അങ്ങനെ എല്ലാവിധ ആഘോഷങ്ങളും കഴിഞ്ഞു.കാലവർഷം പതിവിലും നേരത്തെ എത്തി.സ്ക്കൂൾ തുറന്ന ആദ്യത്തെ ഒരാഴ്ച്ച നല്ല മഴയായിരുന്നു. അങ്ങനെ കുറേ ദിവസം പഠിപ്പും മറ്റു കാര്യങ്ങളുമായി നീങ്ങി.സ്ക്കൂളിലെ ക്ലാസും ട്യൂഷനും അതും ഇതും എല്ലാം കൂടി ആയപ്പോൾ ജിഷ ചേച്ചിയെ ഒന്നു നേരാവണ്ണം കാണാൻ കൂടി പറ്റിയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം സ്ട്രൈക്ക് കാരണം ഒരു അവധി കിട്ടി. സ്ക്കൂൾ 10 മണിക്ക് വിട്ടതും അധിക സമയമൊന്നും കറങ്ങി നടക്കാതെ നേരെ വീട്ടിലേക്കു വന്നു.അമ്മ ഇന്നലെ കറണ്ടില്ലാത്തതിനാൽ കാണാൻ പറ്റാതിരുന്ന സീരീയൽ വളരെ ശ്രദ്ധയോടെ കാണുന്നായിരുന്നു.എന്നെ കണ്ടതും
ഷീബ: എന്താടാ ഇന്ന് ക്ലാസിലെ.
ഞാൻ: ഏതോ ഒരു പാർട്ടിടെ ആരെയൊ തല്ലിന്നു പറഞ്ഞ് ഇന്ന് സമരാ.
ഷീബ: നന്നായി.എന്നാൽ സച്ചുവിനെയും വിട്ടു കാണുമല്ലോ.
ഞാൻ: ഉം.
ഷീബ: നീ ആ യൂണിഫോം അഴിച്ചിട് .ഇപ്പം തന്നെ അലക്കാം. എന്നാലേ മറ്റന്നാളേക്ക് ഉണങ്ങി കിട്ടു. ഞാൻ യൂണിഫോമൊക്കെ അഴിച്ച് വച്ച് ടീഷർട്ടും ത്രീ ഫോർത്തും ഇട്ടു.
ടി വി തുറന്ന് കാണാനിരിക്കുമ്പോഴായിരുന്നു ജിഷേച്ചി വീട്ടിലേക്ക് വന്നത്.
ചേച്ചി: എന്താടാ സ്ക്കൂളിൽ പോയില്ലെ.
ഞാൻ: പോയി വന്നതാ. സമരാ…
ചേച്ചി: ആരുടെയാ.
ഞാൻ: ആ… ഞാൻ അതൊന്നും അന്വേഷിക്കാൻ പോയില്ല.
ചേച്ചി: സമരത്തിന് എല്ലാ പിള്ളേരെയും വിടില്ലെ.
ഞാൻ: ഉം.വിടും ചിലപ്പോൾ ഉച്ചയ്ക്കായിരിക്കും വിടുന്നത്.
ചേച്ചി: ഉം. നിന്റെ അമ്മ എവിടെ.
ഞാൻ: അമ്മ പിന്നാമ്പുറത്തെങ്ങാനും കാണും.
ചേച്ചി: അതിരിക്കട്ടെ നിന്നെ ഈയിടെ തീരെ കാണാൻ കിട്ടുന്നില്ലല്ലോ.
ഞാൻ: എങ്ങനെ കിട്ടാനാ തിങ്കൾ മുതൽ വെള്ളി വരെ സ്ക്കൂളിൽ ക്ലാസ്, ശനിയും ഞായറും ട്യൂഷനും.പിന്നെ എങ്ങനെ കാണാനാ.
ചേച്ചി: ഞാനും ഒരു ട്യൂഷന്റെ കാര്യം പറയാനാ വന്നേ.
ഞാൻ: ആരുടെ ട്യൂഷൻ…
ചേച്ചി: എടാ നീ അപ്പുവിന് കുറച്ച് നേരം ട്യൂഷൻ എടുക്കുവോ.അവൻ ഒന്നും പഠിക്കുന്നില്ല.സ്ക്കൂളിൽ നിന്ന് വന്നാൽ കുളിച്ചു മാറ്റി ടി വിടെ മുന്നിൽ കുത്തിയിരിക്കും. ഞാൻ എന്തെങ്കിലും പഠിക്കാൻ പറയുമ്പോ കുറച്ചു നേരം ബുക്ക് എടുത്ത് വച്ച് പേജ് മറിച്ചിട്ടു പഠിച്ചുന്ന് പറഞ്ഞ് പിന്നെയും ടി വി കാണാനിരിക്കും. നീ കുറച്ചു നേരം അവനു ട്യൂഷൻ എടുത്താ മതി.
ഞാൻ: ഉം. ഞാൻ റെഡിയാ.
ചേച്ചി: ഷീബേച്ചിയോട് ഞാൻ ഇന്നലെ ഇതു പറഞ്ഞു. അപ്പോ ഷീബേച്ചി പറഞ്ഞു നിന്നോട് ചോദിക്കാൻ.
അപ്പോഴേക്കും അമ്മ അകത്തേക്ക് വന്നു.
ഷീബ: എന്താടി..
ചേച്ചി: ഞാൻ ഇന്നലെ ചേച്ചിയോട് പറഞ്ഞ കാര്യം ഇവനോട് ചോദിക്കാൻ വന്നതാ.
ഷീബ: ഹോ.. എടാ നീ കുറച്ചു നേരം അപ്പുവിന് ട്യൂഷൻ എടുത്ത് കൊടുക്ക്. അവൻ ഒന്നും പഠിക്കുന്നില്ല പോലും.