അഭി’ ഇപ്പോ ദേഷ്യമൊക്കെ പോയോ’അഭി ചെരിഞ്ഞ് ശ്യാമിന് അഭിമുഖമായി ഇരുന്നു.
ശ്യാം’ ഇല്ല പോയിട്ടില്ല’ ശ്യാം അവളെ നോക്കി പറഞ്ഞു.
അഭി’ ഞാൻ വന്നില്ലേ പിന്നെ എന്നാ ചേട്ടായിക്ക് ദേഷ്യം’ അവൾ ഇത്തിരി ദേഷ്യത്തിൽ തന്നെ ചോദിച്ചു.അവൾ ദേഷ്യപ്പെട്ടപ്പോൾ അവളുടെ
കവിളുകൾ തുടുത്ത് ചുവന്നു.
ശ്യാം’ നിനക്ക് ശിക്ഷ ഉണ്ട്’
അഭി’ എന്തിന്?’
ശ്യാം’ എന്നെ മൈൻഡ് ചെയ്യാത്തതിന്’
അഭി’ അതുകൊണ്ടല്ലേ ഞാൻ ഇപ്പം ഇങ്ങോട്ട് വന്നേ’
ശ്യാം’ അല്ലേലും നീ തന്നെ ഇന്ന് ഇങ്ങോട്ട്വരുവായിരുന്നു, അല്ലേ മുത്തെ???’
അതുകേട്ടപ്പോൾ അഭി നാണംകൊണ്ട് മുഖം തായ്‌തി ഇരുന്നു.ശ്യാം അവളുടെ മുഖം രണ്ടുകൈകളാൽ കോരിയെടുത്തു അവന്റെ മുഖത്തോട് അടുപ്പിച്ചു.അവന്റെ കണ്ണുകൾ അവളുടെ പേടമാൻ മിഴികളിൽ ഉടക്കി കഥകൾ പങ്കുവയ്ക്കാൻ തുടങ്ങി.അവനിലെ ചൂട് ശ്വാസം അവളുടെ മുഖത്ത് ഏല്കാൻ തുടങ്ങി.
അഭി’ അല്ലാ എന്താ മോന്റെ ഉദ്ദേശം’ അവൾ രണ്ടുകൈകളാൽ തന്റെ മുഖത്ത് പിടിച്ചിരിക്കുന്ന
അവന്റെ കൈകളുടെ മുകളിൽ പിടിച്ചു.
ശ്യാം’ എനിക്ക് എന്റെ ഈ മുത്തിന്റെ തുടുത്ത കവിളും പവിഴ ചുണ്ടുകളും കടിച്ചുപറിച് തിന്നാൻ തോന്നുവാ’ അവന്റെ കണ്ണുകളിൽ അവളോടുള്ള സ്നേഹം നിറഞ്ഞ് നിന്നിരുന്നു.
അഭി’ അയ്യടാ…. ഇങ് വാ ഞാൻ ഇപ്പം തീറ്റിക്കാം’ അവൾ അവന്റെ കൈകൾ അവളുടെ മുഖത്ത് നിന്ന് അടുത്ത് മാറ്റി.
ശ്യാം’ അയ്യടി ഇന്ന് ഞാൻ കെട്ടിപിടിച്ചു ഒരണം അങ്ങ് തന്നപ്പോൾ സുഖിച്ചു ഇരിക്കുന്നത് കണ്ടതാ ആ അവളാ ഈ പറയുന്നേ’ ശ്യാം ഒരു പുച്ഛ ഭാവത്തോടെ പറഞ്ഞു.
അത് കേട്ടപ്പോൾ അഭിക് ദേഷ്യം വന്നു.അവൾ മുഖം വിറപ്പിച്ച്കൊണ്ട് അവന്റെ തലമുടി പിടിച്ച് വലിച്ചു.അവൻ അവളെ വിടിയിക്കാനായി അവളുടെ കക്ഷത്തിൽ ഇക്കിളി കൂട്ടി.അവൾ ഇക്കിളി എടുത്തു അവന്റെ മുടിയിൽ നിന്നും കൈ മാറ്റി.