വിനു അല്‍പ്പം കൂടി അവളിലേക്ക് ചേര്‍ന്ന് നിന്നു….അവനെ വിസ്മയിപ്പിച്ചുക്കൊണ്ട് ആ അറയാകെ പ്രകാശം പ്രത്യക താളത്തില്‍ തളം കെട്ടി കിടന്നു….ആ പ്രകാശത്തിനു പോലും വിവിധ വര്‍ണങ്ങള്‍ ….അവളുടെ കൈകളില്‍ വ്യത്യസ്തമായ നിറത്തില്‍ ഉള്ള വളകള്‍…അവളുടെ കഴുത്തില്‍ സ്വരണങ്ങള്‍ കൊണ്ടുള്ള ആഭരണങ്ങള്‍…കാലില്‍ കൊലുസുണ്ട്….അരപ്പട്ട ഒരു രാജകുമാരിയോടു താരതമ്യപ്പെടുത്തി വിനു…
“പറയു…ആരാണ് നീ…എന്താണ് എന്‍റെ ജീവിതത്തില്‍ നിനക്കുള്ള ഭാഗം…ആരാണ് നീ എന്‍റെ….മുഖമില്ലാത്ത നിന്നോട് എനിക്കെന്തേ ഇങ്ങനെ ഒരു വികാരം”
അവളുടെ കൈകള്‍ പതിയെ പിടിച്ചുക്കൊണ്ടു വിനു അവനു പോലും വശമില്ലാത്ത ഭാഷയില്‍ എന്നോണം സംസാരിച്ചു…പ്രണയം …വിനുവിന്‍റെ വാക്കുകള്‍ അത്രയും പ്രണയം നിറഞ്ഞതായിരുന്നു….
അവന്‍റെ കരസ്പര്‍ശം അവളില്‍ ചെറു കോരി തരിപ്പുണ്ടാക്കി…അവളുടെ കണ്ണുകള്‍ അവനെ മാത്രം നോക്കി നിന്നു….ആ കാണാന്‍ കഴിയാത്ത മുഖത്ത് പ്രണയമോ സങ്കടമോ മറ്റു പലതുമാണോ…വിനുവിന് ആ മുഖം വായിച്ചെടുക്കാന്‍ കഴിയാത്തതില്‍ വിഷമം നന്നേ ഉണ്ടായി…
പാരിജാതം പൂത്തിറങ്ങിയ ഗന്ധം അവിടങ്ങളില്‍ നിറഞ്ഞു വന്നു….പൂര്‍ണ ചന്ദ്രന്‍ ആ അറയുടെ കിളിവാതില്‍ തനിയെ തുറന്നുക്കൊണ്ട് കാണപ്പെട്ടു…നക്ഷത്രങ്ങള്‍ വിനുവിന്‍റെ പ്രണയം ശരി വച്ചപ്പോലെ അവനെ നോക്കി മിഴികള്‍ അടച്ചുപ്പിടിച്ചു….പ്രകൃതി അവരിലേക്ക് ചെറു തെന്നലിനെ അയച്ചു…
വിനുവിന് സന്തോഷം എന്ന വികാരം മണിക്കൂറുകള്‍ക്കു ശേഷം മനസില്‍ നിറഞ്ഞു..അവന്‍ അല്പം കൂടി അവളിലേക്ക് നീങ്ങി നിന്നുക്കൊണ്ട് അവളിലെ ആ രക്തം പുരണ്ട കണ്ണുകളിലേക്കു തന്നെ നോക്കി…പക്ഷെ അത് കാണുമ്പോള്‍ അവനിപ്പോള്‍ ഭയമല്ല..പകരം വല്ലാത്തൊരു വശ്യതയാണ് പ്രണയത്തിന്റെ വശ്യത…
ഒരുപാടെന്തോക്കെയോ അവളില്‍ നിന്നും നുകരാന്‍ കൊതിച്ചുക്കൊണ്ട് വിനു ആ കണ്ണുകളിലേക്കു തന്നെ നോക്കി നിന്നു…വാടാമല്ലികള്‍ പാരിജാതം…പുഷപ്പങ്ങളുടെ ഗന്ധങ്ങള്‍ അവിടങ്ങളില്‍ വീണ്ടും വീണ്ടും നിറഞ്ഞു,,,വീണ്ടും ആ കണ്ണുകളില്‍ നോക്കിയ വിനു അതില്‍ വല്ലാത്തൊരു തിളക്കം കണ്ടു…നീല സാഗരം ആ കണ്ണുകളിലൂടെ ഒഴുകുന്നത് പോലെ…ഒരു നിമിഷം അവന്‍ അതിലേക് തന്നെ നോക്കി നിന്നു..
“പറയു..ഇനിയെങ്കിലും പറയു….ആരാണ് നീ…നിന്റെ ഈ കണ്ണുകളില്‍ കാണാം എനിക്ക് നിന്‍റെ എന്നോടുള്ള പ്രണയം….അതില്‍ നീ എനിക്കായി നല്‍ക്കാന്‍ തുടിക്കുന്ന ഒരായിരം സമ്മാനങ്ങളുടെ അകകാഴ്ച്ചകള്‍….പറയു….ആരാണ് നീ…അല്ല..എന്‍റെ ആരാണ് നീ….തൊഴിയോ കാമുകിയോ അതോ..”
അത് പറഞ്ഞു മുഴുമിക്കും മുന്നേ വിനുവിന്‍റെ വാ കൈകള്‍ കൊണ്ട് അവള്‍ പൊത്തിപ്പിടിച്ചു…അവളുടെ കണ്ണുകള്‍ അതിലെ ചെറു ഗോളങ്ങള്‍ അവനെ സങ്കടത്തോടെ നോക്കി….അതില്‍ നിന്നും കണ്ണ് നീര്‍ വീണുവോ….
“അങ്ങ് രചിച്ചു തീരാതെ പോയ ആ കവിതയാണ് ഞാന്‍….അങ്ങ് വരക്കാന്‍ ബാക്കി വച്ചുപ്പോയ ആ ചായചിത്രമാണ് ഞാന്‍…അങ്ങയുടെ വിരല്‍ തുമ്പിനാല്‍ ജീവനേകാന്‍ കൊതിച്ച ആ വര്‍ണങ്ങള്‍ അതെല്ലാം ഞാന്‍ തന്നെ”
പകുതിയും മനസിലകാന്‍ വിനുവിന് കഴിഞ്ഞില്ല….അവന്‍ അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി…അവനെ വിട്ടകന്നു അവള്‍ ആ കിളി വാതില്ക്കിലേക്ക് നീങ്ങി നിന്നപ്പോള്‍ വിനു അവിടെ തന്നെ നില്‍ക്കുകയാണ് ചെയ്തത്..
“നീ എന്നാ ബാധുഷയുടെ ഹൂറിയകാന്‍ കൊതിച്ചത് ഞാന്‍ ആയിരുന്നു….അങ്ങേന്ന രാജാവിന്‍റെ വലം തുടയില്‍ ഇരിക്കാന്‍ കൊതിച്ചവള്‍…പക്ഷെ അങ്ങ് തന്നെ പാതി രചിച്ചും രമിച്ചും എന്നെ ആ പാതിയില്‍ തന്നെ വിട്ടു പോയി..”