“ദാ..ഇവളാണ് പെണ്ണ്..പേര് ദിവ്യ. സെന്റ് ജോസഫ് സി ബി എസ് ഇ സ്കൂളില്‍ പ്ലസ് ടു രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആണ്. രാവിലെ എട്ടുമണിക്ക് അവള്‍ സ്കൂളിലേക്ക് വീട്ടില്‍ നിന്നും സൈക്കിളില്‍ പോകും. ഒപ്പം കൂട്ടുകാരികള്‍ ആരുമില്ല. തനിച്ചാണ് പോകുന്നതും തിരികെ വരുന്നതും. അവളുടെ കൂടെ പോകുന്നവരെ ആരും ശ്രദ്ധിക്കില്ല എന്നതാണ് കൂട്ടുകാരികള്‍ അവളുടെ കൂടെ പോകാത്തതിന്റെ കാരണം. ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂള്‍ വിടും. അവള്‍ ഏതാണ്ട് രണ്ടര രണ്ടെമുക്കാലോടെ വീട്ടിലെത്തും. ആ സമയത്ത് അവളുടെ വീട്ടിലേക്കുള്ള റോഡില്‍ ആരും കാണാറില്ല. ഇതെല്ലാം മുസ്തഫാക്ക കുറെ ദിവസമായി നിരീക്ഷിച്ചു മനസിലാക്കിയ കാര്യമാണ്.”
അറേബ്യന്‍ ഡെവിള്‍സിന്റെ ബംഗ്ലാവില്‍ സ്റ്റാന്‍ലി, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം ഷാജിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു മാലിക്ക്. പൌലോസിനെ കണ്ട ശേഷം തിരികെ എത്തിയ മാലിക്ക് നടന്ന കാര്യങ്ങള്‍ തന്റെ പങ്കാളികളുമായി പങ്കു വച്ചിരുന്നു. പൌലോസ് അവിടെ നിന്നും കൊച്ചിക്ക് ട്രാന്‍സ്ഫര്‍ ആയി വരുന്നതിനു മുന്‍പേ, ദിവ്യയെ തട്ടിയെടുത്ത് ബലാല്‍സംഗം ചെയ്ത് തിരികെ ഇട്ടുകൊടുക്കുക എന്ന അജണ്ട അതോടെ അവര്‍ പദ്ധതിയിട്ടു. അതായിരിക്കണം പൌലോസിനും വാസുവിനുമുള്ള അവരുടെ ആദ്യസമ്മാനം എന്നുമവര്‍ തീരുമാനിച്ചു. അതേത്തുടര്‍ന്ന് തങ്ങളുടെ വിശ്വസ്തനായ ഷാജിയെ ആ കാര്യം പറഞ്ഞ് ഏല്‍പ്പിക്കുകയായിരുന്നു മാലിക്ക്.
“നിങ്ങള്‍ അഞ്ചോ ആറോ പേര്‍ പോയാല്‍ മതി. രണ്ടു വണ്ടികള്‍ വേണം. ആദ്യം അവളെ നമ്മുടെ മാരുതി വാനില്‍ കയറ്റി അവിടെ നിന്നും കടത്തുക. അല്പം മാറിയ ശേഷം ഡസ്റ്ററില്‍ കയറ്റി നേരെ കൊച്ചിക്ക് എത്തിക്കുക. വാനിനു ഡ്യൂപ്ലിക്കേറ്റ് നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാല്‍ മതി. അവളെ അതില്‍ നിന്നും മറ്റേ വണ്ടിയില്‍ കയറ്റിയ ശേഷം നമ്പര്‍ പ്ലേറ്റ് ഒറിജിനല്‍ തന്നെ ഉപയോഗിക്കാം. പകല്‍ ആയതുകൊണ്ട് സൂക്ഷിക്കണം. രാത്രി ഇനിയൊരു ഓപ്പറേഷന്‍ നടത്തണ്ട. മിക്കവാറും അവന്‍ അവര്‍ക്ക് കാവലിടാന്‍ ചാന്‍സുണ്ട്” മാലിക്ക് പറഞ്ഞു.
ഷാജി തലയാട്ടി. സക്കീറിന്റെ മകനായ ഷാജിക്ക് പ്രായം 27. സക്കീറിനെപ്പോലെതന്നെ കരിവീട്ടിയുടെ നിറമുള്ള ഉറച്ച ശരീരമുള്ള അവന്‍ ഒത്തൊരു ഗുണ്ടയാണ്.
