കോട്ടയം കൊല്ലം പാസഞ്ചർ 11 [ഉർവശി മനോജ്]

Posted by

ആര്യാദേവിയെ ചേർത്തു നിർത്തി നെറുകയിലൊരു മുത്തം കൂടി നൽകി ജിജോ യാത്ര പറഞ്ഞു.

ഇരുളിന്റെ മറവിൽ ജിജോയും മുരളി ചേട്ടനും മതിൽ ചാടി കടന്ന് ദൂരേക്ക് മറയുന്നത് നിറ കണ്ണുകളോടെ ആര്യ ദേവി നോക്കി നിന്നു.

അടുത്ത പ്രഭാതത്തിൽ ….!!

ജീപ്പ് ഓടിക്കുന്നതിനിടയിൽ തന്റെ തൊട്ടടുത്തിരിക്കുന്ന അശോകിനോട് സബ് ഇൻസ്പെക്ടർ ജോണി ചോദിച്ചു ,

“സാറിന് എന്നോടുള്ള ദേഷ്യം ഇതുവരെ മാറിയില്ല എന്നു തോന്നുന്നു “

അൽപ നേരത്തെ മൗനത്തിനു ശേഷം അശോക് പറഞ്ഞു ,

“ഞാനൊരു സർക്കിൾ ആണ് എന്ന് കരുതി വെറും വട്ടപ്പൂജ്യം ആണെന്ന് കരുതരുത് …”

‘ഇങ്ങേരു എന്താണ് വാലും തലയും ഇല്ലാതെ ഓരോന്ന് പറയുന്നത്.. ഞാനും രമയും തമ്മിലുള്ള ചുറ്റിക്കളി എന്തെങ്കിലും ലും ഇയാൾ കണ്ടുപിടിച്ചോ ? ‘

ജോണിയുടെ സംശയം ഇരട്ടിച്ചു.

“സാർ എന്താണെന്നു വെച്ചാൽ തെളിച്ചു പറ …”

അല്പം ഭയത്തോടെ ജോണി പറഞ്ഞു.

“താൻ ഈ കേസിൽ ഉഴപ്പുക ആണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു “

അശോക് പറഞ്ഞു

“എന്റെ പൊന്നു സാറെ .. എന്നെ വെറുതെ സംശയിക്കേണ്ട. ഞാൻ ദേ ഈ നിമിഷം മുതൽ ഒരു ഉഴപ്പും ഇല്ല “

സ്റ്റിയറിങ്ങിൽ നിന്നും കൈകൾ എടുത്ത് തൊഴു കൈയോടെ ജോണി പറഞ്ഞു.

അത് പറയുമ്പോഴും ജോണിയുടെ മനസ്സിൽ ആര്യാദേവി ഒരു വിങ്ങലായി അവശേഷിക്കുന്നു.എന്തു വില കൊടുത്തും അവളെ സ്വന്തമാക്കണം എന്ന ചിന്ത മാത്രമാണ് ഇപ്പോൾ മനസ്സിൽ.

“ഓകെ .. ഞാൻ വിശ്വസിച്ചു .. താൻ ആദ്യം നേരെ നോക്കി മര്യാദയ്ക്ക് വണ്ടി ഓടിക്കൂ ..”

ഒരു ചെറു പുഞ്ചിരിയോടെ അശോക് പറഞ്ഞു.

തന്റെ സുപ്പീരിയർ ഓഫീസറുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞതിൽ ജോണിക്ക് അല്പം ആശ്വാസം തോന്നി.

“സാർ .. നമ്മൾ ആദ്യം എങ്ങോട്ടാ ..?”

Leave a Reply

Your email address will not be published. Required fields are marked *