“സ്കൂളിലേക്ക് പോവാം ആദ്യം”
Up സ്കൂളും ഹൈ സ്കൂളും ഒരേ കോംബൗണ്ടിൽ ആണെങ്കിലും ഒരു കൊച്ചു മതിൽ കൊണ്ട് രണ്ടായി തിരിച്ചിട്ടുണ്ട്. ഞങ്ങൾ ആദ്യം up സ്കൂളിലേക്ക് ആണ് പോയത്. ഞങ്ങൾ പഠിച്ചിരുന്ന ഓടിട്ട കെട്ടിടങ്ങൾ എല്ലാം പോയിരിക്കുന്നു. രണ്ടും മൂനും നിലകളുള്ള കെട്ടിടങ്ങൾ, ക്ലാസ്സ് മുറികൾ. ഓരോ ക്ലാസും ഓരോ ആർട്ട് ഗാലറി ആണെന്ന് തന്നെ പറയാം. A ഫോർ ആപ്പിൾ b ഫോർ ബോൾ തുടങ്ങി 26 അക്ഷരങ്ങളും അതിനു അനുസരിച്ചുള്ള ചിത്രങ്ങളും ക്ലാസ്സ് ന്റെ ചുമരിൽ വരച്ചു വെച്ചിരിക്കുന്നു. അവിടെ ഉണ്ടായിരുന്ന മാവും ആലും പേരയും എല്ലാം മുറിച്ചു മാറ്റിയിട്ട് ഏതോ അലങ്കാരചെടികൾ വെച്ച് പിടിപ്പിച്ചു. ഞങ്ങൾ പഠിച്ചിരുന്ന സ്കൂൾ ആണെന്ന് ഓർമ്മിപ്പിക്കുന്ന ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല. എല്ലാം മാറി. അല്ലേലും ആരോ പറഞ്ഞപോലെ മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം ആണല്ലോ.
പക്ഷെ ഹൈ സ്കൂളിന് രണ്ടുമൂന് കെട്ടിടങ്ങൾ കൂടുതൽ വന്നു എന്നതല്ലാതെ വേറെ വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല.
” ഡാ മറ്റേത് കിട്ടുവാണേൽ പറയണേ ”
സ്കൂളിനെ നോക്കി നിന്ന എന്നോട് അവൾ പറഞ്ഞു. അവൾ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല.
“എന്താ??? “
” അല്ല നൊസ്റ്റാൾജിയ കിട്ടുവാണേൽ എന്നോടും കൂടെ പറയണം എന്ന് പറഞ്ഞതാ “
“Oh ചളി !!!”
ഞങ്ങൾ ചിരിച്ചു കൊണ്ട് അവിടെ ഒന്ന് കറങ്ങി. ഞങ്ങളെ പഠിപ്പിച്ച ഒന്ന് രണ്ട് അധ്യാപകർ അവിടെ ഇപ്പോഴും ഉണ്ട്. അവരെ കണ്ടു സംസാരിച്ചു. പിന്നെ ഞങ്ങൾ ഞങ്ങളുടെ പത്താം ക്ലാസ്സ് റൂം പുറത്ത് നിന്ന് കണ്ടു. വർക്കിംഗ് ഡേ ആയത് കൊണ്ട് ക്ലാസ്സിൽ കുട്ടികൾ ഒക്കെ ഉണ്ട്.
ലൈബ്രറിക്കും വലിയ മാറ്റം ഒന്നും ഇല്ല. കമ്പ്യൂട്ടറൈസ് ചെയ്തു, ഷെൽഫുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഞങ്ങൾ അവിടെ എത്തിയപ്പോൾ പഴയത് പോലെ തന്നെ ആരും അവിടെ ഉണ്ടായിരുന്നില്ല. ലൈബ്രെറിയൻ പോലും.
“ആമി, എനിക്ക് നൊസ്റ്റാൾജിയ കിട്ടി ”
എന്റെ അടുത്ത് നിന്നിരുന്ന അവളോട് ഒന്ന് കൂടെ ചേർന്നു നിന്ന് ഞാൻ പറഞ്ഞു.
“എന്താ?? “
“ഒരു കൊലുസിന്റെ നൊസ്റ്റാൾജിയ “
ഞാൻ അത് പറഞ്ഞപ്പോൾ പെണ്ണ് നാണം കൊണ്ട് ഒന്ന് തുടുത്തു. ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി. ആ കണ്ണുകൾ എന്തിനോ വേണ്ടി കൊതിച്ചുവോ? എനിക്ക് എന്റെ നിയന്ത്രണം വിട്ടു. അവളെ കെട്ടിപ്പിടിച്ചു ആ പവിഴചുണ്ടുകൾ ചപ്പി വലിച്ചു. അതിനു കൊതിച്ചിരുന്ന പോലെ എന്നേക്കാൾ ആവേശത്തിൽ അവൾ എന്നിലേക്ക് പടർന്നു. എന്റെ മുഖം മുഴുവൻ അവളുടെ ചുണ്ടുകൾ ഓടി നടന്നു. ഞാൻ അവളെ എന്നിലേക്ക് പരമാവധി ചേർത്തു പിടിച്ചു, എന്റെ കൈക്കുള്ളിൽ നിന്ന് ഇനി ഒരിക്കലും അവൾ ദൂരേക്ക് പോകരുത് എന്ന വാശി ഉള്ളത് പോലെ. അവൾക്ക് പഴയ മുല്ല പൂവിന്റെ അതേ ഗന്ധം. എന്റെ മുഖം ഞാൻ അവളുടെ കഴുത്തിൽ ഉരസി.