അത്രയും പറഞ്ഞു തന്‍റെ ബാണ്ടത്തില്‍ നിന്നും ഒരു ചെറു കുടം അവനു നേരെ നീട്ടി കൊശവന്‍ അവനെ നോക്കി ചിരിച്ചു…വിനു അത് നോക്കിയപ്പോള്‍ വെള്ളമാണ്….ആക്രാന്തത്തോടെ അവന്‍ അത് മുഴുവന്‍ വലിച്ചു കുടിച്ചു….നന്നേ ദാഹം പൂണ്ടിരുന്ന വിനുവിന് ആ ജലം അമൃതിനു തുല്ല്യമായി തോന്നി…
ആ കുടം അയാള്‍ക്ക് നേരെ നീട്ടുമ്പോള്‍ വിനുവിന്‍റെ മുഖം മുഴുവന്‍ അയാളോടുള്ള നന്ദിയും കടപ്പാടും മാത്രമായിരുന്നു…
കുറച്ചുകൂടെ മുന്നോട്ടു നടന്നപ്പോള്‍ വിനു കൊശവനോപ്പം നടക്കാന്‍ തുടങ്ങി..
“നേരം വെളുക്കനായോ”
“സമയം ആയി വരുന്നേ ഉള്ളു”
“ഇനിയും ഒരുപാട് നേരം നടക്കാന്‍ ഉണ്ടോ?”
“ആറു മലയും നാല് കാടും നാല് നദിയും പിന്നിട്ടു എട്ടു പടികള്‍ കയറിയാല്‍ അണിമംഗലം അതിരില്‍ എത്താം..അതുകൊണ്ടാണ് വേഗം നടക്കാന്‍ പറയുന്നത്…ഉത്സവത്തിനു മുന്നേ എനിക്ക് എത്തിയെ പറ്റു അവിടെ “
അയാള്‍ വീണ്ടും ദൃതിയില്‍ നടക്കാന്‍ തുടങ്ങി…വിനു അയാള്‍ക്കൊപ്പം എത്താന്‍ വീണ്ടും നടത്തത്തിന്റെ വേഗത് കൂട്ടി…
“അല്ല അത്രയും ദൂരം…ഏതു അമ്പലത്തിലെ ഉത്സവമാണ് അവിടെ നടക്കാന്‍ പോകുന്നതു?”
വിനുവിന്‍റെ ചോദ്യങ്ങള്‍ കൂടി വരുന്നു എന്നത് സൂചിപ്പിക്കും പോലെ അയാള്‍ ഒന്ന് നിന്നു വീണ്ടും അവനെ ഒന്നിരുത്തി നോക്കി കൊണ്ട് അയാള്‍ നടത്തം തുടര്‍ന്ന്…
പെട്ടന്ന് വലിയൊരു ശബ്ദം കേട്ട് വിനു അയാള്‍ക്ക് പിന്നിലേക്ക് നീങ്ങി നിന്നു…വലിയൊരു പക്ഷി അവര്‍ക്ക് മുകളിലൂടെ പറന്നു പോയതാണ് അതെന്നു അയാള്‍ അവനു പറഞ്ഞുകൊടുത്തപ്പോള്‍ അതെന്തു പക്ഷി ആണെന്ന ചോദ്യത്തിനും അയാളില്‍ ഉത്തരം ചിരി മാത്രമായിരുന്നു..
“ദയവു ചെയ്തു എന്നെ ഇങ്ങനെ കളിയാക്കാതിരിക്കു…മറവി എന്നത് ആരുടേയും കുറ്റം അല്ല….അത് ആര്‍ക്കും സംഭവിക്കാം…ഇപ്പോള്‍ വഴികള്‍ എല്ലാം തന്നെ അറിയാം എന്ന് പറയുന്ന നിങ്ങള്ക്ക് പെട്ടന്ന് എല്ലാം മറന്നുപ്പോയാലോ എന്ത് സംഭവിക്കും അങ്ങനെ വന്നാല്‍..”
അത് കേട്ടതും അയാള്‍ പെട്ടന്ന് നിന്നു എന്നിട്ട് അവനെ സൂക്ഷിച്ചു നോക്കി..പണി പാളിയോ ..അങ്ങനെ പറയണ്ടായിരുന്നു എന്ന് വിനുവിനു തോന്നി…
“മറവി ഒന്നിന്‍റെയും ഒടുക്കമല്ല…ഓര്‍മ്മകള്‍ വഴി മദ്ധ്യേ വന്നുകൊള്ളും…സൂചനകള്‍ അങ്ങനെ ആണ് പറയുന്നത്….അരികില്‍ ഒരു അരുവിയുണ്ട് …ക്ഷീണം അല്പം അകറ്റിയതിനു ശേഷം യാത്ര തുടരാം”
അത്രയും പറഞ്ഞുകൊണ്ട് നടന്നു വന്നിരുന്ന ദിശയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞു കൊണ്ട് കൊശവന്‍ നടന്നു..പിറകിലായി വിനുവും….എന്താണ് സൂചനകള്‍…എന്താണ് അയാള്‍ പറഞ്ഞതിന് അര്‍ഥം….ചോദ്യങ്ങള്‍ വീണ്ടും അവനെ വേട്ടയാടി…അല്‍പ്പം നടന്നപ്പോള്‍ വെള്ളത്തിന്‍റെ ശബ്ദം കേട്ട വിനുവിന് സന്തോഷമായി…തണുപ്പെങ്കിലും അവിടെ കുറച്ചു നേരം ഇരിക്കുന്നത് എന്തുകൊണ്ട് ക്ഷീണം അകറ്റാന്‍ നല്ലതാണ്…
പുഴ കൂടി കണ്ടതോടെ അവനു അതിലേറെ സന്തോഷമായി….ആ പൂര്‍ണ ചന്ദ്രന്‍റെ വെളിച്ചത്തില്‍ ആ പുഴുയുടെ അടിത്തട്ടു പോലും കാണാമായിരുന്നു …വെള്ളത്തിന് നീല നിറം എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു…ഇപ്പോള്‍ നേരിട്ട് കണ്ടു..അവന്‍ മനസില്‍ പറഞ്ഞു,,
പുഴുയുടെ മറു വശം കൊടും കാടാണു…തങ്ങള്‍ വന്നു നിന്ന സ്ഥലം പുല്ലുകള്‍ കൊണ്ട് സമൃദ്ധവും…പരവതാനിയില്‍ ചവിട്ടി നില്‍ക്കുന്ന പോലെ ആണ് അവനു അനുഭവപ്പെട്ടത്..