എയ്ഡ്‌സ്….. “
അവൾ വീണ്ടും നിയന്ത്രണം വിട്ട് കരഞ്ഞു. എനിക്ക് എന്റെ ചെവികളെ വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എന്റെ ആമി….
“ആമി ഇതൊക്കെ നീ വെറുതെ പറഞ്ഞതല്ലേ???, എല്ലാം നുണയല്ലേ???”
എന്നിൽ നിന്നും വന്ന തേങ്ങൽ അടക്കിക്കൊണ്ട് അവളോട് ചോദിച്ചു. കരഞ്ഞു കൊണ്ട് എന്നെ നോക്കിയതല്ലാതെ അവൾ ഒന്നും പറഞ്ഞില്ല.
“നിനക്ക് എന്തായാലും എനിക്ക് കുഴപ്പം ഇല്ല, നീ എന്റെ പെണ്ണാ അത് ആരൊക്കെ എന്ത് പറഞ്ഞാലും, എന്ത് വന്നാലും നമുക്ക് ഒരുമിച്ച് നേരിടാം വാ ആമി “
ഞാൻ അവളുടെ കൈയിൽ മുറുകെ പിടിച്ചാണ് ഇത്രയും പറഞ്ഞത്. ആമി എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് ആ കൈകൾ വിടീച്ചു. കണ്ണീരിന്റെ നനവുള്ള ചിരി.
“വേണ്ട, രോമാ നീ പൊയ്ക്കോ. ഈ ട്രെയിൻ വിടുന്നതിനു മുൻപ് നീ പോണം. “
“ഇല്ല ഞാൻ, നീ ഇല്ലാതെ എവിടേക്കും പോണില്ല”
അത് പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു പോയിരുന്നു.
“അതല്ല രോമാ നീ പോണം, ഞാൻ കാരണമാ നിന്റെ ജീവിതം നശിച്ചത് എന്ന് നിന്റെ അമ്മ പറയുന്നത് കേൾക്കാൻ എനിക്ക് ഇട വരരുത്. ആ അമ്മയുടെ ശാപം കൂടി ഏൽക്കാൻ എനിക്ക് വയ്യ രോമാ. “
അവൾ എന്നെ ദയനീയമായി നോക്കി. അന്ന് ആ ആക്‌സിഡന്റ് ഉണ്ടായ അന്ന് എന്നെ നോക്കിയ പോലെ. ആ കണ്ണുകളെ അങ്ങനെ കാണാനുള്ള ത്രാണി എനിക്ക് ഇല്ലായിരുന്നു.
“പെണ്ണേ ഞാൻ എങ്ങനെയാ നിന്നെ ഇട്ടിട്ടു…. നിനക്ക് എന്നെ ഇഷ്ടമല്ലേ…..? “
“വേണ്ട, കൂടുതൽ ഒന്നും നീ ചോദിക്കരുത്. ഞാൻ തകർന്നു പോവും. നീ ഈ ട്രെയിൻ വിടുന്നതിനു മുന്നേ ഇവിടുന്ന് പോണം, തിരിഞ്ഞു നോക്കാതെ നീ പോവുന്നത് കണ്ടിട്ട് വേണം എനിക്ക് ഇവിടുന്ന് പോവാൻ. എന്റെ ജീവിതത്തിൽ നിന്ന് നീ പോയി എന്ന് എനിക്ക് ആശ്വസിക്കണം”
ഞാൻ എന്തോ പറയാൻ വന്നു എങ്കിലും അവൾ എന്റെ വാ പൊത്തിപിടിച്ചു.
“വേണ്ട രോമാ, ഒന്നും പറയണ്ട, ഇത് എന്റെ അവസാന ആഗ്രഹമാണ്. നീ ഇത് സാധിച്ചു തന്നം. തന്നെ പറ്റൂ”
ആ വാക്കുകൾക്ക് വല്ലാത്ത ദൃഢത ഉണ്ടായിരുന്നു. ഞാൻ ആ അഴികൾക്ക് ഇടയിലൂടെ അവളുടെ കണ്ണുകളെ ഒന്ന് കൂടി ചുംബിച്ചിട്ട് തിരികെ നടന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്, അവളെ തിരിഞ്ഞു നോക്കണമെന്നുണ്ട് അതിനു ധൈര്യം ഇല്ലാതെ അങ്ങനെ നടന്നു നീങ്ങുമ്പോൾ അന്ന് എന്നെ മൂടിയ അതേ നിർവികാരത എന്നിൽ വീണ്ടും നിറഞ്ഞുവോ??????