ബ്രഹ്മഭോഗം 1 [Master]

Posted by

ഛെ; എത്ര നീചനാണ് ഞാന്‍. എത്ര ഹീനമാണ് എന്റെ ചിന്തകള്‍. ആത്മാവ് വീണ്ടും എന്നെ കുറ്റപ്പെടുത്തി. മനസ്സിന്റെ അതിരുവിട്ട വിഭ്രമത്തെ മെരുക്കാന്‍ ശ്രമിച്ചുകൊണ്ട്‌ ഞാന്‍ ഫോട്ടോ തിരികെ വച്ചിട്ട് പുസ്തകം പൊതിഞ്ഞു. വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു ഞാന്‍. ഞാനെന്താണിങ്ങനെ? ശരീരം വളര്‍ച്ച കൈവരിച്ച് നാളിതുവരെ ഒരു പെണ്ണിനെപ്പോലും തെറ്റായ കണ്ണോടെ നോക്കിയിട്ടില്ലാത്ത ഞാന്‍, വിവാഹിതയും എന്റെ സമപ്രായക്കാരനായ മകനുമുള്ള ഒരു സ്ത്രീയെ കാമിക്കുക എന്ന് പറയുന്നത് എത്ര ഗുരുതരമായ തെറ്റാണ്? അതെ വളരെ വലിയ തെറ്റാണ് എന്റെയീ ചിന്ത. പക്ഷെ മനസ്സ് വരുതിക്ക് നില്‍ക്കുന്നില്ല; അത് കുതിരയെപോലെ ചിനച്ചുകൊണ്ട് കയറുപൊട്ടിച്ച് ചാടുകയാണ്. എങ്ങനെ? എങ്ങനെയാണ് എന്റെയുള്ളില്‍ ഈ ഹീനചിന്തകള്‍ കടന്നുകൂടിയത്? ഉത്തരത്തിനു വേണ്ടി എനിക്കധികം ചിന്തിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല.

അച്ഛന്‍, അച്ഛനാണ് എല്ലാത്തിനും കാരണം; എനിക്ക് ജന്മം നല്‍കിയ എന്റെ സ്വന്തം അച്ഛന്‍ തന്നെ.

അച്ഛന്‍ മാത്രമോ? അവരും ഒരു പരിധിവരെ അതിനു കാരണക്കാരിയല്ലേ? എങ്കിലും വിഷവിത്തുകള്‍ പാകി ദുശ്ചിന്തകള്‍ ലവലേശം ഇല്ലാതിരുന്ന എന്റെ മനസ്സില്‍ അവരോടുള്ള ഭോഗാസക്തി സൃഷ്ടിച്ചത് എന്റെ അച്ഛന്‍ വാമനന്‍ നമ്പൂതിരി തന്നെയാണ്. പ്രശസ്ത സംസ്കൃത പണ്ഡിതനും ദേശദേശാന്തര ഗമനം നടത്തി പൂജകളും കര്‍മ്മങ്ങളുമൊക്കെ ചെയ്യുന്ന, പല വലിയ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന, വിദേശങ്ങളില്‍പ്പോലും ക്ഷണം സ്വീകരിച്ചു ചെന്ന് മതപ്രബോധന ക്ലാസുകള്‍ എടുക്കുന്ന, ഹിന്ദുമത പ്രതിനിധിയായി ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന പ്രശസ്തനും ലോകമെമ്പാടും ധാരാളം ആരാധകരുമുള്ള വലിയവനായ എന്റെ അച്ഛന്‍.

അന്ന്, കുറെ ദൂരെയുള്ള ഒരു ക്ഷേത്രത്തിലെ ഒരു മാസത്തോളം നീണ്ടുനിന്ന പറയെടുപ്പും അനുബന്ധ ഉത്സവങ്ങളും തീര്‍ന്ന് അച്ഛന്‍ തിരികെയെത്തിയ ദിനം. അതിരാവിലെ മനയിലെത്തിയ അച്ഛന്‍ കുളിച്ച് പ്രാതല്‍ കഴിച്ച് ഉറങ്ങാന്‍ കയറി. രാത്രി മുഴുവന്‍ യാത്രയായിരുന്നത്രേ. ഇങ്ങനെ ദീര്‍ഘദൂര ഉത്സവങ്ങള്‍ കഴിഞ്ഞെത്തുന്ന അച്ഛനൊരു പതിവുണ്ട്. ഇരുള്‍ പരന്നു തുടങ്ങുന്ന സമയത്താണ് അത് സംഭവിക്കുക. മനയുടെ പിന്നില്‍ പരന്നു കിടക്കുന്ന രണ്ടേക്കര്‍ സ്ഥലത്തിനും അപ്പുറത്തുള്ള സ്വന്തം വിരിപ്പുപാടത്തിന്റെ കരയില്‍ ജോലിക്കാര്‍ക്കായി ഉണ്ടാക്കിരിക്കുന്ന കളത്തട്ട് പോലെയുള്ള വിശ്രമപ്പുരയില്‍ അച്ഛനും അച്ഛന്റെ സില്‍ബന്ധികളും ഒത്തുകൂടും. ഈ സില്‍ബന്ധികളില്‍ ഒരൊറ്റ നമ്പൂതിരിപോലും ഉണ്ടാകാറില്ല. എന്നാല്‍ ഈഴവനും നായരും ക്രിസ്ത്യാനിയും മുസല്‍മാനും എല്ലാം അക്കൂട്ടത്തില്‍ ഉണ്ടുതാനും. ഇവരൊക്കെയാണ് അച്ഛന്റെ കൂടെ പൂജാദികള്‍ക്ക് ഒപ്പം പോകുന്ന ‘ബ്രാഹ്മണര്‍’. യഥാര്‍ത്ഥത്തില്‍ അച്ഛനൊരു മാടമ്പിയും അവരൊക്കെ അച്ഛന്റെ ഗുണ്ടകളും ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നാട്ടുകാര്‍ക്ക് അച്ഛനെപ്പറ്റി പല അഭിപ്രായങ്ങളും ഉണ്ടെങ്കിലും, നാടിനു പുറത്ത് അച്ഛന്‍ അസാമാന്യ പാണ്ഡിത്യമുള്ള, അറിവിന്റെ കേദാരവും മാതൃകാപുരുഷനുമായ ബ്രാഹ്മണന്‍ ആണ്.

Leave a Reply

Your email address will not be published. Required fields are marked *