പല്ല് ഞെരിച്ചുകൊണ്ട് അര്‍ജ്ജുന്‍ പറഞ്ഞു. അവന്റെ മുഖം കോപം കൊണ്ട് ചുവന്നു തുടുത്തിരുന്നു. സ്റ്റാന്‍ലിയും മാലിക്കും ആലോചനയോടെ അവന്റെ അരികിലെത്തി.
“അതെ..അവള്‍ നമുക്കെതിരെ പരസ്യമായി നീക്കം ആരഭിച്ചു കഴിഞ്ഞു..പക്ഷെ അര്‍ജ്ജുന്‍..നിനക്കെന്ത് തോന്നുന്നു? ഇവള്‍ക്ക് അവനെ എങ്ങനെ കിട്ടി ഇന്റര്‍വ്യൂ എടുക്കാന്‍? വേറെ ഒരൊറ്റ ചാനലുകാര്‍ക്കും ലഭിക്കാത്ത ഇവനെ ഇവള്‍ എങ്ങനെ തപ്പിയെടുത്തു?” സ്റ്റാന്‍ലി ചോദിച്ചു.
“അവള്‍ ഓവര്‍ സ്മാര്‍ട്ട് ആണ് സ്റ്റാന്‍ലി..ഒന്ന് മനസ്സില്‍ ഉന്നിയാല്‍ അവളത് നേടുക തന്നെ ചെയ്യും..അതുകൊണ്ടാണ് അവള്‍ക്കെതിരെ ഉള്ള നമ്മുടെ നീക്കം അങ്ങേയറ്റം ബുദ്ധിപരമായിരിക്കണം എന്ന് ഞാന്‍ പറഞ്ഞത്..മുംതാസിനെ ഡീല്‍ ചെയ്ത ലാഘവത്തോടെ നമുക്ക് ഡോണയെ ഡീല്‍ ചെയ്യാന്‍ പറ്റില്ല…ക്രിമിനല്‍ ബാക്ക്ഗ്രൌണ്ട് ഇല്ലെങ്കിലും നല്ല സ്വാധീനവും പണവും ഉള്ള ഒരു തന്തപ്പടി അവള്‍ക്കുണ്ട്….പക്ഷെ നീ പറഞ്ഞത് പോലെ ഇവനെ ഇവള്‍ക്ക് എങ്ങനെ കിട്ടി?” അര്‍ജ്ജുനും ആലോചനയോടെ ചോദിച്ചു.
“എന്റെ അനുമാനം ഇവള്‍ക്കും ഇവനും തമ്മില്‍ എന്തോ ബന്ധമുണ്ട് എന്നാണ്…അവന്‍ പറഞ്ഞ ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചോ..അന്ന് സിഗ്നലില്‍ അഞ്ജനയുടെ കാറിനു മുന്‍പില്‍ ഉണ്ടായിരുന്നത് ഡോണയുടെ കാറാണ് എന്നവനറിയാമായിരുന്നു…അതിനര്‍ത്ഥം അവളെ അവന്‍ മുന്‍പേ തന്നെ അറിയുന്നുണ്ട് എന്നല്ലേ?” മാലിക്ക് ചോദിച്ചു.
“അന്ന് അവളായിരുന്നു മുന്‍പില്‍ എന്ന് ഒരു പക്ഷെ അവള്‍ അവനോട് പറഞ്ഞതാകാം. പക്ഷെ നമുക്ക് അതൊന്നും പ്രശ്നമല്ല..അവന്‍ എവിടെയാണ് എന്ന് കണ്ടുപിടിക്കണം…ഉടന്‍ തന്നെ..അവനെ തൂക്കിയെടുത്ത് ഇവിടെ എത്തിക്കണം….” അര്‍ജ്ജുന്‍ പറഞ്ഞു.
