ഓട്ടോഗ്രാഫ് [Arrow]

Posted by

” കമലേ, ഒരു മോന്ത വെള്ളം ഇങ് എടുത്തോ. പിന്നെ ആ മേശപ്പുറത്ത് ഇരിക്കുന്ന പെട്ടിയും “

മുത്തശ്ശി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു, അതിന് ശേഷം എന്നെ നോക്കി തുടർന്നു

“മോൻ ഏതാ?, പേര് എന്താ?? “

“ആരോമൽ “

” ആരോമൽ എപ്പോഴാ ഇതിന്റെ അകത്തു കയറിയെ “

” അത്…. പിന്നെ ഞാൻ…. മതില് ചാടി…. “

ഞാൻ തലചൊറിഞ്ഞു മടിച്ചു മടിച്ചു പറഞ്ഞു. അത് കേട്ട് മുത്തശ്ശി പൊട്ടിച്ചിരിച്ചു.

” പേരക്ക പറിക്കാനാണോ ഇത്ര കഷ്ട്ടപ്പെട്ടു മതില് ചാടി വന്നേ?? ”
ചിരിക്ക് ഇടയിൽ മുത്തശ്ശി ചോദിച്ചു. ഞാൻ ഒന്ന് ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.

“ഇനി പേരക്ക വേണമെന്ന് തോന്നുമ്പോൾ മതിൽ ചാടി കാലൊന്നും പൊട്ടിക്കണ്ട, ആ ഗെയിറ്റ് വഴി കയറി വന്നാ മതി. “

പുഞ്ചിരിച്ചുകൊണ്ട് മുത്തശ്ശി അത് പറഞ്ഞപ്പോൾ ഇവരെ ആണോ ഇത്ര നാൾ ഞങ്ങൾ പേടിയോടെ നോക്കിയിരുന്നേ എന്ന് ഓർത്ത് പോയി. അപ്പോഴേക്കും അകത്തു നിന്നും ജോലിക്കാരി ഒരു കൊച്ചു മോന്ത വെള്ളവും കൂടെ ഒരു ചെറിയ പെട്ടിയുമായി വന്നു. കൂടെ ഏകദേശം എന്റെ പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയും, ആമി. അങ്ങനെയാണ് ഞാൻ ആദ്യമായി അവളെ കാണുന്നത്. അന്ന് അവളെ ഞാൻ അങ്ങനെ ശ്രദ്ധിച്ചൊന്നും ഇല്ല. അല്ലേലും ഒരു ആറാം ക്ലാസ്സ്‌ കാരന് പെൺകുട്ടികളോട് ഒന്നും താല്പര്യം തോന്നില്ലല്ലോ.

മുത്തശ്ശി വെള്ളം വാങ്ങി എനിക്ക് തന്നു. ഞാൻ ഒറ്റ വലിക്ക് അത് കുടിച്ചു തീർത്തു.

“ആരോമലേ ചെറിയ ഒരു നീറ്റൽ ഉണ്ടാവും എന്നാലും പെട്ടന്ന് മുറിവ് കരിയും “

മുത്തശ്ശി അത് പറഞ്ഞപ്പോൾ എന്താ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസിലായില്ല. ഞാൻ നോക്കുമ്പോൾ ആ പെട്ടിയിൽ നിന്ന് ഒരു വെള്ള പൊടി എടുത്ത് എന്റെ കാലിലെ മുറിവിൽ ഇട്ടു. ആ ഒരു നിമിഷം കൊണ്ട് ഞാൻ ഈരേഴു പതിനാലു ലോകവും കണ്ട്. അമ്മാതിരി പോകച്ചിൽ.

” നീറ്റൽ മാറിയോ ആരോമലേ?? ”
മുത്തശ്ശിയുടെ ചോദ്യത്തിന് മാറി എന്ന അർഥത്തിൽ ഞാൻ തല ആട്ടി.

” ഇനി ഇടക്കൊക്കെ ഇവിടേക്ക് വരണം കെട്ടോ”

” വരാം “

അപ്പോ മുത്തശ്ശി ആമിയെ മുത്തശ്ശിയോട് ചേർത്തു നിർത്തി പിന്നെ എന്നെ നോക്കി പറഞ്ഞു.

” ഇത് എന്റെ കൊച്ചു മോൾ അഭിരാമി. ആമി എന്ന് വിളിക്കും. ഇവരെ ല്ലാം അങ്ങ് ബോംബായിൽ ആ. അവധിക്ക് ഇവിടെ നിൽക്കാൻ വന്നതാ “

“അയ്യേ മുത്തശ്ശി, ബോംബെ അല്ല, ബാംഗ്ലൂർ ആ ഞങ്ങൾ. ഈ മുത്തശിക്ക് ഒന്നും അറിയില്ല “

Leave a Reply

Your email address will not be published. Required fields are marked *