കോട്ടയം കൊല്ലം പാസഞ്ചർ 11 [ഉർവശി മനോജ്]

Posted by

“എല്ലാവരുടെ മുന്നിലും ഒറ്റപ്പെടുന്നു എന്നൊരു തോന്നൽ .. മേലുദ്യോഗസ്ഥന്റെ മുൻപിലും കീഴുദ്യോഗസ്ഥരുടെ അടുത്തും .. കഷ്ടപ്പെടുന്നതിന്റെ ഒന്നും ഫലം കിട്ടുന്നില്ല .. മടുത്തു ഇൗ ഉദ്യോഗം “

ഭർത്താവിന്റെ പെട്ടെന്നുണ്ടായ ഭാവ മാറ്റം രമയെ അസ്വസ്ഥയാക്കി

“എന്താ ഏട്ടാ ഈ പറയണത് … ?”

“രമേ .. ഒരു പാട് കാലങ്ങൾക്കു ശേഷമാണ് ഇന്ന് നമ്മൾ ഒന്ന് കൂടിയത് അല്ലേ .. എനിക്കറിയാം നിനക്ക് അത്ഭുതം തോന്നി കാണുമെന്ന് .. ഞാൻ കുടുംബത്തേക്കാൾ എന്റെ പ്രൊഫഷനെ സ്നേഹിച്ചു , പക്ഷേ അവിടെ എനിക്ക് ആരും അംഗീകാരം നൽകുന്നില്ല “

തുറന്നു കിടന്ന ജനലിൽ കൂടി സിഗരറ്റ് പുക പുറത്തേക്ക് ഊതി വിട്ടു കൊണ്ട് അശോക്‌ പറഞ്ഞു.

“വണ്ടൻമേട് അന്വേഷണത്തിൽ എസ്പി തൃപ്തൻ അല്ലെങ്കിൽ അയാളോട് പോയി പണി നോക്കാൻ പറ ”
ആശ്വസിപ്പിക്കാൻ എന്നോളം രമ പറഞ്ഞു.

“നിനക്ക് അത് പറയാം .. നാളെ എന്റെ കുട്ടികൾ അച്ഛൻ കഴിവില്ലാത്ത ഒരു ഉദ്യോഗസ്ഥൻ ആയിരുന്നു എന്ന് പറയുവാൻ ഇട വരരുത് .. അതാണ് എന്റെ ആഗ്രഹം , അതുകൊണ്ടു തന്നെ ആ കഞ്ചാവ് വില്പനക്കാരന്റെ കൊലപാതകം എന്ത് വില കൊടുത്തും എനിക്ക് തെളിയിക്കണം .. അതിന് എനിക്ക് സാധിച്ചില്ല എങ്കിൽ ഞാൻ ഈ തൊപ്പി അഴിച്ചു വെക്കും “

ഭർത്താവിന്റെ വാക്കുകൾ ഞെട്ടലോടെയാണ് രമ കേട്ടത്. തന്റെ ഭർത്താവ് ഈ കേസ് അന്വേഷണത്തിൽ വിജയിച്ചാൽ .. ഒരു പക്ഷേ എന്റെ കൂട്ടുകാരിക്ക് പ്രിയപ്പെട്ട പലതും നഷ്ടപ്പെട്ടേക്കാം എന്ന സത്യം അവൾ ഓർത്തു.

ഒരു ആശ്വാസത്തിന് എന്നോളം അവൾ അയാളോട് ചേർന്ന് നിന്ന് ആ നെഞ്ചിലേക്ക് വിരൽ അമർത്തി .. എന്തു വന്നാലും താൻ കൂടെ ഉണ്ടെന്ന രീതിയിൽ ഒരു ഉത്തമ ഭാര്യയുടെ കടമ നിർവഹിച്ചു.

“മണി പന്ത്രണ്ട് ആകാറായി നമുക്ക് കിടക്കാം ചേട്ടാ ..”

ആ നെഞ്ചിലേക്ക് മുഖം അമർത്തി രമ പറഞ്ഞു.

സമയം രാത്രി 12 മണിയോട് അടുക്കുന്നു .. ആര്യാദേവിയുടെ വീട് !!

മകനെ കാണണമെന്ന ആഗ്രഹത്തോടെ ആയിരുന്നു രമയുടെ അടുത്തു നിന്നും വീട്ടിലേക്ക് ഓടി എത്തിയത് .. പക്ഷേ ഈ സമയം വരെ അവൻ വീട്ടിൽ എത്തിയിട്ടില്ല.

‘എന്റെ മകൻ ഒരു തെറ്റും ചെയ്തിട്ടില്ല ..തെറ്റ് ചെയ്തത് അവന്റെ അമ്മയായ ഈ ഞാനാണ്. മകന്റെ കൂട്ടുകാരൻറെ കൂടെ , രതി സുഖം അറിയുവാൻ പോയ ആ നിമിഷം. അങ്ങനെ സംഭവിച്ചില്ല എങ്കിൽ ഇന്ന് ഞാനൊരു കൊലപാതകി ആകില്ലായിരുന്നു .. പ്രായത്തിന്റെ ചോരത്തിളപ്പ് കൊണ്ട് എന്റെ മകൻ ചെയ്ത മറ്റൊരു തെറ്റ് , ഞാൻ കാരണം അത് അവനെ എത്തിച്ചിരിക്കുന്നത് ഇൗ ഒരു കൊലപാതക കേസിലേക്കാണ് ‘.

Leave a Reply

Your email address will not be published. Required fields are marked *