ഇവടെ +1 ന് ചേർന്നു. പക്ഷെ അത് പഴയ ആരോമൽ ആയിരുന്നില്ല. ഒരുപാട് മാറിയിരുന്നു, ഞാൻ ആരോടും അതികം സംസാരിക്കാതെയായി, ഫുൾടൈം വീട്ടിൽ കുത്തിയിരുന്ന് ബുക്ക് വായിക്കുകയോ പഠിക്കുകയോ ചെയ്യും. ചുരുക്കി പറഞ്ഞാൽ ആമിയുടെ ശീലങ്ങൾ ഞാൻ സ്വീകരിച്ചു. അതിലൂടെ അവൾ എന്റെ ഒപ്പം ഉണ്ടെന്ന് എന്നെ തന്നെ വിശ്വസിപ്പിക്കുക അല്ലായിരുന്നോ ഞാൻ.
എന്തായാലും എന്റെ മാറ്റം വീട്ടുകാർക്ക് വളരെ ഇഷ്ട്ടപ്പെട്ടു. കാരണം + 2 ഫുൾ മാർക്കോടെ ഞാൻ പാസ്സ് ആയി. നമ്പർ one കോളേജിൽ തന്നെ അഡ്മിൻ നേടി. കഴിഞ്ഞ രണ്ട് ഇയറിലും നല്ല മാർക്ക് നേടി. അങ്ങനെ നല്ല സ്മൂത്ത് ആയി പോയിക്കൊണ്ടിരിക്കുവായിരുന്നു ഇന്ന് ഉച്ച വരേ. ലഞ്ച് ബ്രേക്ക് ന്റെ സമയത്ത് ആണ് എന്റെ ഫോണിൽ ഒരു unknown നമ്പർ ൽ നിന്നുള്ള call വന്നത്.
“ഹലോ, രോമൻ അല്ലേ ”
നാല് വർഷം കഴിഞ്ഞിട്ടും ആ ശബ്ദം തിരിച്ചറിയാൻ എനിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല. ആമി.
“ആമി “
“ഡാ, നിനക്ക് എന്നെ മനസ്സിലായോ “
” മനസ്സിലാകാതെ പിന്നെ, എന്തൊക്കെ ഉണ്ട് പെണ്ണേ വിശേഷം. എന്റെ no എവിടെന്നു കിട്ടി, സുഖമാണോ നിനക്ക് “
“എടാ എനിക്ക് സംസാരിക്കാൻ ഒരു ഗ്യാപ് താ “
“Oh സോറി നീ പറ “
“അതൊക്കെ നമുക്ക് നാളെ നേരിൽ സംസാരിക്കാം. രാവിലെ 7 മണിക്ക് നീ റെയിൽവേ സ്റ്റേഷനിൽ ഉണ്ടാവണം. “
“നീ ശരിക്കും നാളെ വരുമോ?? “
” അല്ല കള്ളം, ഡാ നാളെ ഞാൻ അവിടെ വരുമ്പോൾ നിന്നെ കണ്ടില്ലേൽ ആണ് അറിയാൻ പോണേ !! അപ്പൊ ഇനി എല്ലാം നാളെ നേരിൽ bye “
ഇത്രയും ആയിരുന്നു അവൾ പറഞ്ഞത് അതോടെ പഴയ ആരോമൽ പുറത്ത് വന്നിരിക്കുന്നു അല്ല ആമിയുടെ രോമൻ.
“ആരോ, ഡാ ബുക്കും തുറന്ന് വെച്ച് എന്ത് സ്വപ്നം കാണുവാ?? “
അമ്മ ചായയും കൊണ്ട് വന്നപ്പോഴാണ്, ഓർമ്മകളിൽ നിന്ന് ഞാൻ ഉണർന്നത്. അമ്മയെ നോക്കി ഒരു വളിച്ച ചിരി ചരിച്ചു. അമ്മ എന്നെ ഒരു പ്രതേക ഭാവത്തിൽ ഒന്ന് നോക്കിയിട്ട് മുറിയിൽ നിന്ന് പോയി. എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട് ഞാനും ഈ പ്രായം കഴിഞ്ഞു വന്നതാ എന്നായിരുന്നു ആ ഭാവത്തിന്റ അർത്ഥം. ആവോ .