപാടില്‍ തന്നെ ആയിരുന്നു. അവരുടെ അയലത്തുകാരില്‍ ചിലര്‍ വീട്ടില്‍ ശരീരം വച്ചപ്പോള്‍ വന്നു കണ്ടിട്ട് പോയി എങ്കിലും ഉള്ളിന്റെ ഉള്ളില്‍ വേശ്യാവൃത്തി നടത്തിയിരുന്ന അവളോട് എല്ലാവര്‍ക്കും പുച്ഛമായിരുന്നു.
“ബോഡി കൊണ്ട് പോട്ടെ” ഒരു ജോലിക്കാരന്‍ വാസുവിനെയും ഡോണയെയും നോക്കി ചോദിച്ചു.
“എന്റെ മീനു..എന്റെ പൊന്നുമോളെ..നീ എന്നെ വിട്ടിട്ടു പോവാണോ..അയ്യോ എന്നെ തനിച്ചാക്കി നീ പോകല്ലേ..എന്റെ ചക്കരെ.എന്റെ മുത്തെ..”
അസീസ് ഭ്രാന്തനെപ്പോലെ അവളെ തെരുതെരെ ചുംബിച്ചു. വാസുവിനും കൂടെ നിന്ന പോലീസുകാര്‍ക്കും പോലും കണ്ണീര്‍ തടയാന്‍ കഴിഞ്ഞില്ല. അവന്റെ ദുഖത്തിന്റെ ആഴം അവരുടെ മനസിനെ തകര്‍ത്തിരുന്നു.