ഓട്ടോഗ്രാഫ് [Arrow]

Posted by

ഓട്ടോഗ്രാഫ്
Autograph | Author : Arrow

(എന്റെ ആദ്യ കഥ ആമ്പൽകുളത്തിന് ഞാൻ പ്രതീക്ഷിച്ചതിലും വലിയ സ്വീകാരിത ആണ് നിങ്ങളുടെ തന്നെ അത്‌ കൊണ്ട് തന്നെ യാണ് രണ്ടാമത് ഒരു കഥ ഇടാൻ വൈകിയത്. ഈ കഥ നിങ്ങളുടെ പ്രേതീക്ഷക്ക് ഒത്ത് ഉയരുമോ എന്ന് എനിക്കറിയില്ല. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ (അത്‌ നല്ലതാണേലും ചീത്ത ആണേലും ) രേഖപ്പെടുത്തും എന്ന വിശ്വസത്തോടെ

ആരോ ?)

ഓട്ടോഗ്രാഫ്

“എന്താടാ ഒരുമാതിരി പൊട്ടനെ പോലെ തനിയെ ഇരുന്ന് ചിരിക്കുന്നെ “

എന്റെ ചിരി കണ്ടിട്ടാവണം അവൻ അങ്ങനെ ചോദിച്ചേ.

” സന്തോഷം വന്നിട്ട്, എന്തേയ് “

അവന്റെ ചോദ്യം പിടിക്കാഞ്ഞിട്ട് എന്നോണം ഞാൻ മറുപടി കൊടുത്തു.

” അതെന്താ ഇത്ര സന്തോഷിക്കാൻ?? വല്ല നിധിയും കളഞ്ഞു കിട്ടിയോ?? “

” കിട്ടി മോനേ, നല്ല ഒന്നാതരം നിധി. നാലുകൊല്ലം മുൻപ് എനിക്ക് നഷ്ട്ടമായ നിധി “

അത് പറയുമ്പോൾ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അത് അവന് മനസിലായിട്ടാവണം ഉടൻ വന്നു അടുത്ത ചോദ്യം.

” എന്തോ വമ്പൻ കോൾ ആണാല്ലോ, തെളിച്ചു പറ ബിലാലെ “

” അതൊക്കെ ഞാൻ വന്നിട്ട് പറയാം “

ഇത്രയും പറഞ്ഞ് ഞാൻ എന്റെ ബാഗ് എടുത്ത് തോളിൽ ഇട്ടു.

” വന്നിട്ടു പറയാന്നോ??? നീ ഇത് എവിടെ പോണു??”

” ഇനിയുള്ള രണ്ട് പിരീഡും ജാവ അല്ലേ. ഞാനൊന്നും ഇല്ല ആ തള്ളയുടെ കത്തി കേൾക്കാൻ. ഞാൻ പോകുവാ “

ഇത്രയും പറഞ്ഞ് ഞാൻ ക്ലാസിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ അവൻ മാത്രമല്ല, ക്ലാസ്സിൽ ഉണ്ടായിരുന്ന സകലമാന പേരും എന്നെ വായും പൊളിച്ചു നോക്കി ഇരിക്കുന്നുണ്ടായിരുന്നു.

എങ്ങനെ അത്ഭുതപ്പെടാതിരിക്കും കോളേജിലെ തന്നെ അൽ-പഠിപ്പി, കഴിഞ്ഞ എല്ലാ സെമസ്റ്ററുകളിലും 100 ശതമാനം അറ്റന്റൻസും ഉണ്ടായിരുന്ന ഈ ഞാൻ, ക്ലാസ്സ്‌ കട്ട് ചെയ്യുന്നു എന്ന് കേൾക്കുമ്പോൾ, അവർ അത്ഭുതപ്പെട്ടില്ലങ്കിലേ അത്ഭുതം ഉള്ളൂ അല്ലേ.

ക്ലാസ്സിൽ നിന്ന് ഇറങ്ങി ബൈക്ക് എടുത്ത് വീട്ടിലേക്ക് പോരുമ്പോൾ, കഴിഞ്ഞ നാലു കൊല്ലങ്ങൾക്ക് മുൻപ് എനിക്ക് നഷ്ട്ടപ്പെട്ടു എന്ന് കരുതിയിരുന്ന ആ പഴയ എന്നെ തിരിച്ചു കിട്ടിയ പോലെ എനിക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *