ആരിഫയുടെ ആദ്യരാത്രി

Posted by

എല്ലാമിഴികളും തന്റെ നേർകാണെന്ന സത്യം അവളിൽ അഭിമാനവും സന്തോഷവും
ഉളവാക്കി …..

വിഭവ സമൃദമായ ഭക്ഷണത്തെ അവഗണിക്കാനേ പാവം ആരിഫക്ക് കഴിഞ്ഞുളളു
ഉമ്മയും മായിയും ഉപ്പയും അനിയന്മാരും അവളെ നിർബന്ധിച്ചു ഭക്ഷണത്തിന്റെ
ഒരംശം പോലും ഇറക്കാൻ അവൾക്കായില്ല ……

കാത്തിരിപ്പിനൊടുവിൽ തന്റെ മാരൻ വന്നെത്തി

ഷെരീഫിന്റെ ബന്ധുക്കൾ അവളുടെ വസ്ത്രം മാറ്റി …..
ചുവന്ന സാരിയിൽ അവൾ തിളങ്ങി വിളങ്ങി ……

പത്തരമാറ്റ് തങ്കം പോലെ പരിശുദ്ദയും സുന്ദരിയുമായവൾ …

ഷെരീഫിന്റെ കൂടെ ഇരുന്നു എന്തെക്കെയോ കഴിച്ചെന്നു വരുത്തി
ഇപ്പോഴും തനിക്ക് വിശക്കുന്നില്ല …..
അതിലവൾക്കു തെല്ലും അതിശയം തോന്നിയില്ല

മറ്റെന്തെക്കെയോ ചിന്തകൾ അവളിലൂടെ കടന്നുപോയ്കൊണ്ടിരിക്കയായിരുന്നു
ഷെറിഫിക എന്തെക്കെയോ ചോദിച്ചു …..എന്താണ് മറുപടിപറഞ്ഞെതെന്നുപോലും അവൾ
ഓർക്കുന്നില്ല ….

പൂക്കളാൽ അലങ്കരിച്ച ഷെരീഫിന്റെ …..പുതിയ ഹ്യൂണ്ടായ് ക്രെറ്റ യിൽ കയറുമ്പോളാണ്
തന്റെ വാപ്പച്ചിയുടെ കണ്ണുകളിൽ നിന്ന് ഒലിച്ചിറങ്ങിയ കണ്ണീർതുള്ളികളെ അവൾ
കണ്ടത് …..
അറിയാതെ അവളുടെ കണ്ണുകളിലും ഈറനണിഞ്ഞു ……
അവളുടെ സ്റുഡന്റ്സും …..ബന്ധുക്കളും വീട്ടുകാരും ……അവൾക്കു കൈവീശി
യാത്രാനുമതി നൽകി ….
ഉമ്മ അവളെ കെട്ടിപിടിച്ചു വിതുമ്പി ….
ആനന്ദനിർബരമായ …കണ്ണീർതുള്ളികൾ ……
ഷെരീഫിനൊപ്പം കാറിന്റെ മുൻസീറ്റിൽ തന്നെ അവൾ കയറി
പുറകിൽ ഷെരീഫിന്റെ പെങ്ങന്മാരും ചേട്ടന്റെ ഭാര്യയും …….
നാത്തൂന്മാരായ അനിയത്തി കുട്ടികൾ അവളോട് കോളേജ് കാര്യങ്ങളും
വീട്ടുകാര്യങ്ങളും സംസാരിച്ചു ……സമയം പോയതവൾ അറിഞ്ഞില്ല ….
അകമ്പടി സേവിച്ചു കാറുകളും ബൈക്കും ……
മുക്കാൽ മണിക്കൂറിനടുത്തുള്ള യാത്രക്കൊടുവിൽ അവർ ഷെരീഫിന്റെ വീട്ടിലെത്തി ….

ഷെരീഫിന്റെ ഉമ്മയും പെങ്ങന്മാരും ബന്ധുക്കളും ചേർന്ന് അവളെ
ആ വലിയവീട്ടിലേക്കു സ്വീകരിച്ചു …..

Leave a Reply

Your email address will not be published. Required fields are marked *