“അവളെ പൊക്കാന്‍ പറ്റിയ സ്ഥലം അവളുടെ വീട്ടിലേക്കുള്ള വഴിയെ ഉള്ള പാടങ്ങളുടെ നടുവിലൂടെയുള്ള ഒരു റോഡ് ആണ്. അവിടെ രണ്ടു വശങ്ങളിലും പാടങ്ങള്‍ ആണ്. ആള്‍ത്താമസം തീരെ ഇല്ല. പിന്നെ മറ്റൊരു സഹായം കൂടി നിങ്ങള്‍ക്ക് മുസ്തഫാക്ക ചെയ്ത് തരും. അവളുടെ മൊബൈല്‍ ഫോണ്‍ അന്ന് അവളുടെ കൈയില്‍ കാണില്ല. അത് സ്കൂളില്‍ വച്ച് ഇക്കയുടെ പരിചയത്തിലുള്ള മറ്റൊരു പെണ്‍കുട്ടിയെ ഉപയോഗിച്ച് അടിച്ചു മാറ്റിക്കും. അവള്‍ക്ക് ഒരു കാരണവശാലും ആരുമായും ബന്ധപ്പെടാന്‍ അതുകൊണ്ട് സാധിക്കില്ല. എങ്കിലും എല്ലാം സൂക്ഷ്മതയോടെ ചെയ്യണം. അവളെ കിട്ടിയാല്‍ നേരെ നിന്റെ വീടിനടുത്തുള്ള നമ്മുടെ ഗോഡൌണില്‍ എത്തിക്കണം. ഒന്നാമത്തെ വണ്ടിക്കാര്‍ക്ക് കുറെ അകലം വിട്ടു മാത്രമേ രണ്ടാമത്തെ വണ്ടി പോകാവൂ. രണ്ടും ഒരുമിച്ചു പോകരുത്. പ്രശ്നം വല്ലതും ഉണ്ടായാല്‍ നിങ്ങള്‍ അപ്പോള്‍ത്തന്നെ പരസ്പരം അത് അറിയിക്കണം. അത്യാവശ്യത്തിനു മുസ്തഫാക്കയുടെ സഹായവും വേണ്ടിവന്നാല്‍ നിങ്ങള്‍ക്ക് ഉണ്ടാകും” മാലിക്ക് പറഞ്ഞു നിര്‍ത്തി.
“എന്നാല്‍ ശരി…പൊയ്ക്കോ”
“പിന്നെ സാറന്മാരെ വാപ്പ ഒരു കാര്യം വിളിച്ചു പറഞ്ഞാരുന്നു” ഷാജി പറഞ്ഞു.
“എന്ത്?” സ്റ്റാന്‍ലി ചോദിച്ചു.
“ഏതോ ഒരു വാസൂം ആ ടിവിക്കാരി പെണ്ണും കൂടി വാപ്പയെ കാണാന്‍ ചെന്നിരുന്നെന്ന്..എന്നെ കാണാനാണ് അവര്‍ ചെന്നത്..സംഗതി മറ്റേത് തന്നെ. മുംതാസിനെ അന്ന് നിങ്ങള്‍ പിടിച്ചുകൊണ്ട് പോയത് ഞാന്‍ ഓടിച്ച വണ്ടിയില്‍ ആയിരുന്നു എന്ന് ഞാന്‍ സാക്ഷി പറയണം…എന്തായാലും വാപ്പ അവനെ ചെറുതായി ഒന്ന് പെരുമാറിയിട്ടാണ് വിട്ടത്..” ഷാജി പറഞ്ഞു.
മൂവരും പരസ്പരം നോക്കി.
“കള്ളനായിന്റെ മോള്‍ക്ക് കടി മാറിയിട്ടില്ല..ഉം നീ പൊക്കോ..അത് ഞങ്ങള് നോക്കിക്കോളാം” അര്‍ജ്ജുന്‍ പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു.
അവന്‍ പോയിക്കഴിഞ്ഞപ്പോള്‍ അവര്‍ മൂവരും പരസ്പരം നോക്കി.
“അവളുടെ അസുഖം തീര്‍ക്കേണ്ട സമയമായി. ഇപ്പോഴും അവള്‍ നമുക്കെതിരെ നീക്കം നടത്തിക്കൊണ്ടിരിക്കുകയാണ്. അവസാനം അവള്‍ക്ക് വേണ്ടതെല്ലാം കിട്ടിക്കഴിഞ്ഞാല്‍, അറിയാമല്ലോ..ആകെ പ്രശ്നമാകും” മാലിക്ക് സുഹൃത്തുക്കളോട് പറഞ്ഞു.