“അര്‍ജ്ജുന്‍..അവളുടെ ഈ പ്രോഗ്രമോടെ അവനു മാധ്യമശ്രദ്ധ കിട്ടിക്കഴിഞ്ഞു..ഇനി കണ്ട ഓഞ്ഞ പത്രക്കാര്‍ എല്ലാം ഇത് വാര്‍ത്ത ആക്കിയേക്കും…അവനെ ജനം തിരിച്ചറിഞ്ഞു തുടങ്ങിയാല്‍, നമ്മള്‍ സൂക്ഷിക്കണം. കാരണം ഇപ്പോള്‍ അവനൊരു ഹീറോ ഇമേജ് ഉണ്ട്. അവനെതിരെ എന്തെങ്കിലും ചെയ്‌താല്‍, പോലീസ് നമ്മെ സംശയിക്കും എന്ന കാര്യം ഉറപ്പാണ്..അതുകൊണ്ട് ആലോചിച്ചു മാത്രം നീങ്ങിയാല്‍ മതി” സ്റ്റാന്‍ലി പറഞ്ഞു.
“എന്റെ ഊഹം, അവളും അവനും തമ്മില്‍ എന്തോ ബന്ധമുണ്ട് എന്നാണ്…അവള്‍ക്കറിയാം അവനെവിടെ ഉണ്ടെന്ന്…” മാലിക്ക് പറഞ്ഞു.
“അതെ..എന്തായാലും പത്രക്കരെയോ പോലീസിനെയോ പേടിച്ച് നമുക്ക് അവനെയോ അവളെയോ വെറുതെ വിടാന്‍ പറ്റില്ലല്ലോ..എന്റെ സംശയം അന്ന് ജോസ് അവന്റെയൊപ്പം കണ്ട പെണ്ണ് ഡോണ ആണെന്നാണ്…അവര്‍ മുംതാസിന്റെ വീട്ടില്‍ പോയെന്നല്ലേ അവന്മാര് പറഞ്ഞത്? അതിനര്‍ത്ഥം അവളുടെ സഹായിയാണ് അവനെന്നല്ലേ? സ്റ്റാന്‍ലി..ഡോണയെ നമുക്ക് നിരീക്ഷിക്കണം.അതിനു പറ്റിയ ഒരാളെ നമുക്ക് ഏര്‍പ്പാടാക്കണം..അങ്ങനെയാണെങ്കില്‍ അവനെവിടെയാണ് എന്ന് നിസ്സാരമായി നമുക്ക് കണ്ടുപിടിക്കാന്‍ പറ്റും….അതിനു മുന്നേ നമുക്ക് അവനൊരു സമ്മാനം കൊടുക്കണം. നമ്മുടെ നാട്ടിലെത്തി നമുക്കെതിരെ തിരിഞ്ഞ അവന് അവന്റെ നാട്ടിലെത്തി ഒരു ചെറിയ പണി…നാളെത്തന്നെ..എന്ത് പറയുന്നു?” അര്‍ജ്ജുന്‍ ചോദിച്ചു.
“അതെ അഞ്ജനയെ തൊട്ടതിനുള്ള ആദ്യ പ്രഹരം അവിടെ നിന്നായിക്കോട്ടേ..അവന് അച്ഛനും, അമ്മയും ഒപ്പം ഒരു സഹോദരിയും ഉണ്ടെന്നല്ലേ ഇക്ക പറഞ്ഞത്?” സ്റ്റാന്‍ലി ചോദിച്ചു.
“അതെ..പക്ഷെ അവന്‍ യഥാര്‍ത്ഥ മകനല്ലത്രേ..അവര്‍ക്ക് കുട്ടികള്‍ ഇല്ലാതെ എടുത്തു വളര്‍ത്തിയതാണ്..തള്ളയും മോളും ഊക്കന്‍ പീസുകള്‍ ആണെന്നാണ് ഇക്ക പറഞ്ഞത്..എന്തായാലും കുറെ നാളായി നാടന്‍ ഇറച്ചി രുചിച്ചിട്ട്..നാളെ അതൊന്നു രുചിച്ചു കളയാം” മാലിക്ക് വികൃതമായ ചിരിയോടെയാണ് അത് പറഞ്ഞത്.
——-
സന്ധ്യയ്ക്ക് മഴയുടെ മട്ടു കണ്ടാണ് ശങ്കരന്‍ കട നേരത്തെ അടച്ചത്. തുലാവര്‍ഷകാലം ആയതിനാല്‍ രാത്രി നല്ല മഴ പെയ്യാന്‍ സാധ്യതയുണ്ട് എന്നയാള്‍ക്ക് തോന്നി.